ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കോര്‍പറേറ്റ് കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം പുറത്തു വിട്ടുകൊണ്ടിരിക്കുകയാണല്ലോ. മുന്‍നിര കമ്പനികളില്‍ ഭൂരിഭാഗവും സാമ്പത്തിക ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം മികച്ച പ്രവര്‍ത്തനഫലം കാഴ്ചവെയ്ക്കുന്ന കമ്പനികള്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതവും പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ ഓഹരിയുടമകള്‍ക്ക് വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ച ഒരു ഫാര്‍മ കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
അബോട്ട് ഇന്ത്യ ലിമിറ്റഡ്
ആഗോള തലത്തില്‍ വമ്പന്‍ ബിസിനസ് സംരംഭങ്ങളുള്ള അമേരിക്കന്‍ മരുന്ന് നിര്‍മാണ, ആരോഗ്യ പരിപാലന ശൃംഖലയുടെ രാജ്യത്തെ ഉപകമ്പനിയാണ് അബോട്ട് ഇന്ത്യ ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം. പ്രമേഹം, ഹൃദ്യോഗം, വേദന സംഹാരി, അനസ്തീഷ്യ, പോഷകാഹാരം, തുടങ്ങി മോളിക്യൂലാര്‍, ന്യൂറോ സയന്‍സ്, കാന്‍സര്‍, വൈറസ് സംബന്ധമായ രോഗങ്ങള്‍ക്കുള്ള വിവിധ മരുന്നുകളും രോഗ നിര്‍ണയ സംവിധാനങ്ങളും വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നു. അബോട്ട് ഇന്ത്യയുടെ നിലവിലെ വിപണി മൂല്യം 37,374 കോടിയാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അബോട്ട് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 9.6 ശതമാനവും പ്രവര്‍ത്തനലാഭം 21.6 ശതമാനവും അറ്റാദായം 21 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ അബോട്ട് ഇന്ത്യയുടെ വരുമാനം 1,255 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നാലാം പാദത്തിലെ അറ്റാദായം 211 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 39 ശതമാനം വര്‍ധനയാണ്. പ്രതിയോഹരി വരുമാനം 71.75 രൂപയില്‍ നിന്നും 99.49-ലേക്ക് മെച്ചപ്പെടുത്തി.
ഡിവിഡന്റ്
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് നാലാം പാദഫലത്തോട് അനുബന്ധിച്ചാണ് അബോട്ട് ഇന്ത്യയുടെ (BSE: 500488, NSE: ABBOTINDIA) ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 145 രൂപ അന്തിമ ലാഭവിഹിതമായും 130 രൂപ വിശേഷാല്‍ ലാഭവിഹിത ഇനത്തിലുമാണ് കൈമാറുന്നത്. ഇനി ചേരുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിയോടെ ലാഭവിഹിതം കൈമാറും. നിലവിലെ ധാരണ പ്രകാരം 2022 ഓഗസ്റ്റ് 17-നോ അതിനു ശേഷമോ ആകും തുക ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക.
ഓഹരി വിശദാംശം
അബോട്ട് ഇന്ത്യയുടെ ആകെ ഓഹരികളില്‍ 74.99 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.22 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.51 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 17.27 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.57 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1,224.59 രൂപയും കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ അനുപാതം 50.90 നിരക്കിലുമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 6 ശതമാനത്തോളം മുന്നേറ്റമുണ്ടായി. ഇതോടെ ഒരു വര്‍ഷ കാലയളവിലെ നേട്ടവും 10 ശതമാനത്തോളമായി ഉയര്‍ന്നു. ബുധനാഴ്ച രാവിലെ അബോട്ട് ഇന്ത്യയുടെ ഓഹരികള്‍ 17,700 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
എങ്ങനെ വിലയിരുത്താം ?
ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്കുന്നതില് കാഴ്ചവയ്ക്കുന്ന ഓഹരികളെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരി വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്ന് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങുന്നതിന്റെ തീരുമാനമെടുക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications