വിരമിക്കല്‍ കാലത്തേക്കുള്ള ചെലവുകള്‍ക്ക് മാസത്തില്‍ നല്ലൊരു തുക കണേണ്ടതുണ്ട്. ജോലികാലത്ത് കഴിയുന്നതും വേഗത്തില്‍ ഇതിനായുള്ള നിക്ഷേപം ആരംഭിക്കണമെന്നാണ് പൊതുവെ സാമ്പത്തിക ഉപദേശകര്‍ നല്കുന്ന നിര്‍ദ്ദേശം. നിരവധി നിക്ഷേപ സാധ്യതകള്‍ വിപണിയിലുണ്ടെങ്കിലും വിരമിച്ച ശേഷം മാസ വരുമാനം ഉറപ്പ് വരുത്താന്‍ എവിടെ നിക്ഷേപിക്കണമെന്നത് സംബന്ധിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല.
ഓഹരി വിപണി, റിയൽ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തുടങ്ങി മാസ വരുമാനം നേടാൻ സാധിക്കുന്ന വലുതും ചെറുതുമായ നിരവധി നിക്ഷേപ മാർഗങ്ങൾ ഇന്നുണ്ട്. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾ, റിസ്കെടുക്കാനുള്ള ശേഷി തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി വേണം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. മുതിർന്ന പൗരന്മാർക്ക് മാസ വരുമാനത്തിന് സഹായകമാകുന്ന 7 നിക്ഷേപങ്ങളാണ് ചുവടെ.
1. ഡിവിഡന്റ് ഓഹരികള്‍
സ്ഥിരമായി ലാഭ വിഹിതം നിക്ഷേപകരിലേക്ക് കൈമാറുന്ന ചില ഓഹരികളെ കാണാന്‍ സാധിക്കും. ഇത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്നത് സ്ഥിരമായൊരു മാസ വരുമാനം ഉറപ്പാക്കാന്‍ സാധിക്കും. ഓഹരിയുടെ വളര്‍ച്ചയ്ക്കൊപ്പം ലാഭമുണ്ടാക്കാമെന്നതും ലാഭ വിഹിതവും ലഭിക്കുന്നതും വഴി ഇത്തരം ഓഹരികളില്‍ നിന്ന് 2 തരം വരുമാനം പ്രതീക്ഷിക്കാം. നിക്ഷേപിക്കുന്നതിന് മുന്‍പ് കമ്പനിയെ പറ്റി വ്യക്തമായി മനസിലാക്കുകയും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന്റെ നഷ്ട സാധ്യത മനസിലാക്കുകയും വേണം.
2. ബോണ്ട്
സര്‍ക്കാറുകളും കമ്പനികളും ധനസമാഹരണത്തിന് ഇറക്കുന്നവയാണ് ബോണ്ടുകള്‍. ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി പലിശയും കാലാവധിയില്‍ നിക്ഷേപിച്ച തുകയും ലഭിക്കും. ഓഹരികളെക്കാള്‍ റിസ്ക് കുറഞ്ഞ നിക്ഷേപമായാണ് ബോണ്ടുകളെ പരിഗണിക്കുന്നത്. മികച്ച വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ബോണ്ടുകള്‍ പരിഗണിക്കാം.
3. ആന്യുറ്റി
പൊതുവെ ആന്യുറ്റിയായി ഇന്‍ഷൂറന്‍സ് ഉത്പ്പന്നങ്ങളാണ് വിപണിയിലുള്ളത്. ഇവ നിശ്ചിത കാലത്തേക്ക് സ്ഥിര വരുമാനം ഉറപ്പു വരുത്തുന്നവയാണ്. വിവിധ തരത്തിലുള്ള ആന്യുറ്റികള് നിലവിലുണ്ട്. റിട്ടയര്മെന്റില് ഉറപ്പുള്ള വരുമാന സ്രോതസ്സ് തേടുന്നവര്‍ക്ക് ആകര്‍ഷകമായ ഓപ്ഷനാണിത്. ആന്യുറ്റി വാങ്ങുന്നതിന് മുന്‍പ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം മനസിിലാക്കേണ്ടത് പ്രധാനമാണ്.
4. ബാങ്ക് സ്ഥിര നിക്ഷേപം
മുതിര്‍ന്ന പൗരന്മാര് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപം. മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കുന്നുണ്ട്. നിക്ഷേപകന് ആവശ്യമായ കാലാവധിയില്‍ പലിശ വാങ്ങാം എന്നൊരു ഗുണം സ്ഥിര നിക്ഷേപത്തിനുണ്ട്. വിവിധ കാലാവധികളില്‍ ബാങ്ക് സ്ഥിര നിക്ഷേപം നല്കുന്നു. കാലാവധിയും ബാങ്കും അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടും.
5. റിയൽ എസ്റ്റേറ്റ്
സ്വന്തമായൊരു കെട്ടിടം കയ്യിലുണ്ടെങ്കില്‍ ഇത് വാടകയ്ക്ക് നല്കി സ്ഥിരമായൊരു വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. ഉപയോഗിക്കാത്ത വസ്തു കൈവശമുള്ളവർക്ക് അധിക വരുമാനം ഉണ്ടാക്കാനുള്ള നല്ലൊരു വഴിയാണ് റിയൽ എസ്റ്റേറ്റ്. നിക്ഷേപം ആരംഭിക്കുന്നതിനും വാടകയ്ക്ക് നൽകുന്നതിന് മുൻപും വാടകയിൽ കെട്ടിട ഉടമയ്ക്കുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടത് പ്രധാനമാണ്.
6. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചൊരു സമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്. നിലവില്‍ 7.4 ശതമാനമാണ് പലിശ നിരക്ക്. പരമാവധി നിക്ഷേപിക്കാനുള്ള പരിധി 15 ലക്ഷം ആണ്. നിക്ഷേപം ഒറ്റയ്ക്കോ അല്ലെങ്കില്‍ പങ്കാളിയുമായി സംയുക്തമായി നടത്താം. ത്രൈമാസത്തിലാണ് പലിശ വരുമാനം ലഭിക്കുക.
7. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്നൊരു സേവിംഗ്സ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. നിലവില്‍ 6.6 ശതമാനം പലിശ നിരക്ക് പദ്ധതിയിൽ നിന്ന് ലഭിക്കും. നിക്ഷേപകന് പ്രതിമാസ തവണകളായി സ്ഥിര വരുമാനം ഉറപ്പ് നല്കുന്നു.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിയുടെ പരമാവധി നിക്ഷേപ പരിധി 4.5 ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ടാണെങ്കിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications