ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് ചുരുക്കം. അതേസമയം അടുത്തിടെ ലാഭവിഹിതം പ്രഖ്യാപിച്ച ഹിന്ദുജ ഗ്രൂപ്പ് കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ജിഒസിഎല്‍
കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ജിഒസിഎല്‍ കോര്പറേഷന് ലിമിറ്റഡ്. നേരത്തെ ഗള്‍ഫ് ഓയില്‍ കോര്പറേഷന് ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രമുഖ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമായി ഹൈദരാബദ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 60 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഈ കമ്പനി സ്ഫോടനദ്രവ്യങ്ങള്, ഖനനവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും, റിയല്‍ എസ്റ്റേറ്റും അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ 3 വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
നിലവില്‍ വ്യാവസായിക സ്ഫോടനദ്രവ്യങ്ങള് നിര്‍മിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ് ജിഒസിഎല്‍. ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കും ബഹിരാകാശ വകുപ്പിനും സേവനങ്ങള്‍ നല്‍കുന്നുണ്ട്. 8 നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നു. 20 വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. ഐഡിഎല്‍ എക്സ്പ്ലോസീവ്, എച്ച്ജിഎച്ച്എല് ലിമിറ്റഡ് എന്നിവ ഉപകമ്പനികളാണ്. ഹൈദരാബാദിലും ബംഗളൂരുവിലും വമ്പന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ജിഒസിഎല്‍ കോര്‍പറേഷന്റെ ഓഹരികളില്‍ 68.64 ശതമാനവും ഹിന്ദുജ ഗ്രൂപ്പിന്റെ കൈവശമാണ്. 21 ശതമാനത്തിലേറെ ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കെമിക്കല്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 13.17 ആയിരിക്കുമ്പോള്‍ ജിഒസിഎല്ലിന്റേത് 6.45 നിരക്കിലാണ് എന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 232.33 രൂപ നിലവാരത്തിലുണ്ട്. നിലവില്‍ ജിഒസിഎല്ലിന്റെ വിപണി മൂല്യം 1,136 കോടിയാണ്.
ഡിവിഡന്റ്
2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അന്തിമ ലാഭവിഹിത ഇനത്തില്‍ 150 ശതമാനം ഡിവിഡന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഓഹരിയൊന്നിന് 3 രൂപ വീതം ലഭിക്കും. ഡിവിഡന്റ് വിതരണം ചെയ്യുന്നതിനുള്ള അര്‍ഹരെ കണ്ടെത്തുന്നതിനായി ജൂലൈ 20 മുതല്‍ 27 വരെ 'ബുക്ക് ക്ലോഷര്‍' കാലാവധിയായും നിശ്ചയിച്ചു. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ജിഒസിഎല്‍ ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 2.17 ശതമാനമാണ്.
ചൊവ്വാഴ്ച ഉച്ചയോടെ 3 ശതമാനത്തോളം ഉയര്‍ന്ന് 230 രൂപ നിലവാരത്തിലാണ് ജിഒസിഎല്‍ (BSE: 506480, NSE: GOCLCORP) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 387 രൂപയും താഴ്ന്ന നിലവാരം 213.10 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 25 ശതമാനത്തോളം ഓഹരി വിലയില്‍ ഇടിവ് നേരിട്ടു. നിലവില്‍ 5, 10, 20, 50, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
