ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളിൽ നിന്നും ലഭിക്കുന്ന ഡിവിഡന്റ്. അതായത് മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.
അതേസമയം ഈയാഴ്ച (ജൂലൈ 4- 9 ) ഡിവിഡന്റ് ഇനത്തില്‍ 90 രൂപ വീതം നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്ന ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ ഫാര്‍മ ഉള്‍പ്പെടെയുള്ള 40 ഓഹരികള്‍ താഴെ കൊടുക്കുന്നു.

ജൂലൈ 4-ന് എക്സ് ഡിവിഡന്റ് തീയതി
- യാഷോ ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 0.50 രൂപ വീതം അന്തിമ ലാഭവിഹിതം.
- പയനീയര്‍ എബ്രോയിഡറീസ്- ഓഹരിയൊന്നിന് 0.30 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- ജെഎസ്ഡബ്ല്യൂ സ്റ്റീല്‍- പ്രതിയോഹരി 17.35 രൂപ വീതം അന്തിമ ലാഭവിഹിതം.
- പഞ്ചാബ് & സിന്ധ് ബാങ്ക്- ഓഹരിയൊന്നിന് 0.31 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- പെട്രോനെറ്റ്- പ്രതിയോഹരി 4.50 രൂപ വീതം അന്തിമ ലാഭവിഹിതം.

ജൂലൈ 5-ന് എക്സ് ഡിവിഡന്റ് തീയതി
- മൈന്‍ഡ്ട്രീ- ഓഹരിയൊന്നിന് 27.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- എംഫസിസ്- പ്രതിയോഹരി 46.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- എലഗന്റ് മാര്‍ബിള്‍സ്- ഓഹരിയൊന്നിന് 2.75 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- വീല്‍സ് ഇന്ത്യ- പ്രതിയോഹരി 8.30 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂലൈ 6-ന് എക്സ് ഡിവിഡന്റ് തീയതി
- സെഞ്ചുറി ടെക്‌സ്റ്റൈല്‍സ്- ഓഹരിയൊന്നിന് 4.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- പൊന്നി ഷുഗര്‍സ് (ഈറോഡ്)- പ്രതിയോഹരി 5.50 രൂപ വീതം അന്തിമ ലാഭവിഹിതം.

ജൂലൈ 7-ന് എക്സ് ഡിവിഡന്റ് തീയതി
- ഗ്രീന്‍ലം ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 1.20 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- ഡിസിഎം ശ്രീറാം ലിമിറ്റഡ്- പ്രതിയോഹരി 4.90 രൂപ വീതം അന്തിമ ലാഭവിഹിതം.
- ഹൈടെക് കോര്‍പറേഷന്‍- ഓഹരിയൊന്നിന് 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- ജെഎം ഫിനാന്‍ഷ്യല്‍- പ്രതിയോഹരി 1.15 രൂപ വീതം അന്തിമ ലാഭവിഹിതം.
- സ്റ്റാര്‍ ഹൗസിങ് ഫിനാന്‍സ്- ഓഹരിയൊന്നിന് 0.20 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- സുന്ദരം ഫൈനാന്‍സ്- പ്രതിയോഹരി 10.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- ആക്‌സിസ് ബാങ്ക്- ഓഹരിയൊന്നിന് 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.

ജൂലൈ 7-ന്
- ബാങ്ക് ഓഫ് ഇന്ത്യ- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- ഇന്ത്യന്‍ കാര്‍ഡ്- ഓഹരിയൊന്നിന് 25.00 രൂപ വീതം വിശേഷാല്‍ ലാഭവിഹിതം.
- എല്‍ & ടി ടെക്‌നോളജി സര്‍വീസസ്- പ്രതിയോഹരി 15.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- സിജി കണ്‍സ്യൂമര്‍- ഓഹരിയൊന്നിന് 2.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ ഫാര്‍മ- പ്രതിയോഹരി 60.00 രൂപ വീതം വിശേഷാല്‍ ലഭവിഹിതമായും 30.00 രൂപ അന്തിമ ലാഭവിഹിതമായും ലഭിക്കും. അതായത് നിക്ഷേപകര്‍ക്ക് ആകെ 90.00 രൂപ വീതരം ലഭിക്കും.
- ആസ്ട്ര സെനക്ക ഫാര്‍മ- ഓഹരിയൊന്നിന് 8.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.

ജൂലൈ 7-ന്
- ഹെര്‍ബാന ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- നവീന്‍ ഫ്‌ലൂറീന്‍ ഇന്റര്‍നാഷണല്‍- ഓഹരിയൊന്നിന് 6.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- മയൂര്‍ യൂണിക്വോട്ടര്‍- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- നീല്‍കമല്‍ ലിമിറ്റഡ്- ഓഹരിയൊന്നിന് 15.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- വിഷ്ണു കെമിക്കല്‍സ്- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- ഒബ്‌റോയി റിയാല്‍റ്റി- ഓഹരിയൊന്നിന് 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- റോസ്സരി ബയോടെക്- പ്രതിയോഹരി 0.50 രൂപ വീതം അന്തിമ ലാഭവിഹിതം.
- സെഡ് എഫ് കൊമ്മേഷ്യല്‍ വെഹിക്കിള്‍ (ZFCVINDIA)- ഓഹരിയൊന്നിന് 12.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- മിന്‍ഡ ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതം.

ജൂലൈ 8-ന് എക്സ് ഡിവിഡന്റ് തീയി
- പ്രസ്സ്മാന്‍ അഡൈ്വര്‍ട്ട്‌സിങ്- ഓഹരിയൊന്നിന് 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- ഇങ്ങര്‍സോള്‍ റാന്‍ഡ് (ഇന്ത്യ)- പ്രതിയോഹരി 20.00 രൂപ വീതം അന്തിമ ലാഭവിഹിതം.
- ഓണ്‍വാര്‍ഡ് ടെക്‌നോളജീസ്- ഓഹരിയൊന്നിന് 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- ടൈറ്റന്‍ കമ്പനി- പ്രതിയോഹരി 7.50 രൂപ വീതം അന്തിമ ലാഭവിഹിതം.
- ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്- ഓഹരിയൊന്നിന് 1.20 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- ലുമാക്‌സ് ഓട്ടോ ടെക്‌നോളജീസ്- പ്രതിയോഹരി 3.50 രൂപ വീതം അന്തിമ ലാഭവിഹിതം.
- ലുമാക്‌സ് ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 13.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.