എല്ലാ മനുഷ്യരെ സംബന്ധിച്ചും വീട് എന്നത് ഒരു പ്രധാന ഘടകമാണ്. വെയിലും മഴയും മഞ്ഞും കൊള്ളാത്തെ സുരക്ഷിതമായി ജീവിക്കാനുള്ള ഒരിടമെന്ന നിലയിൽ ഭക്ഷണത്തെക്കാൾ മനുഷ്യർ ഭവനങ്ങൾക്ക് പ്രാധാന്യം നൽകുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഹോം ലോണുകൾ എല്ലാ കാലത്തും പ്രസക്തിയുള്ള ഒന്നാണ്.
സ്വപ്നങ്ങളുടെയും സുരക്ഷയുടെയും പ്രതീകം
വീടെന്നാൽ വെറും ഒരു വസ്തു മാത്രം അല്ല, അത് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നായ സുരക്ഷയുടെ പ്രാഥമിക രൂപമാണ്. മനസ്സിലുണ്ടായിരിക്കുന്ന പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ആധാരവും, ജീവിതത്തിന് നിത്യസമാധാനവും നൽകുന്ന ഇടവും വീടാണ്. ഓരോരുത്തർക്കും സ്വന്തം വീടുണ്ടാക്കൽ ജീവിതത്തിലെ നിർണായക ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ അത് സാധ്യമാക്കുന്നതിൽ സാമ്പത്തിക വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു.
വീട് എന്ന ആവശ്യം
ഒരു വീടിനുള്ള ആവശ്യം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ചിലർക്കിത് ഒരു ചെറുകുടിലായിരിക്കാം; മറ്റൊരാളിന് ഇത് ആധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമായ വസതിയായിരിക്കും. എന്നാൽ അതിന്റെ രണ്ടിന്റെയും പ്രാധാന്യം ഒരുപോലെ ഉന്നതമാണ്. വീടെന്നത് നമ്മുടെ സുരക്ഷിതത്വത്തിനും വ്യക്തിത്വത്തിനും അടിത്തറയാണെന്ന് പറയാം. കൂടാതെ, ഒരു കുടുംബത്തിന്റെ ആധുനിക ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥലമാണ് ഒരു വീട്.

ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ, വീടിന്റെ നിർമാണ ചെലവും പ്രോപ്പർട്ടി വിലയും കുത്തനെ ഉയരുകയാണ്. അതിനാൽ, വീടിനെ സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് മാറ്റാൻ സാമ്പത്തിക സ്ഥിതി കുറവായ പലർക്കും ഹൗസിംഗ് ലോൺ ഒരു നിർണായക നിർവാഹമാർഗ്ഗമായി മാറുന്നു.
ഹൗസിംഗ് ലോൺ: സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്ന വഴിയോ? അതോ ബാലി കേറാ മലയോ?
ഹൗസിംഗ് ലോൺ എടുക്കുന്നത് പല കുടുംബങ്ങൾക്കും അവരുടെ സാമ്പത്തിക സ്ഥിതി വെച്ച് ഒരു ബാലികേറാ മല തന്നെയാണ്. എന്നാൽ അത് ലഭിക്കുമ്പോൾ സാധാരണക്കാരായ മനുഷ്യർ വലിയ രീതിയിൽ ഉയരുകയും മാനസികമായി സന്തോഷം അവരിൽ വിളയാടുകയും ചെയ്യുന്നു. ഒരു വലിയ തുക ഒരേസമയം ചെലവഴിക്കാൻ കഴിയാത്തവർക്ക്, ലോൺ അവരുടെ സ്വപ്നങ്ങൾക്കായി ചിറകുകൾ നൽകുന്നു. എന്നാൽ ഇതിന് ഒരു നെഗറ്റീവ് മറുവശവും ഉണ്ട്.
ലോൺ എടുക്കുന്നതിന്റെ പ്രയോജനങ്ങൾ
1. പണത്തിന്റെ ലഭ്യത
വീട് വാങ്ങാനോ നിർമ്മിക്കാനോ ആവശ്യമായ പണം ഉടൻ ലഭ്യമാണ്.
2. സ്ഥിരതയുള്ള തിരിച്ചടവ്
ഇഎംഐ (EMI) എന്ന മാർഗ്ഗത്തിൽ ചെറിയ തുകകൾ മാസാനുസൃതമായി അടയ്ക്കാം.
3. ഭാവി സുരക്ഷ
നല്ലൊരു ഭവന പദ്ധതിയിൽ ഏർപ്പെടുന്നത് ഭാവിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കും.
എന്നാൽ, ഇതിന് ചില ചൂഷണങ്ങളുണ്ട്
1. പലിശ നിരക്കുകളുടെ ബാധ്യത
ഉയർന്ന പലിശ നിരക്കുകൾ വായ്പയുടെ മൊത്തം ചെലവു വർധിപ്പിക്കും.
2. വരുമാനത്തെ കാർന്ന് തിന്നുന്ന പലിശ
വരുമാനത്തിന്റെ സ്ഥിരതയില്ലെങ്കിൽ, തിരിച്ചടവിൽ നേരിടേണ്ട പ്രശ്നങ്ങൾ ഭാവിയിൽ വളരാനിടയുണ്ട്.
3. അനിയന്ത്രിത ഫീസുകൾ
പ്രോസസ്സിംഗ് ഫീസ്, പ്രീ-പെയ്മെന്റ് പെനാൽറ്റി മുതലായ അധിക ചെലവുകൾ ബജറ്റിനെ ബാധിക്കും.
