മാസത്തിൽ ശമ്പളം പോലെ നല്ലൊരു തുക കയ്യിലെത്തുന്നത് ഏതൊരാൾക്കും ഗുണകരമാണ്. ചെലവ് കൂടുന്ന കാലത്ത് അധിക വരുമാനം എല്ലാവരെയും ആകർഷിക്കും. ബാങ്കിൽ നിന്നും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്നും പലർക്കും ഇത്തരത്തിൽ മാസത്തിലോ ത്രൈമാസത്തിലോ വരുമാനം ലഭിക്കുന്നുണ്ടാകും. വാർധക്യ കാലത്ത് ഇത്തരത്തിൽ പണം ലഭിക്കുന്നത് ജീവിത ചെലവുകൾക്ക് ഗുണകരമാകും. ഇതിനായി മ്യൂച്വൽ ഫണ്ടുകളെയും തിരഞ്ഞെടുക്കാം. ഉയർന്ന ആദായം തന്നെയാണ് മ്യൂച്വൽ ഫണ്ടുകളുടെ ഗുണം. ദീർഘകാലത്തേക്കാകുമ്പോൾ നഷ്ട സാധ്യതയും കുറയുന്നു. മ്യൂച്വൽ ഫണ്ടിൽ ഡിവിഡന്റ് പേഔട്ട് രീതിയോ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ (എസ്ഡബ്ലുപി) തിരഞ്ഞെടുക്കുന്നവർക്ക് മാസത്തിൽ നല്ല വരുമാനം ലഭിക്കും. ഇവ രണ്ടും പരിശോധിച്ച് ഏതാണ് മികച്ചതെന്ന് നോക്കാം.
നിക്ഷേപകൻ തിരഞ്ഞെടുക്കുന്ന ഫണ്ട് അനുസരിച്ചാണ് ഡിവിഡന്റ് പേഔട്ട് രീതിയിൽ ലാഭ വിഹിതം ലഭിക്കുക. ഇത് പ്രകാരം അസറ്റ് മാനേജ്‌മെന്റ് കമ്പനി ഇടവേളകളില്‍ നിക്ഷേപകന് ലാഭ വിഹിതം നല്‍കുന്നു. ലാഭ വിഹിതം ലഭിക്കുന്ന സമയവും അളവും വിപണിയിലെ ലാഭത്തിന് അനുസരിച്ചിരിക്കും. ഇതിനാൽ എല്ലാ മാസവും ലാഭ വിഹിതം ഉറപ്പില്ല. നേരെ മറിച്ചാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ. ഒറ്റത്തവണയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച തുക നിശ്ചത ഇടവേളകളിൽ പിൻവലിക്കുന്നതാണ് രീതി. എസ്‌ഐപി നിക്ഷേപത്തിന്റെ വിപരീത രൂപമാണിത്. സ്ഥിരമായ വരുമാനം തേടി നിക്ഷേപത്തില്‍ നിന്നും നിശ്ചിത യൂണിറ്റ് ഇടവേളകളില്‍ പിന്‍വലിക്കുന്ന രീതിയാണിത്. സമയവും ലഭിക്കേണ്ട തുകയും നിക്ഷേപകന് തീരുമാനിതക്കാം. ബാക്കി വരുന്ന യൂണിറ്റിന് വിപണിയുടെ ആദായം നേടാം.
വരുമാനം ലഭിക്കുന്ന രീതി
ഡിവിഡന്റ് പേഔട്ട് രീതിയേക്കാള്‍ നിക്ഷേപകന് ആവശ്യമായ രീതിയില്‍ എസ്ഡബ്ലുപി ക്രമീകരിക്കാന്‍ സാധിക്കും. നിക്ഷേപം ആരംഭിക്കുന്ന അന്ന് മുതല്‍ ആവശ്യമെങ്കിൽ എസ്ഡബ്ലുപി തുടങ്ങാനാകും. അതേസമയം ഡിവിഡന്റ് പേഔട്ടിൽ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് ലാഭ് വിഹിതം നല്‍കുന്നത് തീരുമാനിക്കുന്നത്. ഇത് ഓഹരികളുടെ ലാഭത്തെ അടിസ്ഥാനമാക്കിയാണ്. ഓരോതവണയും ലാഭവിഹിതം വ്യത്യസ്തമാകാനും ഇടയുണ്ട്. എപ്പോള്‍ എസ്ഡ്ബ്ലുപി ആരംഭിക്കണമെന്നും എത്ര തവണ പിന്‍വലിക്കണമെന്നും നിക്ഷേപകന് നിശ്ചയിക്കാം. സ്‌കീമിന്റെ പ്രകടനം അനുസരിച്ച് പിന്‍വലിക്കാവുന്ന തുക നിക്ഷേപകന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കുറെകൂടി അയഞ്ഞ സ്വഭാവമാണ് എസ്ഡബ്ലുപി രീതിയുടേത്.
നികുതി ബാധ്യത
ഡിവിഡന്റ് പേഔട്ടിന്റെ ഭാഗമായി ലഭിക്കുന്ന ലാഭവിഹിതത്തെ നിക്ഷേപകന്റെ വരുമാനമായിട്ടാണ് കണക്കാക്കുന്നത്. ഇത് നിക്ഷേപകന്റെ മൊത്തം വരുമാനത്തോടൊപ്പം കൂട്ടിച്ചേര്‍ക്കും. ലാഭ വിഹിതം ചേര്‍ത്താൽ വരുമാനം നികുതി പരിധിയില്‍ എത്തുന്നില്ലെങ്കില്‍ നികുതിയടയ്ക്കേണ്ടതില്ല. അല്ലാത്തപക്ഷം 30 ശതമാനം നികുതിയുണ്ടാകും. എസ്ഡബ്ലുപി വഴി പിന്‍വലിക്കുന്ന തുക മൂലധന നേട്ട നികുതി (Capital Gain Tax) യി കണക്കാക്കും, മൂന്ന് വര്‍ഷത്തിനിടെ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്ന് യൂണിറ്റുകള്‍ പിന്‍വലിച്ചാല്‍ ഹൃസ്വകാല മൂലധന നേട്ടമായി കണക്കാക്കും. ഇത് നിക്ഷേപകന്റെ വരുമാനത്തില്‍ കൂട്ടിച്ചേര്‍ത്ത് ലാഭവിഹിതം പോലെ നികുതിയടക്കാന്‍ ബാധ്യസ്ഥനാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ ലാഭം ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കും. ഇതിന് 20 ശതമാനം നികുതി അടക്കണം.
ഇക്വുറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തിയ നിക്ഷേപം ഒരു വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ ഹൃസ്വകാല മൂലധന നേട്ടമായി കണക്കാക്കും. 15 ശതമാനം നികുതി അടക്കണം. ഒരു വര്ഷത്തിന് ശേഷം പിൻവലിക്കുന്നത് ദീര്‍ഘ കാല മൂലധന നേട്ടമായി കണക്കാക്കും. ഇത്തരത്തിൽ ലഭിക്കുന്ന ലാഭം സാമ്പത്തിക വർഷത്തിൽ 1 ലക്ഷത്തിൽ കൂടിയാൽ 10 ശതമാനം നികുതിയുണ്ട്. രണ്ട് രീതികളുടെയും സ്വഭാവവും നികുതി അടവുകളും പരിഗണിച്ചാൽ എസ്ഡ്ബ്ലുപിക്കാണ് മുൻതൂക്കം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
