കാലം മുന്നോട്ട് പോകും തോറും ലോകത്തിന് അതിരുകളില്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അതുവഴിയുണ്ടായ ഡിജിറ്റൈസേഷനും കാരണം ലോകത്തിന്റെ ഏത് കോണിലേക്കും ബന്ധപ്പെടുവാന്‍ നമുക്ക് സാധിക്കും.
കാലം മുന്നോട്ട് പോകും തോറും ലോകത്തിന് അതിരുകളില്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അതുവഴിയുണ്ടായ ഡിജിറ്റൈസേഷനും കാരണം ലോകത്തിന്റെ ഏത് കോണിലേക്കും ബന്ധപ്പെടുവാന്‍ നമുക്ക് സാധിക്കും. അന്താരാഷ്ട്ര സമൂഹവുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ ആഗോള തലത്തില്‍ പണം അയക്കുന്നതും വാങ്ങുന്നതും ചിലവഴിക്കുന്നതും സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളാണ് പലപ്പോഴും നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നത്.

പല രീതിയിലും എളുപ്പത്തിലും ഇത്തരം രാജ്യാന്തര പണ ഇടപാടുകള്‍ നടത്തുവാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കില്‍ പോലും പലര്‍ക്കും അതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ അറിവില്ലായ്മയും പരിചയക്കുറവും കാരണം ഒളിഞ്ഞിരിക്കുന്ന പല അധിക ചാര്‍ജുകളും നല്കുവാനും വിദേശത്തേക്ക് പണം അയയ്ക്കുമ്പോള്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം.
മിക്ക ബാങ്കുകളും മണി ട്രാന്‍സ്ഫര്‍ സേവന ദാതാക്കളും നിങ്ങള്‍ ഗൂഗിളില്‍ പരിശോധിക്കുമ്പോള്‍ കാണുന്ന മിഡ് മാര്ക്ക്റ്റ് റേറ്റ് ( ഓരോ സമയത്തും രണ്ട് കറന്‍സികളുടെ വാങ്ങിമ്പോഴും വില്ക്കുമ്പോഴും ഉള്ള മൂല്യത്തിന്റെ ശരാശരി) ഉപയോഗിച്ചല്ല നിങ്ങളുടെ പണം കൈമാറ്റം ചെയ്യുന്നത്. അവര്‍ അതിനൊപ്പം ഒരു മാര്‍ക്ക് അപ്പ് കൂടെ ചേര്‍ക്കും. അത് ഉപയോക്താവിനോട് വെളിപ്പെടുത്തുകയുമില്ല.
ഇത്തരം ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളെ കണ്ടെത്തുക എന്നതാണ് വിദേശത്തേക്ക് സുരക്ഷിതമാും കൃത്യമായും പണം അയയ്ക്കുവാനുള്ള മാര്‍ഗം. എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് നോക്കാം.
പണത്തിന്റെ വിനിമയ നിരക്ക് (എക്സ്ചേഞ്ച് റേറ്റ്) അവരുടെ റെഫറന്‍സ് റേറ്റും മാര്‍ജിനും ചേര്‍ന്നതായിരിക്കും എന്നാണ് മിക്ക ബാങ്കുകളുടേയും മണി ട്രാന്‍സ്ഫര്‍ സേവന ദാതാക്കളുടേയും വെബ്സൈറ്റില്‍ കാണാന്‍ കഴിയുക. യഥാര്‍ഥ അംഗീകൃത വിനിമയ നിരക്കല്ല അവര്‍ ഉപയോഗിക്കുന്നതെന്ന് വളഞ്ഞ രീതിയില്‍ പറയുകയാണിവിടെ.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എന്തിനൊക്കെയാണ് ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന് ഉപയോക്താക്കളോട് വ്യക്തമാക്കാതെ തന്നെ വലിയ തുക കറന്‍സികള്‍ മാറ്റുന്നതിനായി ഈടാക്കുവാന്‍ സാധിക്കും. പലപ്പോഴും ഒരു വ്യക്തി നടത്തുന്ന വിനിമയ മൂല്യത്തിന്റെ 5 ശതമാനത്തിനും മുകളിലാകാം ഇത്.
ഇങ്ങനെ അധിക തുക നിങ്ങളുടെ പോക്കറ്റില്‍ നിന്നും നഷ്ടമാകാതിരിക്കുന്നതിനായി ഔദ്യോഗിക മിഡ് മാര്‍ക്കറ്റ് വിനിയമ നിരക്കും സേവന ദാതാവ് പറയുന്ന വിനിമയ നിരക്കും തമ്മില്‍ താരമ്യം ചെയ്ത് നോക്കേണ്ടതുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസമാണ് ഉപയോക്താവ് നല്കുന്ന അധിക തുക. പലപ്പോഴും അത് അമിതമായേക്കാം.
മാസം 100 രൂപ വീതം നിക്ഷേപിക്കാം; ഓരോ വര്‍ഷവും 36,000 രൂപ നേടാം
സ്വിഫ്റ്റ് അഥവാ സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍സ് നെറ്റുവര്‍ക്കിലൂടെ പണ കൈമാറ്റം നടത്തുമ്പോഴുള്ള ഒരു പ്രയാസമാണ് കറന്‍സ്പോണ്ടന്റ് ഫീസ്. ശാഖകളില്ലാത്ത രാജ്യങ്ങളില്‍ ഈ സര്‍വീസ് ചെയ്യുവാന്‍ ബാങ്ക് മറ്റൊരു കറന്‍സ്പോണ്ടന്റ് ബാങ്കിനെ ചുമതലപ്പെടുത്തും. സ്വിഫ്റ്റ് നെറ്റുവര്‍ക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണത്തില്‍ നിന്നും നേരിട്ട് എത്ര തുകയും ഫീയായി കുറയ്ക്കുവാന്‍ കറസ്പോണ്ടന്റ് ബാങ്കുകള്‍ക്ക് സാധിക്കും. അതിന് നിങ്ങളുടെ അനുവാദം ചോദിക്കുകയോ പണം ഈടാക്കിയത് നിങ്ങളെ അറിയിക്കുകയുമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
