കെ.എസ്.എഫ്.ഇ എന്ന ചിട്ടിക്കമ്പനിയെ കുറിച്ച് പലർക്കും അറിയാം. എന്നാൽ പൊതുവേ ജനങ്ങൾക്കിടയിൽ ഇന്നും കെ.എസ്.എഫ്.ഇ യെ കുറിച്ച് തെറ്റായ ചിന്തകളുണ്ട്. വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഇന്നും ഈ പ്രസ്ഥാനത്തെ വിശ്വസിച്ച് മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ കെ.എസ്.എഫ്.ഇ ജനങ്ങൾക്കായി നൽകുന്ന മികച്ച ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് ആളുകൾക്ക് വലിയ ധാരണയില്ല. കൃത്യമായി പറഞ്ഞാൽ ഇന്നത്തെ സാമ്പത്തിക മേഖലയിൽ ഏറ്റവും മികച്ച ഉത്പ്പന്നങ്ങളാണ് കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നത്.
കെ.എസ്.എഫ്.ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്) നിക്ഷേപം ഒരു സുരക്ഷിതമായ മാർഗമാണ്. നിക്ഷേപം മാത്രമല്ല വിവിധ വായ്പകളും ഇവിടെ ഉറപ്പ് നൽകുന്നുണ്ട്. സ്വർണ വായ്പ, ഭവന വായ്പ, പേഴ്സണൽ ലോൺ, ചിട്ടി വായ്പ തുടങ്ങിയ വായ്പകളും കെ.എസ്.എഫ്.ഇ നൽകുന്നുണ്ട്. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം അനുസരിച്ചാണ് കെ.എസ്.എഫ്.ഇ ചിട്ടി തയ്യാറാക്കിയിരിക്കുന്നത്.
കെ.എസ്.എഫ്.ഇ ചിട്ടി എങ്ങനെ പ്രവർത്തിക്കുന്നു?
50 പേർ ഒരുമിച്ച് ഒരു ചിട്ടിയിൽ ചേർന്നാൽ 49 പേരും നിക്ഷേപിക്കുന്ന പണം ഒരു മാസത്തിൽ ഒരുമിച്ച് ഒരാൾക്ക് കൊടുക്കുന്ന രീതിയാണ് ചിട്ടി. ഇത്രയും പേർ ഒരുമിച്ചുള്ള തുക ഓരോ മാസവും ഒരാൾക്ക് വീതം നറുക്കെടുത്ത് കൊടുക്കുന്നു. ഇതിന് ലാഭം എന്താണെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. ഉദാഹരണത്തിന്, 10,000 രൂപ നിക്ഷേപിച്ച് 100 മാസത്തേക്കുള്ള ഒരു ചിട്ടി തുടങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 7 ലക്ഷം രൂപയാണ്. ഈ തുക ആ വ്യക്തിക്ക് എങ്ങനെ വേണമെങ്കിലും വിനിയോഗിക്കാം.
സെക്യൂരിറ്റി അഥവാ ജാമ്യം എങ്ങനെ വെക്കാം...
10 ലക്ഷം രൂപയുടെ ചിട്ടി ചേർന്നാൽ 10 ലക്ഷത്തിന്റെ സെക്യൂരിറ്റി ആവശ്യമില്ല. ഈ തുക ലഭിച്ചതിനു ശേഷം ബാക്കി എത്ര തവണകൾ അടക്കാനുണ്ടോ അതിനുള്ള സെക്യൂരിറ്റിയാണ് കെ.എസ്.എഫ്.ഇ സ്വീകരിക്കുന്നത്. അതായത്, നിങ്ങൾ 50 തവണ ചിട്ടിക്ക് തുക അടച്ചെങ്കിൽ ഇനി 5 ലക്ഷത്തിന്റെ സെക്യൂരിറ്റി മാത്രം മതിയാവും.

എന്തിനാണ് സെക്യൂരിറ്റി? എന്തെല്ലാമാണ് സെക്യൂരിറ്റി?
