ചുരുങ്ങിയ കാലയളവിൽ ചെറിയ നിക്ഷേപങ്ങളിലൂടെ വലിയൊരു സമ്പാദ്യം നേടാവുന്നയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. പോസ്റ്റ് ഓഫീസിന്റെ റിക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ട് വഴി പണം നിക്ഷേപിച്ച് നല്ലൊരു തുകയ്ക്കൊപ്പം പലിശയും നേടാം. റിക്കറിങ് ഡെപ്പോസിറ്റ് സ്കീമിനുള്ള പുതുക്കിയ പലിശ നിരക്കുകൾ പോസ്റ്റ് ഓഫീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പലിശ നിരക്ക് പ്രതിവർഷം 6.7% ആണ്. മൂന്നു മാസത്തിലൊരിക്കലാണ് പലിശ നിരക്ക് കണക്കാക്കുന്നത്.
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ തുക പ്രതിമാസം 100 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഒറ്റയ്ക്കോ, ജോയിന്റ് അക്കൗണ്ടായോ (മുതിർന്ന 3 പേർ), പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിൽ രക്ഷകർത്താക്കൾക്കോ, 10 വയസിനു മുകളിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലോ അക്കൗണ്ട് തുടങ്ങാം. ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം.

പണമോ ചെക്കോ ഉപയോഗിച്ച് അക്കൗണ്ടുകൾ തുറക്കാം (നിക്ഷേപ തീയതി ചെക്ക് ക്ലിയറൻസ് തീയതിയായി കണക്കാക്കുന്നു). 15-ാം തീയതിക്കുള്ളിൽ തുറക്കുന്ന അക്കൗണ്ടുകൾക്ക്, തുടർന്നുള്ള ഓരോ മാസവും 15-നകം നിക്ഷേപം നടത്തണം. 15-ന് ശേഷം തുറക്കുന്ന അക്കൗണ്ടുകൾക്ക്, ഓരോ മാസത്തെയും അവസാന പ്രവൃത്തി ദിവസത്തിനകം നിക്ഷേപം നൽകണം. പ്രതിമാസം നിക്ഷേപം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഓരോ മാസത്തിനും 100 രൂപയ്ക്ക് 1 രൂപ എന്ന നിരക്കിൽ ഡിഫോൾട്ട് ചാർജ് ബാധകമാണ്. അക്കൗണ്ട് തുടരണമെങ്കിൽ മുടക്കിയ പേയ്‌മെന്റുകളും ഡിഫോൾട്ട് ചാർജുകളും അടയ്ക്കണം. തുടർച്ചയായ 4 തവണ നിക്ഷേപം മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കുകയും രണ്ട് മാസത്തിനുള്ളിൽ പുനരുജ്ജീവിപ്പിക്കുകയും വേണം. അല്ലെങ്കിൽ തുടർന്ന് നിക്ഷേപം നടത്താൻ കഴിയില്ല.
അക്കൗണ്ട് ആക്ടീവാണെങ്കിൽ 5 വർഷം വരെ മുൻകൂറായി നിക്ഷേപിക്കാം. കുറഞ്ഞത് 6 മാസത്തെ മുൻകൂർ നിക്ഷേപങ്ങൾക്ക് ഇളവുകൾ ലഭ്യമാണ്. 12 ഗഡുക്കൾക്കും ഒരു വർഷം അക്കൗണ്ട് തുടരുകയും ചെയ്താൽ ബാക്കി തുകയുടെ 50% വരെ വായ്പയായി ലഭിക്കും. വായ്പാ പലിശ നിരക്ക് ആർഡി പലിശ നിരക്കിനേക്കാൾ 2% കൂടുതലാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വായ്പ തിരിച്ചടയ്ക്കണം അല്ലെങ്കിൽ മെച്യൂരിറ്റി തുക നിന്ന് കുറയ്ക്കും.
5 വർഷം കൊണ്ട് സമ്പാദ്യം വളർത്താം, സ്ഥിര നിക്ഷേപത്തിന് നേടം മികച്ച പലിശ, പണം ഈ ബാങ്കിന് നൽകു
മൂന്നു വർഷത്തിന് ശേഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്യാം. മുൻകൂർ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതിനു കഴിയില്ല. 5 വർഷമാണ് ആർഡി അക്കൗണ്ടുകളുടെ കാലാവധി. 5 വർഷം കൂടി അക്കൗണ്ട് നീട്ടാവുന്നതാണ്. നീട്ടുന്ന അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാവുന്നതാണ്.
ഈ പദ്ധതിയിൽ പ്രതിമാസം 5000 നിക്ഷേപിച്ചാൽ 5 വർഷം പൂർത്തിയാകുമ്പോൾ 3,54,957 ലക്ഷം രൂപ കിട്ടും. 10000 നിക്ഷേപിച്ചാൽ കിട്ടുക 7,09,902 രൂപയാണ്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
