സ്ഥിര വരുമാനം നേടാൻ ഇന്ന് ഇക്വിറ്റിയിലും ഡെറ്റിലും നിരവധി നിക്ഷേപ ഉപകരണങ്ങളുണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനും ഡിവിഡൻ്റ് യീൽഡ് മ്യൂച്വൽ ഫണ്ടുകളും മികച്ച ഓപ്ഷനായി കാണാം. സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വിശകലനങ്ങൾ ആവശ്യമായതിനാൽ ഇടത്തരം റിസ്ക് പ്രൊഫൈലുകൾ തിരഞ്ഞെടുക്കുന്നത് ഡിവിഡൻ്റ് യീൽഡ് മ്യൂച്വൽ ഫണ്ടുകളാണ്. ഇവയുടെ പ്രവർത്തനം എങ്ങനെയെന്നും നിക്ഷേപിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കമെന്നും നോക്കാം.
ഡിവിഡൻ്റ് യീൽഡ് മ്യൂച്വൽ ഫണ്ടുകൾ
സ്ഥിരമായി ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് ഡിവിഡൻ്റ് യീൽഡ് മ്യൂച്വൽ ഫണ്ടുകൾ. കമ്പനി ലാഭത്തിൽ നിന്നൊരു വിഹിതം നിക്ഷേപകരുമായി പങ്കുവെയ്ക്കുന്നതാണ് ലാഭവിഹിതം. ഡിവിഡൻ്റ്-യീൽഡ് ഫണ്ടുകൾ നിക്ഷേപകർക്ക് ഉയർന്ന ലാഭവിഹിതം നൽകുന്ന ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. സെബിയുടെ മാർഗ നിർദ്ദേശം പ്രകാരം ഡിവിഡൻ്റ് യീൽഡ് ഫണ്ട് അതിൻ്റെ ആസ്തിയുടെ 65 ശതമാനം ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ടും നിക്ഷേപിക്കേണ്ടതുണ്ട്.

രണ്ട് തരം ഫണ്ടുകൾ
ഡിവിഡൻ്റ് യീൽഡ് ഫണ്ടുകൾ ഉൾപ്പെടെയുള്ള മിക്ക മ്യൂച്വൽ ഫണ്ടുകളും രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ഗ്രോത്ത് ഓപ്ഷനും ഇൻകം ഡിസ്ട്രിബ്യൂഷൻ കം വിത്ത്ഡ്രോവൽ ഓപ്ഷനും (ഐഡിസിഡബ്ലു ഓപ്ഷൻ). ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുത്ത നിക്ഷേപകന് ഡിവിഡൻ്റ് പേഔട്ടും ലഭിക്കില്ല. ലാഭവിഹിതം വീണ്ടും ഫണ്ടിലേക്ക് വീണ്ടും നിക്ഷേപിക്കുകയും ദീർഘകാലത്തേക്ക് സമ്പത്ത് വർധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ലാഭവിഹിതം ആഗ്രഹിക്കുന്നവർ ഐഡിസിഡബ്ലു ഓപ്ഷൻ തിരഞ്ഞെടുക്കണം.
സ്ഥിരമായി ലാഭവിഹിതം ലഭിക്കുമോ?
ഐഡിസിഡബ്ലു ഓപ്ഷന്റെ കാര്യത്തിൽ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം ലഭിക്കുക. ഡിവിഡന്റ് തുക ഫണ്ടിൻ്റെ പ്രകടനത്തെയും ഫണ്ട് മാനേജരുടെ തീരുമാനത്തെയും ആശ്രയിച്ചിരിക്കും. ഡിവിഡന്റ് നൽകുന്നതിനാൽ ഐഡിസിഡബ്ലു ഓപ്ഷൻ്റെ നെറ്റ് അസറ്റ് വാല്യുവിൽ ചാഞ്ചാട്ടം കാണാം. ദീർഘകാലടിസ്ഥാനത്തിൽ ഗ്രോത്ത് ഓപ്ഷനേക്കാൾ നെറ്റ് അസറ്റ് വാല്യു കുറവായിരിക്കും.
ലാഭവിഹിതം സ്വീകരിക്കുമ്പോൾ നിക്ഷേപകൻ്റെ ആദായനികുതി സ്ലാബ് അടിസ്ഥാനമാക്കി നികുതി ചുമത്തും. അതേസമയം ഫണ്ടിൻ്റെ യൂണിറ്റുകൾ ഒരു വർഷത്തിൽ കൂടുതൽ കൈവശം വെച്ചിട്ടുണ്ടെങ്കിൽ മൂലധന നേട്ടത്തിന് 10 ശതമാനം നിരക്കിൽ നികുതി ചുമത്തും. ഫണ്ടിൻ്റെ യൂണിറ്റുകൾ ഒരു വർഷത്തിൽ താഴ കൈവശം വെച്ച നിക്ഷേപകരിൽ നിന്ന് 20 ശതമാനം നിരക്കിൽ നികുതി ചുമത്തും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്ഥിരമായി മികച്ച തുക ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നവയാണ് ഡിവിഡൻ്റ് യീൽഡ് ഫണ്ടുകൾ. അതിനാൽ മറ്റു ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് ഇവയ്ക്ക് റിസ്ക് കുറവാണ്. മികച്ച സ്ഥിരതയുള്ളതകും ശക്തമായ പണമൊഴുക്കുള്ള ഇത്തരം കമ്പനികളിൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാര്യമായി ബാധിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം പൂർണമായും റിസ്കില്ലാ എന്ന് പറയാനും സാധിക്കില്ല. സ്ഥിരമായ ലാഭവിഹിതം ലഭിക്കുമോ എന്നുള്ള ഉറപ്പ് കമ്പനിക്കും ഐസിഡബ്ലു ഓപ്ഷനിലും നൽകാൻ സാധിക്കില്ല.
കമ്പനിയുടെ ലാഭക്ഷമത, പണമൊഴുക്ക്, ഡിവിഡൻ്റ് പോളിസി എന്നിവയെ ആശ്രയിച്ചാണ് കമ്പനി ലാഭവിഹിതം അനുവദിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയോ വളർച്ചയ്ക്കായി വരുമാനം നിക്ഷേപിക്കുകയോ ചെയ്യേണ്ടി വന്നാൽ കമ്പനിയുടെ ഡിവിഡൻ്റ് പേയ്‌മെൻ്റ് കുറയ്ക്കും. ഇത് ഡിവിഡൻ്റ് യീൽഡ് ഫണ്ടുകളുടെ വരുമാനത്തെ ബാധിക്കും.
ഐഡിസിഡബ്ല്യു ഓപ്ഷൻ തിരഞ്ഞെടുത്തത് കൊണ്ട് ഡിവിഡന്റ് ലഭിക്കണമെന്നില്ല. മ്യൂച്വൽ ഫണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ ഡിവിഡൻ്റ് പേയ്‌മെൻ്റ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഡിവിഡൻ്റ് യീൽഡ് ഫണ്ടുകളുടെ പ്രകടനം ഡിവിഡൻ്റ് പേഔട്ട് അനുപാതം, ഡിവിഡൻ്റ് വളർച്ചാ നിരക്ക്, ഡിവിഡൻ്റ് സുസ്ഥിരത എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
