രാജ്യത്തെ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് അവർ അത്ര നല്ല ഒരു കാലയളവിലൂടെയല്ല കടന്നു പോകുന്നത്. തുടർച്ചയായ ദിവസങ്ങളിൽ സെൻസെക്സ്, നിഫ്റ്റി സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ വിപണി സൂചികകൾ പൊതുവായി ചുവപ്പിൽ തുടരുമ്പോഴും നേട്ടമുണ്ടാക്കുന്ന ചില കമ്പനികളുമുണ്ട്. ഈ ദീപാവലി സീസണിൽ നിക്ഷേപകർക്ക് ലാഭമുണ്ടാകാൻ സാധ്യതയുള്ള 11 കമ്പനികളുടെ സ്റ്റോക്കുകൾ നോക്കാം.
എ ബി ബി ലിമിറ്റഡ്
കഴിഞ്ഞ 3 മാസമായി സ്ഥിരതയുള്ള നിലയിൽ ഉയർച്ച തുടരുന്ന സ്റ്റോക്കുകളാണ് എബിബി ലിമിറ്റഡിന്റേത്. 50 ഇ എം എ സോണിൽ 7800 രൂപ വരെ സ്റ്റോക്കിന്റെ വില ഉയരുന്ന സാഹചര്യമുണ്ടായി. വില ഇടിവിന്റെ നിരക്കും കുറവായിരുന്നതിനാൽ 7750 രൂപയിൽ സ്റ്റോക്കുകൾ വിറ്റഴിക്കാനും നിക്ഷേപകർക്കായി. ഈ ട്രെൻഡ് കൂടുതൽ ശക്തിപ്പെടുന്നതിനാൽ ഈ സ്റ്റോക്കുകൾ 8300 രൂപയുടെ സോണിൽ തുടരും. ആർ എസ് ഐ വർധനവിലൂടെ വില ഇനിയും ഉയരാനും സാധ്യതയുണ്ട്. 7,350 രൂപയുടെ സ്റ്റോപ്പ് ലോസ് നിലനിറുത്തി 12,300 രൂപയുടെ അപ്‌സൈഡ് പൊസിഷണൽ ടാർഗെറ്റിലേക്ക് സ്റ്റോക്ക് വാങ്ങുന്നതുമൂലം നിക്ഷേപകന് ലാഭം പ്രതീക്ഷിക്കാം.

ബി ഇ എൽ
സ്ഥിരതയുള്ള പ്രകടനം കഴിഞ്ഞ മൂന്നു മാസമായി കാഴ്ചവെയ്ക്കുന്ന സ്റ്റോക്കുകളാണ് ബിഇഎലിന്റെത്. 265 രൂപയിൽ നിക്ഷേപം സ്വീകരിച്ചു വ്യാപാരം തുടങ്ങിയ സ്റ്റോക്കുകൾ പീക്ക് സോണായ 340 ലെത്തുകയും ചെയ്തു.
290 രൂപയിൽ 50EMA സോണിനെ മറികടക്കുന്നതിനാൽ ഈ സ്റ്റോക്കുകൾക്ക് കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം. ആർ എസ് ഐ നിരക്കും മികച്ച നിലയിൽ തുടരുകയാണ്. സ്റ്റോക്കിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനം വ്യക്തമാക്കുന്ന ചാർട്ടും നിക്ഷേപകരെ സംബന്ധിച്ച് ആകർഷകമാണ്. സ്റ്റോപ്പ് ലോസ് 240 ൽ നിലനിർത്തി 426 രൂപയുടെ അപ്സൈഡ് പൊസിഷൻ ടാർഗറ്റിലേക്ക് സ്റ്റോക്ക് വാങ്ങുന്നത് മികച്ച നേട്ടത്തിൽ എത്തിച്ചേക്കും.
ബി എച്ച് ഇ എൽ
ബി എച്ച് ഇ എൽ സ്റ്റോക്കുകൾ പീക്ക് സോണായ 335 നിരക്കിൽ നിന്നും ഇടിവു രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 260 - 270 നിരക്കിൽ സ്ഥിരമായ പ്രകടനം തുടരുകയാണ്. 200 പീരിയഡ് എം എ സോണിലാണ് സ്റ്റോക്കിന്റെ നിലവിലെ സ്ഥാനമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ 290 വരെ നിരക്കുയർന്നതായും കാണാൻ കഴിഞ്ഞു. 250-254 നിരക്കുകളിൽ തുടർന്നത് ബി എച്ച് ഇ എൽ സ്റ്റോക്കുകളുടെ തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്താം. ഇതു തന്നെയാണ് ആർ എസ് ഐ നിരക്കുകളും സൂചിപ്പിക്കുന്നത്.
കോൾ ഇന്ത്യ
544 എന്ന മികച്ച നിരക്കിൽ നിന്ന് കോൾ ഇന്ത്യ സ്റ്റോക്കുകളുടെ നിരക്ക് 485 ലേക്ക് താഴ്ന്നെങ്കിലും കുറച്ചു ദിവസങ്ങളായി ഇതേ നിലവാരം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ശരാശരി 475 രൂപ നിലവാരത്തിൽ സ്ഥിരത നില നിർത്താൻ കോൾ ഇന്ത്യ സ്റ്റോക്കുകൾക്കായി. പ്രതിദിന ചാർട്ടിലും വളർച്ചയെ സൂചിപ്പിക്കുന്ന കാണക്കുകളാണ് കാണുന്നത്. മൂല്യം വർദ്ധിപ്പിക്കാനായി 501 ലെവലിൽ 50 ഇ എം എ 100 പീരിയഡിന്റെയും എം എ സോണും യോജിക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വളർച്ചയ്ക്കും സാധ്യതയുണ്ട്. ആർ എസ് ഐ നിലവിൽ മികച്ച നിലവാരത്തിൽ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കോൾ ഇന്ത്യ സ്റ്റോക്കുകൾ കൂടുതൽ ലാഭത്തിലാകാനാണ് സാധ്യത.
എക്സൈഡ്
എക്സൈഡ് സ്റ്റോക്കുകളും 585 രൂപയെത്തി പരമാവധി വളർച്ചാ നിരക്ക് കൈവരിച്ചെങ്കിലും പിന്നീട് വിലയിടിവുണ്ടായി. അടുത്തിടെ കൺസോളിഡേഷൻ കാലയളവിവിന് ശേഷം എക്സൈഡ് സ്റ്റോക്കുകൾ വളർച്ചാ സൂചനയായ ബുള്ളിഷ് മെഴുകുതിരികൾ ചാർട്ടിൽ രേഖപ്പെടുത്താൻ തുടങ്ങി. ഈ സ്റ്റോക്കുകളുടെ ആർ എസ് ഐ നിരക്കുകളും ഉയർന്നതിനാൽ നിക്ഷേപകർക്ക് ലാഭമുണ്ടാകാനുള്ള സാധ്യതയേറെയാണ്.
ജി എം ഡി സി
ജി എം ഡി സി സ്റ്റോക്കുകൾ അടുത്തിടെ 506 രൂപവരെ മൂല്യത്തിൽ എത്തിയ ശേഷം 308 രൂപയിലേക്ക് താഴ്ന്നിരുന്നു. നിക്ഷേപകനെ സംബന്ധിച്ച് 308 രൂപയും ഈ സ്റ്റോക്കിന്റെ മികച്ച മൂല്യമായതിനാൽ നഷ്ടം രേഖപ്പെടുത്തിയെന്ന് പറയാനാവില്ല. സ്റ്റോക്കുകളുടെ വിറ്റഴിക്കലിനിടയിലും മികച്ച ആർ എസ് ഐ നിരക്ക് രേഖപ്പെടുത്തുന്നതിനാൽ ജി എം ഡി സി സ്റ്റോക്കുകൾ വരും ദിവസങ്ങളിൽ മികച്ച നിലയിൽ എത്താൻ സാധ്യത ഏറെയാണ്.
ജി ആർ എസ് ഇ
2833 രൂപവരെ പരമാവധി വിപണി മൂല്യമുയർന്ന സ്റ്റോക്കുകളാണ് ജി ആർ എസ് ഇയുടേത്. മൂല്യം വർധിച്ചപ്പോൾ നിക്ഷേപകരിലുണ്ടായ സ്റ്റോക്ക് വിറ്റഴിക്കൽ പ്രവണതയുടെ ഫലമായി 1700 രൂപ നിരക്കിലേക്ക് ഈ സ്റ്റോക്കുകളെത്തി.