50 പേരുള്ള ചിട്ടിയിൽ ഒരാൾക്ക് മൊത്തം തുക കൊടുക്കുമ്പോൾ അത് മറ്റു 49 പേരുടെ നിക്ഷേപത്തിന്റെ ഭാഗമാണെന്ന ചിന്ത ഉണ്ടാവണം. ആ ഗൗരവം കാത്തു സൂക്ഷിക്കാനും ജനങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് സെക്യൂരിറ്റി വെക്കുന്നത്.
- ഏറ്റവും കൂടുതൽ ആളുകൾ സെക്യൂരിറ്റിയായി വെക്കുന്നത് വസ്തുവാണ്. ഒരു ചിട്ടിക്ക് വസ്തു സെക്യൂരിറ്റിയായി വെച്ചാൽ പിന്നീടുള്ള ചിട്ടികൾക്കും ഇതേ വസ്തു സെക്യൂരിറ്റിയായി വെക്കാൻ സാധിക്കുന്നു.
- മറ്റൊരു സെക്യൂരിറ്റിയാണ് സ്വർണം. വളരെ കുറഞ്ഞ സമയം കൊണ്ട് ചിട്ടിയുടെ സെക്യൂരിറ്റിയായി വെക്കാനാവുന്ന ആസ്തിയാണ് സ്വർണം. മാത്രമല്ല സ്വർണത്തിന് യാതൊരു പലിശയും ഈടാക്കുന്നില്ല എന്നതാണ് പ്രത്യേകത. ഇനി അത്യാവശ്യ ഘട്ടങ്ങളിൽ ഈ സെക്യൂരിറ്റിയായി വെച്ച സ്വർണം ഭാഗികമായി പിൻവലിക്കാനുള്ള സൗകര്യം കെ.എസ്.എഫ്.ഇ ഒരുക്കുന്നുണ്ട്.
- വ്യക്തിഗത ജാമ്യം പ്രധാനപ്പെട്ടതാണ്. സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കേറ്റ് വെച്ചാണ് ഈ സെക്യൂരിറ്റി വെക്കുന്നത്. അഞ്ച് ലക്ഷം വരെയുള്ള സെക്യൂരിറ്റിക്ക് ഒരു സാലറി സർട്ടിഫിക്കേറ്റ് മതി.
- മറ്റു ചിട്ടികളുടെ പാസ് ബുക്കുകൾ ഇവിടെ സെക്യൂരിറ്റിയായി സമർപ്പിക്കാൻ സാധിക്കും.
- എൽ.ഐ.സി പോളിസിയുടെ സറണ്ടർ വാല്യൂ ഒരു സെക്യൂരിറ്റിയാണ്. ഇത് പലർക്കും അറിയില്ല.
റിട്ടയർമെന്റിനു ശേഷം പ്രതിവർഷം 4 കോടിക്കു മുകളിൽ വരുമാനം നേടാം; ഇതുപോലെ നിക്ഷേപിച്ചു നോക്കൂ....
എത്ര രൂപ വരെ തിരിച്ചടക്കാം....
ചിട്ടിയിൽ നറുക്ക് വീണ് 7 ലക്ഷം ലഭിച്ചയാൾക്ക് ഒരു ജാമ്യവുമില്ലാതെ കെ.എസ്.എഫ്.ഇയിൽ തന്നെ അത് നിക്ഷേപിക്കാം. അത്തരത്തിൽ നിക്ഷേപിച്ചാൽ ഏകദേശം 6000 രൂപയോളം പലിശ ലഭിക്കും. കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ 8.45% പലിശയാണ് ഉറപ്പ് നൽകുന്നത്. ആ പലിശ ചിട്ടിയുടെ ഓരോ തവണകളിലേക്ക് വരവ് വെക്കാൻ സാധിക്കും. പൊതുമേഖല ബാങ്കുകളെ അപേക്ഷിച്ച് നോക്കിയാൽ കെ.എസ്.എഫ്.ഇയിൽ നിന്ന് ലഭിക്കുന്ന ഈ 7 ലക്ഷം രൂപ തിരിച്ചടക്കുമ്പോൾ 8 അല്ലെങ്കിൽ 8.15 ലക്ഷം രൂപയാണ് പരമാവധി വരുന്നത്. അതാണ് കെ.എസ്.എഫ്.ഇയുടെ ഏറ്റവും വലിയ പ്രത്യേകത.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications