ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാൾ കുറഞ്ഞ റിസ്കിൽ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുന്ന നിക്ഷേപ ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകരിൽ നിന്ന് സ്വരൂപിക്കുന്ന പണം ഫണ്ട് മാനേജർമാരിലൂടെയാണ് മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത്.
ഇതിനാൽ ഓഹരി വിപണിയുടെ സാങ്കേതിക വശങ്ങൾ അറിയാത്തവർക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. ഇത്തരത്തിൽ കുറഞ്ഞ റിസ്കെടുക്കുന്ന നിക്ഷേപകന് ദീർഘകാല നിക്ഷേപത്തിലൂടെ പണപ്പെരുപ്പത്തെ മറികടക്കുന്നൊരു റിട്ടേൺ ഉറപ്പ് നൽകന്നു എന്നതാണ് മ്യൂച്വൽ ഫണ്ടുകളുടെ നേട്ടം.
ഡയറക്ട് പ്ലാനും റെഗുലർ പ്ലാനും
മ്യൂച്വൽ ഫണ്ടുകളിൽ ഡയറക്ട് പ്ലാൻ വഴിയും റെഗുലർ പ്ലാൻ വഴിയും നിക്ഷേപം നടത്താൻ സാധിക്കും. നിക്ഷേപിക്കുന്നൊരാൾക്ക് കുറഞ്ഞ ചെലവിൽ നിക്ഷേപിക്കാൻ സാധിക്കുന്നത് ഡയറക്ട് പ്ലാനിലൂടെയാണ്. ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കുന്നവർക്ക് നേരിട്ട് മ്യൂച്വൽ ഫണ്ട് ഹൗസുകളിൽ നിന്ന് നിക്ഷേപം നടത്താം. റെഗുലർ പ്ലാനിലാണെങ്കിൽ ബ്രോക്കറേജ് വഴിയാണ് നിക്ഷേപം നടക്കുന്നത്.

മ്യൂച്വൽ ഫണ്ടുകളെ പറ്റി അത്യാവശ്യം ധാരണയുള്ള വ്യക്തികൾക്ക് റെഗുലർ പ്ലാൻ തിരഞ്ഞെടുക്കാം. കമ്മീഷൻ ചാർജുകൾ ഉൾപ്പെടാത്തതിനാൽ സ്വന്തമായി നിക്ഷേപം നടത്താൻ ഇഷ്ടപ്പെടുന്ന നിക്ഷേപകർ ഡയറക്ട് പ്ലാനാകും അഭികാമ്യം. കമ്മീഷൻ ചാർജുകളില്ലാത്തതിനാൽ ചെലവ് കുറവ് എന്നൊരു ഗുണം ഡയറക്ട് പ്ലാനിനുണ്ട്.
ഏജന്റ് മുഖേന നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നവർക്ക് ഡയറക്ട് പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ചെലവ് അനുപാതമുള്ള റെഗുലർ പ്ലാൻ തിരഞ്ഞെടുക്കാം. ഒരു സ്കീം 2 പ്ലാനുകൾ വാഗ്ദാനം ചെയ്യുമെങ്കിലും ഡയറക്ട്, റെഗുലർ പ്ലാനുകളുടെ പോർട്ട്ഫോളിയോ തുല്യമാണ്. അതേസമയം ഡയറക്ട് പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു റെഗുലർ പ്ലാനിനേക്കാളും ഉയർന്നതാകും.
എങ്ങനെ ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കാം
ചെലവ് കുറവാതിനാൽ നിക്ഷേപത്തിൽ നിന്ന് മികച്ച നേട്ടം ഡയറക്ട് പ്ലാനിലൂടെയാകും. അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് നിക്ഷേപിക്കാം. 'ഡയറക്ട് പ്ലാൻ' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് അപേക്ഷാ പൂർത്തിയാക്കാൻ കഴിയും. മ്യൂച്വൽ ഫണ്ട് രജിസ്ട്രാറും ട്രാൻസ്ഫർ ഏജന്റുമാരായ സിഎഎംഎസ്, കാര്ഡവി എന്നിവയും മ്യൂച്വൽ ഫണ്ടുകളുടെ നേരിട്ടുള്ള പ്ലാനുകളിൽ നിക്ഷേപിക്കാൻ ഓൺലൈൻ വഴി സൗകര്യം നൽകുന്നു.
ഫിസിക്കൽ അപേക്ഷാ ഫോം വഴി നിക്ഷേപിക്കുമ്പോൾ ബ്രോക്കർ/ഡിസ്ട്രിബ്യൂട്ടർ കോഡ് പൂരിപ്പിച്ചിരിക്കുന്നിടത്ത് "ഡയറക്ട്" എന്നെഴുതി നിക്ഷേപകർ നേരിട്ട് നിക്ഷേപം തിരഞ്ഞെടുക്കുന്നുവെന്ന് സൂചിപ്പിക്കണം. നിലവിലുള്ള നിക്ഷേപം ഡയറക്ട് പ്ലാനിലേക്ക് മാറ്റുക എന്നതാണ് മറ്റൊരു മാർഗ്ഗം.
റെഗുലർ പ്ലാനിൽ നിലവിലുള്ള നിക്ഷേപം അതേ സ്കീമിന്റെ ഡയറക്ട് പ്ലാനിലേക്ക് മാറ്റുൻ സാധിക്കും. ഒരു പ്ലാനിൽ നിന്ന് പിൻവലിച്ച് മറ്റൊന്നിലേക്ക് നിക്ഷേപിക്കുമ്പോൾ നികുതി ബാധകമാകും.
നിക്ഷേപം തുടങ്ങുമ്പോൾ ശ്രദ്ധിക്കാം
മ്യൂച്വല്‍ ഫണ്ടില്‍ 2 രീതിയിലാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ഒറ്റത്തവണയായും മാസതവണകളായി എസ്‌ഐപി വഴിയും നിക്ഷേപിക്കാം. എസ്‌ഐപിയായി തുടക്കകാരായ നിക്ഷേപകര്‍ക്ക് അനുയോജ്യം. മാസ വരുമാനത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക മാസത്തില്‍ നിക്ഷേപത്തിലേക്ക് മാറ്റാന്‍ സാധിക്കും.
അക്കൗണ്ടില്‍ നിന്ന് നിക്ഷേപത്തിലേക്ക് പണം മാറ്റാനുള്ള ദിവസം മുന്‍കൂട്ടി നിശ്ചയിച്ചാല്‍ പണം ഓട്ടോ ഡെബിറ്റ് ചെയ്യും. ഇതിന് അനുസരിച്ചുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളാണ് നിക്ഷേപകന് അനുവദിക്കുക.
സ്കീമുകളിൽ ഗ്രോത്ത് പ്ലാൻ, ഐഡിസിഡബ്ല്യു എന്നിവ തിരഞ്ഞെടുക്കാനാകും. ഗ്രോത്ത് പ്ലാൻ തിരഞ്ഞെടുത്ത് നിക്ഷേപിക്കുമ്പോൾ ഓഹരികളിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം മ്യൂച്വൽ ഫണ്ടുകളിലേക്ക് തന്നെ നിക്ഷേപിക്കും. ദീർഘകാല നിക്ഷേപകന് ഇത് ഉപകാരപ്പെടും. ഈ മ്യൂച്വല്‍ ഫണ്ട് ഓപ്ഷനില്‍ നിന്ന് പണം ലഭിക്കാന്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടത്തണം.
ഇൻകം ഡിസ്ട്രിബ്യൂഷൻ കം വിത്ത്ഡ്രേവൽ പ്ലാൻ സ്ഥിര വരുമാനം ആവശ്യമുള്ളവർ തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ്. ഐഡിസിഡബ്ല്യു പ്ലാനില്‍ പ്രതിവാര, പ്രതിമാസ, ത്രൈമാസ അല്ലെങ്കില്‍ വാര്‍ഷിക പേഔട്ടുകള്‍ തിരഞ്ഞെടുക്കാം. ഗ്രോത്ത് പ്ലാനുമായി താരമത്യം ചെയ്യുമ്പോൾ ഐഡിസിഡബ്ലു പ്ലാനിന് വളർച്ച കുറവാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