1510 രൂപ നിലവാരത്തിലാണ് ജി ആർ എസ് ഇ സ്റ്റോക്കുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. നിക്ഷേപകർക്ക് അനുകൂലമായ ആർ എസ് ഐ നിരക്കാണ് ഈ സ്റ്റോക്കുകളിൽ നിലവിലുള്ളത്. അതിനാൽ തന്നെ വിപണിമൂല്യം കുതിച്ചുയരാനുള്ള സാധ്യതയുണ്ട്.
എച്ച് എസ് സി എൽ
എച്ച് എസ് സി എൽ സ്റ്റോക്കുകൾ 5 മാസക്കാലമായി സ്ഥിരതയുള്ള മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. പരമാവധി മൂല്യമായ 580 രൂപയിൽ സ്റ്റോക്കിന്റെ മൂല്യം എത്തിയ ശേഷം കാര്യമായ ഇടിവൊന്നുമില്ലാതെ നിലനിൽക്കാനായി. 50 ഇ എം എ സോണിന് മുകളിൽ വിപണി മൂല്യം നില നിർത്തുകയും ഉയർന്ന ഓവർ ബോട്ട് നിരക്കിലും നിക്ഷേപത്തിനു സാധ്യമായ ആർ എസ് ഐ നിരക്കും ഈ സ്റ്റോക്കുകൾക്കുള്ളത് അനുയോജ്യമായ ഘടകമാണ്. എച്ച് എസ് സി എൽ സ്റ്റോക്കിന്റെ നിലവിലെ നിരക്കുകൾ വരും ദിവസങ്ങളിലെ കുത്തിപ്പിന്റെ സൂചികയായി കാണാം.
കെ പി ഐ ടി ടെക്നോളജിസ്
കെ പി ഐ ടി ടെക്നോളജിസിന്റെ സ്റ്റോക്കുകൾ ഏറെ കാലമായി മികച്ച നിലവാരത്തിൽ സ്ഥിരത നിലനിർത്തുന്ന സ്റ്റോക്കുകളാണ്. നിലവിൽ 1900 രൂപക്ക് മുകളിൽ മൂല്യമുണ്ട്. നിക്ഷേപകർക്ക് അനുകൂലമായ ആർ എസ് ഐ നിരക്കുകൾ കൂടിയുള്ളതിനാൽ കെ പി ഐ ടി സ്റ്റോക്കുകളുടെ മൂല്യമുയരാൻ സാധ്യതയുണ്ട്.
എൻ ടി പി സി
ഒരു ഘട്ടത്തിൽ 395 രൂപ മൂല്യത്തിൽ 50 ഇ എം എ സോണിൽ നിന്ന് കുത്തനെ ഇടിവുണ്ടായ സ്റ്റോക്കുകളാണ് എൻ ടി പി സിയുടേത്. പിന്നീട് നടത്തിയ കുതിപ്പിലൂടെ 417 രൂപയെന്ന മികച്ച നിലവാരത്തിലെത്തി. നിലവിൽ 411 രൂപ മൂല്യത്തിൽ 50 ഇ എം എ സോണിലുള്ള ഈ സ്റ്റോക്കുകൾ വിപണിയിൽ ഒരു കുതിച്ചു ചാട്ടത്തിന്റെ സൂചനകൾ നൽകുന്നുണ്ട്. ആർ എസ് ഐ ചാർട്ടിലെ കണക്കുകളും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.
ടാറ്റാ മോട്ടോർസ്
ടാറ്റാ മോട്ടോർസിന്റെ സ്റ്റോക്കുകൾ 1142 രൂപയെന്ന മികച്ച നിലവാരത്തിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ 200 പീരിയഡ് എം എയായ 960 രൂപയുടെ താഴേക്ക് നീങ്ങി. നിലവിൽ 915 രൂപ മൂല്യത്തിൽ സ്റ്റോക്കുകളുടെ നിരക്കുകൾ സ്ഥിരത കാണിക്കുന്നുണ്ട്. സ്റ്റോക്കുകൾ കൂടുതൽ വിറ്റഴിക്കപ്പെടാൻ സാധ്യതയുള്ള സൂചകങ്ങളാണ് ആർ എസ് ഐ ചാർട്ടിലും സൂചിപ്പിക്കുന്നത്. നിക്ഷേപകരുടെ എണ്ണം വർധിക്കുന്നതോടെ കാലാനുസൃതമായ വളർച്ച ഈ സ്റ്റോക്കുകൾക്കും ഉണ്ടാവും


Click it and Unblock the Notifications