4. പ്രോപ്പർട്ടി റിസ്ക്
വായ്പ തിരിച്ചടവിൽ പരാജയപ്പെടുമ്പോൾ സ്വത്ത് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഈ ബുദ്ധിമുട്ടുകൾ മറികടക്കാനുള്ള മാർഗങ്ങൾ
1. കൃത്യമായ തീരുമാനം എടുക്കുക
നിങ്ങളുടെ വരുമാനത്തിനും ചെലവുകൾക്കും യോജിച്ച വീട് തിരഞ്ഞെടുക്കുക.
2. പലിശ നിരക്കുകൾ വിലയിരുത്തുക
ലോൺ എടുക്കുന്നതിനുമുൻപ് പല ബാങ്കുകളും ഫിനാൻസ് സ്ഥാപനങ്ങളും നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കുക.
3. ചിലവും വരുമാനവും തമ്മിലുള്ള സന്തുലനാവസ്‌ഥ വിലയിരുത്തുക
നിങ്ങളുടെ വരുമാനവും ബാധ്യതകളും സൂക്ഷ്മമായി ആസൂത്രണം ചെയ്യുക.
4. സബ്സിഡി പദ്ധതികൾ ഉപയോഗിക്കുക
സർക്കാർ പ്രോത്സാഹന പദ്ധതികൾ പരിശോധിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
ലോൺ ലഭിക്കാനും അതിന്റെ ബാധ്യത മറികടക്കാനുമുള്ള പ്രധാന മാർഗങ്ങൾ
1. സാമ്പത്തിക സാഹചര്യം വിലയിരുത്തുക
നിങ്ങൾ ഒരു വായ്പാ അപേക്ഷ നൽകുന്നതിന് മുമ്പ് സ്വന്തം സാമ്പത്തിക സാഹചര്യം സ്വയം വിലയിരുത്തുക. നിങ്ങൾക്ക് പ്രതിമാസ വരുമാനം എത്രയുണ്ട്? ബാങ്ക് അനുശാസിക്കുന്ന ത്തുക അതായത് യോഗ്യതയായി പറയുന്ന തുക നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക.
അതോടൊപ്പം നിലവിലെ ബാധ്യതകൾ എത്ര വരും? ഭവന വായ്പാ ഇ.എം.ഐ തിരിച്ചടവ് സാമ്പത്തിക സമ്മർദ്ദമില്ലാതെ നടത്താൻ സാധിക്കുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കയ്യിൽ വെച്ചിട്ട് വേണം ലോണുകൾക്ക് അപേക്ഷിക്കാൻ.
2. വായ്പാ യോഗ്യത മനസ്സിലാക്കുക
ലോണിന് അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം, പ്രായം, തൊഴിൽ സ്റ്റാറ്റസ്, ക്രെഡിറ്റ് സ്കോർ തുടങ്ങി പല ഘടകങ്ങൾ പരിഗണിച്ചതിന് ശേഷമാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്നത്. 750ന് മുകളിലുള്ളത് മികച്ച ക്രെഡിറ്റ് സ്കോറായി പരിഗണിക്കപ്പെടുന്നു. ഇത്തരത്തിൽ ക്രെഡിറ്റ് സ്കോർ ഉയർന്നു നിൽക്കുന്നത് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കാൻ സഹായകമാകും. അതുകൊണ്ട് തന്നെ
3. ധനകാര്യ സ്ഥാപനങ്ങളെ താരതമ്യം ചെയ്യുക
പലിശയിലും തിരിച്ചടവ് രീതികളിലും ബാങ്കുകൾ അടക്കമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങൾ വ്യത്യസ്തമായിരിക്കും. ഇവിടെ വിവിധ സ്ഥാപനങ്ങളുടെ പലിശ, പ്രൊസസിങ് ഫീസ്, പ്രീ പേയ്മെന്റ്-ഫോർ ക്ലോഷർ ചാർജ്ജുകൾ തുടങ്ങിയവ താരതമ്യം ചെയ്യേണ്ടതാണ്. അത് നിങ്ങൾക്ക് വ്യക്തമായ യോഗ്യതയുടെയും, തിരിച്ചടവിന്റെയും ചിത്രം തരും.
4. വായ്പാ തുകയും, കാലാവധിയും
സാധാരണയായി പ്രോപർട്ടി മൂല്യത്തിന്റെ 80-90 ശതമാനം തുക വായ്പയായി എല്ലാ ബാങ്കുകളും നൽകാറുണ്ട്. എങ്കിലും ആവശ്യമില്ല എങ്കിൽ അത്രയും വാങ്ങാതിരിക്കുക. നിങ്ങളുടെ യോഗ്യതയെയും തിരിച്ചടവിനെയും അത് ബാധിക്കും.
വീട് വെറുമൊരു കെട്ടിടമല്ല അത് ഒരു ജീവിതം ആണ്. ഓരോ ചുവരിലും ഓരോ സ്മരണകളും സ്വപ്നങ്ങളും ചാലിച്ചിരിക്കുന്ന ഈ ഇടം മനുഷ്യനുള്ള ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നാണ്. അതിനാൽ, ഹൗസിംഗ് ലോൺ എന്ന മധ്യസ്ഥത വഴി വീട് സ്വന്തമാക്കുന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയ ആയിരുന്നാലും, അതിന്‍റെ ഫലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിലേക്ക് നിറയുന്നത് സന്തോഷമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications