ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെ ജനപ്രിയമാക്കുന്നത്. സർക്കാർ പിന്തുണയോടെയെത്തുന്ന ഇത്തരം നിക്ഷേപ പദ്ധതികൾ വ്യത്യസ്ത പ്രായത്തിലുള്ളവർക്ക് അവരുടെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് വഴിയൊരുക്കുന്നു. എല്ലാ വിഭാഗം ആളുകൾക്കും അവരുടെ വരുമാനത്തിന് അനുസരിച്ച് നിക്ഷേപം നടത്താൻ സാധിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഇതിൽ നിന്ന് മികച്ച റിട്ടേൺസ് നേടാൻ സാധിക്കുന്ന പദ്ധതികളും നിരവധിയാണ്. ഇത്തരത്തിൽ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.
7000 രൂപയുടെ നിക്ഷേപത്തിന് 80,000 പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ നിക്ഷേപ പദ്ധതിയിൽ നേട്ടമുറപ്പ്
പോസ്റ്റ്-ഓഫീസ് സേവിംഗ്സ് സ്കീമുകൾ നിക്ഷേപകർക്ക് 8.2 ശതമാനം വരെ പലിശ നിരക്കുകളോടെ നിരവധി ഓപ്ഷനുകൾ നൽകുന്നു. മിക്കവാറും പോസ്റ്റ്-ഓഫീസ് സ്കീമുകൾക്കും ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാൽ, നിക്ഷേപകർ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ നികുതി പ്രതിഫലങ്ങളെ പറ്റി സൂക്ഷ്മമായ അവലോകനം നടത്തുന്നത് ഉചിതമായിരിക്കും. പ്രധാനപ്പെട്ട 5 പോസ്റ്റ്-ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ കാലാവധി സംബന്ധമായതും റിട്ടേൺസ് വിവരങ്ങളും വിശദാംശങ്ങളും പരിചയപ്പെടാം.
1) സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്): സർക്കാർ പിന്തുണയോടെയെത്തുന്ന സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ ഇന്ത്യയിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് അക്കൗണ്ട് തുറക്കുന്നത് വഴി ഒരു തുക നിക്ഷേപിക്കാം. അവർക്ക് വ്യക്തിഗതമായോ ജോയിന്റ് അക്കൗണ്ടോ തുടങ്ങി സ്ഥിര വരുമാനവും, അത് വഴി നികുതി ഇളവും നേടാവുന്നതാണ്. 2024 ജനുവരിയിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെ പലിശ നിരക്ക് 8.2 ശതമാനമായി ഉയർത്തിയിരുന്നു. 30 ലക്ഷം രൂപയാണ് പദ്ധതിയിലെ ഉയർന്ന നിക്ഷേപ പരിധി.

2) കിസാൻ വികാസ് പത്ര (കെ.വി.പി): കിസാൻ വികാസ് പത്ര ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ ഒരു സേവിംഗ്സ് സർട്ടിഫിക്കറ്റാണ്. ഈ സ്കീം നിശ്ചിത പലിശ നിരക്കിൽ സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്നു. നിക്ഷേപ തുക ഇരട്ടിയാക്കുന്ന പദ്ധതിയിൽ 7.5 ശതമാനം പലിശയാണ് നിക്ഷേപകന് നിലവിൽ ലഭിക്കുന്നത്. 115 മാസത്തിനുള്ളിൽ അഥവ ഒൻപത് വർഷവും ഏഴ് മാസത്തിനുള്ളിൽ നിക്ഷേപിച്ച് തുക ഇരട്ടിയാകുന്നു. 1000 രൂപയടച്ച് ആരംഭിക്കാൻ സാധിക്കുന്ന അക്കൗണ്ടിൽ പരമാവധി നിക്ഷേപ പരിധിയില്ല
3)പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പി.ഒ.എം.ഐ.എസ്): പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം വഴി നിക്ഷേപകർക്ക് സ്ഥിരമായ വരുമാനം നേടാനുള്ള അവസരം ലഭിക്കുന്നു. സിംഗിൾ അക്കൗണ്ടിൽ കുറഞ്ഞത് 1,500 രൂപ മുതൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടുകൾക്കുള്ള പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപ വരെയാണ്. വരുമാന നികുതി ബാധകമായതിനാൽ സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവ് ഈ നിക്ഷേപത്തിന് ലഭിക്കില്ല. 7.4 ശതമാനമാണ് നിക്ഷേപത്തിലെ വാർഷിക പലിശ നിരക്ക്. അക്കൗണ്ട് തുടങ്ങിയ ദിവസം തൊട്ട് ഒരു മാസ കാലം കഴിഞ്ഞ് പലിശ ലഭ്യമായി തുടങ്ങും. അധികമായ നിക്ഷേപം ഉണ്ടെങ്കിൽ, അത് തിരികെ നൽകുകയും, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ പ്രാബല്യത്തിലാക്കുകയും ചെയ്യും.
4)നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി): നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സർക്കാർ അവതരിപ്പിച്ച് അപകട സാധ്യതയില്ലാതെ എത്തുന്ന നിക്ഷേപ പദ്ധതിയാണ്, ഇതിൽ മുഴുവനായി മൂലധനം സംരക്ഷിക്കുന്നു. പലിശ നിരക്ക് പ്രതിവർഷം 7.7 ശതമാനമാണ്. ഓരോ വർഷവും പലിശ കണക്കാക്കുമെങ്കിലും മെച്വൂരിറ്റി കാലയളവിന് ശേഷമായിരിക്കും നിക്ഷേപകർക്ക് ഇത് ലഭിക്കുക. ഏതൊരാൾക്കും വ്യക്തിഗത അക്കൗണ്ട് തുറക്കാം. സംയുക്ത അക്കൗണ്ടുകളുടെ കാര്യമെടുത്താൽ മൂന്നുപേർ വരെ ചേർന്നു തുടങ്ങാം. മൈനറിന്റെ പേരിലോ, ഒരാളുടെ പേരിലോ ഗാർഡിയൻ എൻ.എസ്.സി അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാം. മിനിമം നിക്ഷേപ തുക 1,000 രൂപ, 100ന്റെ ഗുണിതങ്ങളായി വേണം നിക്ഷേപം നടത്താൻ. ഇതിന് പരമാവധി നിക്ഷേപ പരിധി ഇല്ല. ഈ സ്കീമിന് സെക്ഷൻ 80C പ്രകാരം നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭ്യമാണ്.
സമ്പാദ്യശീലങ്ങളിലേക്ക് വാതിലുകൾ തുറന്ന് വയ്ക്കുന്ന സർക്കാർ ,പോസ്റ്റ് ഓഫീസ് പ്ലാനുകൾ ഉൾപ്പെടെയുള്ള ചെറിയ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്കുകൾ പൊതുവേ മൂന്നു മാസത്തിലൊരിക്കല്‍ പുതുക്കുന്നു. ഏപ്രിൽ-ജൂൺ 2024 ത്രൈമാസത്തിനുള്ളിൽ ഈ ചെറിയ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ നിൽക്കുന്നുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കുകളുടെ ഫിക്സഡ് ഡെപ്പോസിറ്റുകളേക്കാൾ ഈ പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇപ്പോഴും മികച്ച വരുമാനം നൽകുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
