ജീവിതത്തിലെ ഏതു ഘട്ടത്തിലും, അത് ചെറുപ്പത്തിലായാലും വാർധക്യത്തിലായാലും സാമ്പത്തിക ഭദ്രത വളരെ അത്യാവശ്യമാണ്. വാർധക്യ സമയത്ത് ആരെയും ആശ്രയിക്കാതെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നുവെങ്കിൽ ജീവിതത്തിൽ സാമ്പത്തിക വിജയം നേടിയെന്നു പറയാം. ഒരു വ്യക്തി റിട്ടയർമെന്റ് ജീവിതത്തിൽ ദൈനംദിന ആവശ്യങ്ങൾക്കായുള്ള പണത്തിന് ബുദ്ധിമുട്ടുന്നുവെങ്കിൽ സാമ്പത്തികമായി അയാൾ പരാജയപ്പെട്ടുവെന്ന് പറയേണ്ടി വരും. വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന ആളുകൾ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപം (എഫ്ഡി) പോലുള്ള നിക്ഷേപ പദ്ധതികൾ അറിഞ്ഞിരിക്കണം.
പലിശ രൂപത്തിൽ അവർക്ക് ഈ നിക്ഷേപങ്ങളിൽനിന്നും സ്ഥിര വരുമാനം ലഭിക്കും. അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രതിമാസമാ, മൂന്നു മാസത്തിലൊരിക്കലോ, ആറു മാസത്തിലൊരിക്കലോ, വർഷത്തിലൊരിക്കലോ ഈ തുക പിൻവലിക്കാം. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ബാങ്കുകളും ബാങ്കിങ് ഇതര സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 1 വർഷം, 3 വർഷം, 5 വർഷം കാലയളവിൽ മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾ നൽകുന്നുണ്ട്. ഈ സ്ഥിര നിക്ഷേപങ്ങളിലൂടെ കാലാവധി പൂർത്തിയാകുന്ന സമയത്ത് നല്ലൊരു തുക കയ്യിൽ നേടാൻ സാധിക്കും.
മുതിർന്ന പൗരന്മാർക്കുള്ള 1 വർഷ എഫ്ഡി
1 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.30% ആണ് ബാങ്ക് നൽകുന്ന പലിശ. ഈ സ്കീമിൽ 2.50 ലക്ഷം നിക്ഷേപിച്ചാൽ പലിശ ഇനത്തിൽ കിട്ടുക 18,756 രൂപയാണ്. 1 വർഷം പൂർത്തിയാകുമ്പോൾ കയ്യിൽ കിട്ടുന്നത് 2,68,756 രൂപയാണ്. 5 ലക്ഷം നിക്ഷേപിച്ചാൽ 37,511 രൂപയാണ് പലിശയായി കിട്ടുക. കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കം 5,37,511 രൂപ ലഭിക്കും. 7.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ 56,267 രൂപ പലിശ അടക്കം 8,06,267 രൂപ കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ കിട്ടും. 10 ലക്ഷം നിക്ഷേപിച്ചാൽ 1 വർഷം കൊണ്ട് 75,023 രൂപ പലിശ അടക്കം 10,75,023 രൂപ തിരികെ കിട്ടും.
മുതിർന്ന പൗരന്മാർക്കുള്ള 3 വർഷ എഫ്ഡി
മൂന്നു വർഷത്തെ എഫ്ഡികൾക്ക് 7.25% ആണ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. 2.50 ലക്ഷം നിക്ഷേപിച്ചാൽ 60,137 രൂപ പലിശയടക്കം 3,10,137 രൂപ നിക്ഷേപകന് ലഭികും. 5 ലക്ഷം നിക്ഷേപിച്ചാൽ 1,20,273 രൂപ പലിശയടക്കം 6,20,273 രൂപ കയ്യിൽ കിട്ടും. 7.50 ലക്ഷം നിക്ഷേപിച്ചാൽ 1,80,410 രൂപ പലിശയടക്കം 9,30,410 രൂപയും 10 ലക്ഷം നിക്ഷേപിച്ചാൽ 2,40,547 രൂപ പലിശയടക്കം 12,40,547 രൂപ ലഭിക്കും.
മുതിർന്ന പൗരന്മാർക്കുള്ള 5 വർഷ എഫ്ഡി
5 വർഷ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 750% ആണ് പലിശ. 2.50 ലക്ഷം നിക്ഷേപിച്ചാൽ 1,12,487 രൂപ പലിശയടക്കം 3,62,487 രൂപ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടും. 5 ലക്ഷം നിക്ഷേപിച്ചാൽ 2,24,974 രൂപ പലിശയടക്കം 7,24,974 രൂപയും 7.50 ലക്ഷം നിക്ഷേപിച്ചാൽ 3,37,461 രൂപ പലിശയടക്കം 10,87,461 രൂപ തിരികെ നൽകും. 10 ലക്ഷമാണ് നിക്ഷേപിക്കുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് 4,49,948 രൂപ പലിശയടക്കം കയ്യിൽ കിട്ടുന്ന തുക 14,49,948 രൂപയാണ്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications