ഒന്നിലധികം മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ ആദായത്തെ ബാധിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസ ശമ്പളമോ, മാസത്തിൽ നിശ്ചിത തുക മിച്ചം പിടിക്കാൻ സാധിക്കുന്നവരോ ആണെങ്കിൽ ഇന്ന് ഒരു മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപമുണ്ടാകുന്നത് സാധാരണയായാണ്. മാസത്തിൽ 100 രൂപ മുതൽ സാമ്പത്തിക ശേഷി അനുസരിച്ച് എത്ര രൂപ വേണമെങ്കിലും എസ്ഐപി തുക ഉയർത്താം. ദീർഘകാലത്തേക്ക് മികച്ച ആദായം നൽകുന്നവയായതിനാൽ നിക്ഷേപത്തിന്റെ ​ഗുണം മനസിലാക്കിയവർ ഒന്നിലധികം മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി നിക്ഷേപം ആരംഭിച്ചിട്ടുണ്ടാകും.

 

തുടക്കകാരാണെങ്കിൽ നിക്ഷേപത്തിൽ പല തെറ്റുകളും വരുത്താൻ സാധ്യതയുണ്ട്. ഇത് നിക്ഷേപ ലക്ഷ്യത്തെ തന്നെ ബാധിക്കുന്നവയും ആദായത്തിലും തിരിച്ചടിയുണ്ടാക്കും. ഇത്തരത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കേണ്ടവ

തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കേണ്ടവ

മുന്‍കാല പ്രകടനം മാത്രം നോക്കി മികച്ച ഫണ്ടുകളെന്ന വിലയിരുത്തല്‍ ഫണ്ട് തിരഞ്ഞെടുക്കുന്നതിൽ തെറ്റാണ്. ഇതോടൊപ്പം നിക്ഷേപം തുടങ്ങാൻ പ്രത്യേക സമയം നിശ്ചയിക്കേണ്ടതിന്റെ കാര്യവുമില്ല. മുന്‍കാല പ്രകടനം ഭാവി പ്രകടനത്തിന്റെ സൂചകങ്ങളല്ല. ഇത്തരം വിലയിരുത്തൽ മാത്രം നടത്തിയാൽ നടത്തിയാല്‍ തിരഞ്ഞെടുക്കുന്ന ഫണ്ടുകൾ പ്രതീക്ഷിച്ച ​ഗുണം ചെയ്യില്ല. ബെഞ്ച്മാര്‍ക്ക് സൂചികകളുമായും സമാന വിഭാഗത്തിലെ മറ്റു ഫണ്ടുകളുമായും താരതമ്യപ്പെടുത്തി വേണം ഓരോ മ്യൂച്വൽ ഫണ്ടുകളും തിരഞ്ഞെടുക്കാന്‍.

Also Read: നിക്ഷേപിച്ച് 1 കോടിയുണ്ടാക്കാൻ എത്ര കാലമെടുക്കും; വേ​ഗത്തിൽ കോടിപതിയാകാൻ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാംAlso Read: നിക്ഷേപിച്ച് 1 കോടിയുണ്ടാക്കാൻ എത്ര കാലമെടുക്കും; വേ​ഗത്തിൽ കോടിപതിയാകാൻ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം

സ്വന്തം ലക്ഷ്യം തീരുമാനിക്കുക

സ്വന്തം ലക്ഷ്യം തീരുമാനിക്കുക

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അനുയോജ്യമായ മ്യൂച്വൽ ഫണ്ട് നോക്കി തിരഞ്ഞെടുക്കുന്നത് ​സ്വന്തം നിക്ഷേപ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാകണമെന്നില്ല. വ്യക്തപരമായ നിക്ഷേപ ആവശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ ഫണ്ടുകളാണ് ചിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനാല്‍, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിര്‍ദ്ദേശങ്ങൾ മാത്രം പാലിച്ചാവരുത് നിക്ഷേപം. സ്വയം വിശകലനം നടത്തുകയോ നിക്ഷേപ ഉപദേശകരുടെ സഹായം തേടുകയോ ചെയ്യാം. 

Also Read: വിമാനവാഹിനി നിര്‍മിച്ച് യശ്ശസുയര്‍ത്തി; കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരി ഇനി വാങ്ങാമോ?Also Read: വിമാനവാഹിനി നിര്‍മിച്ച് യശ്ശസുയര്‍ത്തി; കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരി ഇനി വാങ്ങാമോ?

ഒന്നിലധികം മ്യൂച്വല്‍ ഫണ്ടുകള്‍

ഒന്നിലധികം മ്യൂച്വല്‍ ഫണ്ടുകള്‍

ഓരോ മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നതിന് മുന്‍പ് ഫണ്ട് ഏതൊക്കെ കമ്പനികളിലാണ് നിക്ഷേപം നടത്തിയതെന്ന് അറിഞ്ഞിരിക്കണം. ഒരേ രീതിയില്‍ ഒരേ കമ്പനികളില്‍ നിക്ഷേപിക്കുന്ന 2 ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യില്ല. നിക്ഷേപങ്ങളില്‍ വൈവിധ്യം ആവശ്യമാണ്. വൈവിധ്യവല്‍ക്കരണം നിങ്ങള്‍ക്ക് വ്യത്യസ്ത വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നു.

വിപണി ഇടിവ് നേരിടുമ്പോള്‍ പോര്‍ട്ട്ഫോളിയോ കൂടുതല്‍ നഷ്ടത്തിലേക്ക് പോകാതെ ഇത് പിടിച്ചു നിര്‍ത്തും. ഫണ്ടിന്റെ നിക്ഷേപ വിവരങ്ങള്‍ വിലയിരുത്തമ്പോള്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കും റിസ്‌കെടുക്കല്‍ ശേഷിക്കും അനുയോജ്യമായതാണോ എന്നുള്ള കാര്യം അറിയാന്‍ സാധിക്കും. 

Also Read: വരുമാനം നിലയ്ക്കില്ല; മാസ വരുമാനം നേടിത്തരുന്ന ഇൻഷൂറൻസിനെ പറ്റി അറിയാംAlso Read: വരുമാനം നിലയ്ക്കില്ല; മാസ വരുമാനം നേടിത്തരുന്ന ഇൻഷൂറൻസിനെ പറ്റി അറിയാം

നിക്ഷേപം പിന്‍വലിക്കുന്നത്

നിക്ഷേപം പിന്‍വലിക്കുന്നത്

ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വേണം നിക്ഷേപം ആരംഭിക്കാന്‍. ഇതിന് അനുസരിച്ച് സാമ്പത്തിക ലക്ഷ്യം നേടിയതിന് ശേഷം മാത്രമേ നിക്ഷേപങ്ങള്‍ എപ്പോഴും റിഡീം ചെയ്യാന്‍ പാടുള്ളൂ. ഒപ്പം അധിക ലാഭം പ്രതീക്ഷിച്ച് ലക്ഷ്യത്തിനപ്പുറത്തേക്ക് നിക്ഷേപം തുടരുന്നത് ചില സമയത്ത് വിപരീത ഫലമുണ്ടാക്കും.

കാലയളവില്‍ വിപണികള്‍ ഇടിഞ്ഞാല്‍ വരുമാനം കുറയാന്‍ കാരണമാകും. ലക്ഷ്യത്തിനൊപ്പം എക്‌സിറ്റ് സ്ട്രാറ്റജി കൂടി തയ്യാറാക്കണം. ഇതോടൊപ്പം പാതി വഴിയില്‍ വെച്ച് എസ്‌ഐപി അവസാനിപ്പിക്കുന്നതും നിക്ഷേപത്തിന് ഗുണം ചെയ്യില്ല. സാ്മ്പത്തിക ബുദ്ധിമുട്ടുകളാണെങ്കില്‍ എസ്‌ഐപിയില്‍ ഇടവേളയെടുക്കാം.

എസ്‌ഐപി

എസ്‌ഐപി നിര്‍ത്താനും നിക്ഷേപം പാതി വഴിയില്‍ പിന്‍വലിക്കാനും കാരണമാകുന്നത് ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളാണ്. വിപണി അധിഷ്ഠിതമായ നിക്ഷേപങ്ങള്‍ നിശ്ചിത ആദായം ഉറപ്പു നല്‍കാന്‍ സാധിക്കാത്തവയാണ്. ഓരോ ഇടിവും കയറ്റവും വിപണിയില്‍ സാധാരണയാണ്. ഇതിനാല്‍ വിപണി ഇടിയുന്ന സമയത്തെ നഷ്ടം കണ്ട് പരിഭ്രാന്തരായി നിക്ഷേപം പിന്‍വലിക്കേണ്ട ആവശ്യമില്ല. എസ്‌ഐപി വഴി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കില്‍ ഓരോ ഇടിവിലും നേട്ടമുണ്ടാക്കി ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുകയാണ് വേണ്ടത്.

Read more about: investment mutual fund
English summary

Do You Have More Than 1 Mutual Fund Investment; Consider These Points While Investing

Do You Have More Than 1 Mutual Fund Investment; Consider These Points While Investing
Story first published: Saturday, August 27, 2022, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X