അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വിറ്റൊഴിവാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; പട്ടികയില്‍ ഇന്ത്യാബുള്‍സും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നത് വളരെ നിര്‍ണായകമായ ഒരു വിവരമാണ്. കാരണം ഒരു കമ്പനിയെ കുറിച്ച് ഏറ്റവുമധികം അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില സൂചനകളും തരുന്നതാണ്. ഇത്തരത്തില്‍ കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടുകള്‍ വില്‍പന നടത്തിയ സ്‌മോള്‍ കാപ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

 

ഇന്ത്യാബുള്‍സ് ഹൗസിങ്

ഇന്ത്യാബുള്‍സ് ഹൗസിങ്

ഭവന വായ്പാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനമായ ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സിന്റെ (BSE: 535789, NSE: IBULHSGFIN) ഓഹരികളില്‍ നിന്നും മ്യൂച്ചല്‍ ഫണ്ടുകള്‍ ഭാഗികമായി പിന്മാറിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ 2.18 കോടി ഓഹരികള്‍ വിവിധ ഫണ്ട് മാനേജര്‍മാരുടെ കൈവശമുണ്ടായിരുന്നു. 344 കോടിയായിരുന്നു ഇതിന്റെ മൂല്യം. എന്നാല്‍ ഏപ്രില്‍ മാസം അവസാനത്തോടെ ഇവരുടെ കൈവശമുള്ള ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ഓഹരികള്‍ 1.60 കോടിയായി താഴ്ന്നു. ഇവയുടെ മൂല്യം 245 കോടിയിലേക്കും ഇടിഞ്ഞു.

അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഓഹരി വില 47 ശതമാനം തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 314 രൂപയും താഴ്ന്ന വില 106 രൂപയുമാണ്. വെള്ളിയാഴ്ച 118 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ജിഇ പവര്‍

ജിഇ പവര്‍

താപ, ജല വൈദ്യുത പദ്ധതികളിലെ നിര്‍ണായക ഉപകരണങ്ങളുടെ ഇപിസി പദ്ധതികള്‍ നിര്‍വഹിക്കുന്ന ജിഇ പവര്‍ ഇന്ത്യയുടെ (BSE: 532309, NSE: GEPIL) ഓഹരികളിലും മ്യൂച്ചല്‍ ഫണ്ടുകള്‍ വിഹിതം കുറച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ 48 ലക്ഷം ഓഹരികളാണ് ഉണ്ടായിരുന്നത്. ഇതിന്റെ മൂല്യം 73 കോടിയായിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തോടെ കൈവശമുള്ള ഓഹരികളുടെ എണ്ണം 38 ലക്ഷത്തിലേക്ക് താഴ്ന്നു. ഇവയുടെ മൂല്യം 66 കോടിയിലേക്കും ഇടിഞ്ഞു.

ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി വില 33 ശതമാനം നഷ്ടം രേഖപ്പെടുത്തി. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 372 രൂപയും കുറഞ്ഞ വില 131 രൂപയുമാണ്. വെള്ളിയാഴ്ച 177 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Also Read: വിപണി 'ഓവര്‍സോള്‍ഡ്' മേഖലയില്‍! ഇനി കണ്ണുമടച്ച് വാങ്ങിത്തുടങ്ങാമോ അതോ കാത്തിരിക്കണോ?

ഹാത്ത്‌വേ കേബിള്‍

ഹാത്ത്‌വേ കേബിള്‍

കേബിള്‍ ടെലിവിഷന്‍ ബിസിനസും ഇന്റര്‍നെറ്റ് സേവനങ്ങളുമൊരുക്കുന്ന ഹാത്ത്‌വേ കേബിള്‍ & ഡാറ്റാകോമില്‍ (BSE: 533162, NSE: HATHWAY) മാര്‍ച്ച് അവസാനത്തില്‍ 4.70 കോടി ഓഹരികളും ഇവയുടെ മൂല്യം 81 കോടി രൂപയുമായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ കൈവശമുള്ള ഓഹരികളുടെ എണ്ണം 3.62 കോടിയും ഇവയുടെ മൂല്യം 73 കോടി രൂപയുമായി താഴ്ന്നു.

2022-ല്‍ ഇതുവരെ 23 ശതമാനത്തോളം ഓഹരി വിലയില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 29.3 രൂപയും താഴ്ന്ന വില 16.6 രൂപയുമാണ്. വെള്ളിയാഴ്ച 17.2 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

Also Read: ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്! ഇടറിവീണ ഈ 'അരങ്ങേറ്റക്കാരന്‍' സ്‌മോള്‍ കാപ് ഓഹരിയില്‍ നേടാം 46% ലാഭം

മഹാനഗര്‍ ഗ്യാസ്

മഹാനഗര്‍ ഗ്യാസ്

മുംബൈയിലും പരിസരങ്ങളിലും സിറ്റി ഗ്യാസ് വിതരണം ചെയ്യുന്ന മഹാനഗര്‍ ഗ്യാസിന്റെ (BSE: 539957, NSE: MGL) ഓഹരികളിലും മ്യൂച്ചല്‍ ഫണ്ടുകള്‍ വിഹിതം കുറച്ചു. മാര്‍ച്ച് പാദത്തില്‍ 272 കോടി രൂപ മൂല്യമുള്ള 35 ലക്ഷം ഓഹരികളാണ് കൈവശമുണ്ടായിരുന്നത്. ഇത് ഏപ്രില്‍ അവസാനത്തോടെ 27 ലക്ഷം ഓഹരികളും മൂല്യം 205 കോടി രൂപയിലേക്കും താഴ്ന്നിട്ടുണ്ട്.

ഈവര്‍ഷം ഇതുവരെ 16 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 1,284 രൂപയും കുറഞ്ഞ വില 680 രൂപയുമാണ്. വെള്ളിയാഴ്ച 740 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

വരോക് എന്‍ജിനീയറിംഗ്

വരോക് എന്‍ജിനീയറിംഗ്

വാഹനാനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയാണ് വാരോക് എന്‍ജിനീയറിംഗ് (BSE: 541578, NSE: VARROC). മാര്‍ച്ച് മാസത്തിലെ കണക്ക് പ്രകാരം ഈ ഓഹരികളില്‍ വിവിധ മ്യൂച്ചല്‍ ഫണ്ടുകളുടെ നിക്ഷേപം 642 കോടിയായിരുന്നു. ഇതിന് തുല്യമായ 1.81 കോടി ഓഹരികളും കൈവശമുണ്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ വരോക് എന്‍ജിനീയറിംഗിലെ നിക്ഷേപമൂല്യം 642 കോടിയായി ഇടിഞ്ഞു. ഓഹരികളുടെ എണ്ണം 1.44 കോടിയിലേക്കും താഴ്ന്നു.

2022-ല്‍ ഇതുവരെ 2 ശതമാനത്തോളം മാത്രമേ ഓഹരി വിലയില്‍ നഷ്ടം സംഭവിച്ചിട്ടുള്ളൂ. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 495 രൂപയും താഴ്ന്ന വില 260 രൂപയുമാണ്. വെള്ളിയാഴ്ച 336 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

Also Read: പതിനെട്ടാമത്തെ അടവ്! എസ്‌ഐപി രീതിയില്‍ വാങ്ങാവുന്ന 11 ഓഹരികള്‍ ഇതാ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

DII Mutual Funds: Sold These 5 Small Cap Stocks Includes Indiabulls Finance In April Month

DII Mutual Funds: Sold These 5 Small Cap Stocks Includes Indiabulls Finance In April Month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X