സമീപകാല താഴ്ചയില്‍ നിന്നും ഒരു മാസക്കാലയളവില്‍ പ്രധാന സൂചികള്‍ 12 ശതമാനത്തിലേറെ മുന്നേറിയിട്ടുണ്ട്. ഇതിനോടൊപ്പം തിരുത്തല്‍ നേരിട്ട മിക്ക ഓഹരികളും കൂടി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. സൂചികകള്‍ സര്‍വകാല റെക്കോഡിന് സമീപത്തേക്ക് വീണ്ടുമെത്തുമ്പോള്‍, അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുന്നതിലൂടെ നേട്ടം കൊയ്യാനാവും. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതും 45 ശതമാനത്തോളം വില താഴ്ന്നു നില്ക്കുന്നതും മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നതുമായ മികച്ചൊരു ഓഹരിയെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
ഗള്‍ഫ് ഓയില്‍
ലൂബ്രിക്കന്റ് വ്യവസായ മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നാണ് പ്രമുഖ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ്. മുംബൈയിലാണ് ആസ്ഥാനം. പ്രധാനമായും കാറുകളിലും വലിയ ഭാരവാഹക ശേഷിയുളള ഡീസല്‍ എന്‍ജിനുകള്‍ക്കും വേണ്ടിയും വാഹനങ്ങളുടെ ഗിയര്‍ബോക്സിന് ആവശ്യമായത്, ട്രാന്സ്മിഷന് ഫ്ലൂയിഡ്, ടര്‍ബൈന്‍, കംമ്പ്രസര്‍, ഗിയര്‍ ഓയില്‍, ട്രാക്ടറും മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ക്കും വേണ്ട ലൂബ്രിക്കന്റുകളാണ് കമ്പനി നിര്‍മിക്കുന്നത്. അടുത്തിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുളള ലൂബ്രിക്കന്റുകളും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 2013 മുതല്‍ പ്രൈഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ബാറ്ററി നിര്‍മാണ രംഗത്തേക്കും കടന്നു.
അനുകൂല ഘടകങ്ങള്‍
വാണിജ്യ വാഹനങ്ങള്‍ക്കുള്ള ലൂബ്രിക്കന്റ് ഓയില്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നു. പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ ഇരട്ടയക്കത്തിലുള്ള വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ നേടുന്നത്. സമാനമായി ലാഭത്തില്‍ ഉയര്‍ന്ന മാര്‍ജിന്‍ ലഭിക്കുന്ന യാത്രാവാഹനങ്ങളുടെ ലൂബ്രിക്കന്റ് വിപണിയിലും മുന്നേറ്റം കാഴ്ചവയ്ക്കാനാകുന്നുണ്ട്. കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുളള ലൂബ്രിക്കന്റുകള്‍ ഗള്‍ഫ് ഓയില്‍ പുറത്തിറക്കി. കൂടാതെ, വ്യാവസായിക, വാഹനാനുബന്ധ, സിമന്റ്, മെറ്റല്‍ വിഭാഗത്തിലേയും ലൂബ്രിക്കന്റ് വിപണിയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് അനുമാനം. ഇതുകൂടാതെ, ചെന്നൈയിലുള്ള പ്ലാന്റില്‍ ആഡ്ലൂബ് വിഭാഗത്തിനുളള നിര്‍മാണശാലയും മെറ്റല്‍ വര്‍ക്കിങ് ഫ്ലൂയിഡിനു വേണ്ടിയുള്ള ഉത്പാദന കേന്ദ്രം സില്‍വാസയിലും ആരംഭിച്ചിട്ടുണ്ട്. എല്‍ ആന്‍ഡ് ടി-യുടെ നിര്‍മാണ, ഖനന മേഖലയിലെ ബിസിനസ് സംരംഭങ്ങളുമായും കമ്പനി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ പാദത്തില്‍ 58.90 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തി. മുന്‍ പാദത്തേക്കാള്‍ 93 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിലെ ലോക്ക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങളാണ് ഗള്‍ഫ് ഓയിലിന് ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്ചവയ്ക്കാന്‍ വിഘാതമായത്. കഴിഞ്ഞ വര്‍ഷത്തോടെ കമ്പനിയുടെ കീഴിലുള്ള ഇരു ചക്ര വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ബാറ്ററി യൂണിറ്റും ലാഭത്തിലായിട്ടുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും പ്രതിയോഹരി വരുമാനം (EPS) 11.66 രൂപ നിരക്കിലാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 50 രൂപയാകുമെന്നാണ് അനുമാനം. ഇതിനോടൊപ്പം സമ്പദ്ഘടന ഉയിര്ത്തെഴുന്നേല്ക്കുമ്പോളുള്ള പ്രയോജനവും കമ്പനിക്ക് ലഭിക്കും. നിലവില്‍ 2,314 കോടി രൂപയാണ് വിപണി മൂലധനം.
വിലക്കുറവില്‍
വെള്ളിയാഴ്ച 459 രൂപ നിലവാരത്തിലാണ് ഗള്‍ഫ് ഓയിലിന്റെ (BSE: 538567, NSE: GULFOILLUB) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 827.6 രൂപയും കുറഞ്ഞ വില 425 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ 23 ശതമാനം വില ഇറങ്ങിയതോടെ ഒരു വര്‍ഷത്തിനിടെ നിക്ഷേപകരുടെ നഷ്ടം 39 ശതമാനമാണ്. എന്നാല്‍, അടിസ്ഥാനപരമായി മികച്ച നിലയിലുളളതും മൂല്യവുമുള്ള കമ്പനിയുടെ ഓഹരിക്ക് എപ്പോള്‍ വേണമെങ്കിലും മുന്നോട്ട് കുതിക്കാനാകുമെന്ന് ഓഹരി വ്യാപാര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 3.5 ശതമാനമാണ്. ഇത് നിലവിലെ ഓഹരി വിലയുടെ അനുപാതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആകര്‍ഷകമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനമങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
