പേഴ്സണൽ ലോണുകൾ എടുക്കാത്തവരായി ആരുണ്ട്? പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ആരായാലും വായ്പകളെ ആശ്രയിക്കും. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും പേഴ്സണൽ ലോണുകൾ നൽകുന്നു. അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഉറപ്പാക്കാവുന്ന വായ്പകളാണ് പേഴ്സണൽ ലോണുകൾ. അതിനു കാരണം, മറ്റു വായ്പകളെ അപേക്ഷിച്ച് നിരവധി ജാമ്യ വ്യവസ്ഥകൾ ഇല്ല എന്നതാണ്.
നിലവിൽ ഒരുപാട് ഡിജിറ്റൽ ആപ്പുകൾ വഴി പേഴ്സണൽ ലോണുകൾ അപേക്ഷിക്കാൻ ഓപ്ഷനുണ്ട്. ബാങ്കുകളുടെ ആപ്പുകൾക്ക് പുറമേ നിരവധി ഫിൻടെക് ആപ്പുകളും വിപണിയിലുണ്ട്. പത്ത് മിനിറ്റു കൊണ്ട് വായ്പ ലഭിക്കുമെന്നാണ് ഓരോ ആപ്പുകളും അവകാശപ്പെടുന്നത്. ഇത് പണത്തിന് ആവശ്യമുള്ളവരെ ആകർഷിക്കുന്ന പ്രധാന കാര്യമാണ്. എന്നാൽ ഇത്തരം ഓഫറുകളിൽ വീഴുന്നതിനു മുന്നേ ഇതിലെ അപകട സാധ്യതയെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം.
സാധാരണ വായ്പകളേക്കാൾ ഉയർന്ന പലിശ നിരക്കാണ് പേഴ്സണൽ ലോണുകൾക്ക്. അതിനു കാരണം ഇവ സുരക്ഷിതമല്ലാത്ത വായപകളായതിനാലാണ്. ഉയർന്ന പലിശ നിരക്കുകൾ, മറഞ്ഞിരിക്കുന്ന അധിക ചാർജുകൾ, തുടങ്ങിയവയെ കുറിച്ചെല്ലാം മനസിലാക്കണം. ഈ ആപ്പുകൾ ആർ.ബി.ഐ അംഗീകൃതമാണോ എന്നും പരിശോധിക്കണം.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം...
കാർ ലോണുകൾ, പേഴ്സണൽ ലോണുകൾ എന്നിവ ആവശ്യമുള്ളവർ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പാ നിബന്ധനകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധിയിലെ മാറ്റങ്ങൾ, അധിക ചാർജുകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തവും സുതാര്യവുമായ വിവരങ്ങൾ വായ്പ എടുക്കുന്നവർ ഉറപ്പാക്കണം.
കൂടാതെ വായ്പ എടുക്കുന്നവരുടെ തിരിച്ചടവ് കാലാവധിയെ കുറിച്ചും തിയ്യതിയെ കുറിച്ചും കൃത്യമായി അറിയിക്കുകയും വായ്പ എടുക്കുന്നവരുടെ തർക്കങ്ങൾ, സംശയങ്ങൾ എന്നിവ ഉന്നയിക്കാനും പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം നൽകാനും ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സാധിക്കണം. അത്തരത്തിൽ വായ്പ എടുക്കുന്നവർക്ക് ശരിയായ രീതിയിൽ സഹായം നൽകുന്നുണ്ടെന്നും ഉറപ്പാക്കണം.

പേഴ്സണൽ ലോണിലൂടെ വഞ്ചനയിൽ അകപ്പെടാതിരിക്കാൻ ഇതാണ് മാർഗം...
ഗവേഷണ നടത്തുക: പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനു മുന്നേ വായ്പാ അപേക്ഷ ശ്രദ്ധാപൂർവ്വം വായിക്കുക. അപേക്ഷയെക്കുറിച്ച് മനസിലാക്കുന്നതിന് അവലോകനങ്ങൾ, റേറ്റിംഗുകൾ, കസ്റ്റമർ സപ്പോർട്ട് സിസ്റ്റം, അനുബന്ധ പ്രശ്നങ്ങൾ എന്നിവ പരിശോധിക്കുക.
നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക: ഏതെങ്കിലും പേഴ്സണൽ ലോണുകൾക്ക് അംഗീകരിക്കുന്നതിനു മുന്നേ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിക്കുക. കൂടുതൽ സംശയങ്ങൾ വന്നാൽ ഒരു സാമ്പത്തിക വിദഗ്ദ്ധനെ സമീപിക്കുക. തിരിച്ചടവ് നിബന്ധനകളും പലിശ നിരക്കുകളും മറ്റു ചാർജുകളും വ്യക്തമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ലൈസൻസില്ലാത്ത വായ്പ നൽകുന്നവരെ ഒഴിവാക്കുക: വായ്പ നൽകുന്നവർക്ക് ലൈസൻസുണ്ടോ എന്ന് പരിശോധിക്കുക. ലൈസൻസുള്ള ഡിജിറ്റൽ ആപ്പുകൾ മാത്രം തിരഞ്ഞെടുക്കൂ. ഇതിനായി റേറ്റിംഗ് ഏജൻസികളുടെ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
തിരിച്ചടവ് നിബന്ധനകൾ മനസ്സിലാക്കുക: തിരിച്ചടവ് നിബന്ധനകളും വ്യവസ്ഥകളും അറിഞ്ഞിരിക്കുക. വൈകിയ പേയ്‌മെന്റുകൾക്കുള്ള പിഴ, തർക്ക പരിഹാര സംവിധാനങ്ങൾ എന്നിവയെ കുറിച്ചും വ്യക്തമായി മനസ്സിലാക്കുക. അപ്രതീക്ഷിതമായ ചാർജുകൾ ഈടാക്കാതിരിക്കാൻ ഇത്തരം നിബന്ധനകളെ കുറിച്ച് അറിഞ്ഞിരിക്കണം.
ആവശ്യമെങ്കിൽ സഹായം തേടുക: കടം കൊടുക്കുന്നവരിൽ നിന്ന് ഭീഷണിയോ മറ്റു പ്രശ്നങ്ങളോ നേരിട്ടാൽ ഉടൻ തന്നെ നിയമ നിർവ്വഹണ ഏജൻസികളെ സമീപിക്കുക. ഒപ്പം നിങ്ങളുടെ അവകാശങ്ങൾ മനസ്സിലാക്കാൻ ഒരു നിയമ വിദഗ്ദ്ധനെ സമീപിക്കുക.
ബജാജ് ഫിനാൻസ്, ജിയോ ഫിനാൻസ്, ചോള ഇൻവെസ്റ്റ്, മുത്തൂറ്റ് ഫിനാൻസ്, ശ്രീറാം ഫിനാൻസ് എന്നിവയാണ് ഇന്ത്യയിലെ മുൻനിര വായ്പാ പ്ലാറ്റ്‌ഫോമുകളിൽ ചിലത്. ഏതൊരു വായ്പ എടുക്കുമ്പോഴും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉചിതമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications