40-ാം വയസില്‍ നിങ്ങള്‍ക്ക് കോടിപതിയാകണോ? ഈ നിക്ഷേപ തന്ത്രം പിന്തുടരാം

കോടിപതിയാവുക, 1 കോടി രൂപ നേടുക എന്നീ കാര്യങ്ങള്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നൊരു കാലഘട്ടത്തില്‍ വലിയ തുകയായി കാണാന്‍ സാധിക്കില്ല. ദീര്‍ഘകാല നിക്ഷേപം നടത്തുന്നൊരാള്‍ക്ക് 10-15 വര്‍ഷങ്ങള്‍ക്ക് ശേഷം കയ്യിലെത്തുന്ന 1 കോടിക്ക് ഇന്നത്തെ അതേ മൂല്യം ലഭിക്കണമെന്നില്ല. പണപ്പെരുപ്പം തന്നെ കാരണം. ഇതിനാല്‍ നല്ലൊരു തുക കണ്ടെത്താന്‍ മികച്ച നിക്ഷേപ തന്ത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം. ഇതിനായി ആദ്യം മുന്നിൽ വരുന്നത് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ തന്നെയാണ്. ഓഹരി വിപണിയുടെ സങ്കീർണതകളില്ലാതെ എന്നാൽ ഓഹരി വിപണിയുടെ ലാഭം നേടാനും സാധിക്കുന്നൊരു നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ.

ഫണ്ട് മാനേജർമാർ നിക്ഷേപം സ്വീകരിച്ച് മികച്ച ലാഭ സാധ്യത നോക്കി ഓഹരികൾ വാങ്ങി ലാഭമെടുത്താണ് മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തിക്കുന്നത്. ഇവിടെ ഓഹരി നിക്ഷേപത്തിനുള്ള സാങ്കേതിക അറിവ് നിക്ഷേപകന് ആവശ്യമില്ല. എന്നാൽ ഏതൊക്കെ മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കണമെന്നും എത്ര രൂപ എങ്ങനെ നിക്ഷേപിക്കണമെന്നുമുള്ള തന്ത്രം നിക്ഷേപകന് ഉണ്ടാകണം.

മികച്ച ആദായം തരുമെന്നതിനാൽ മ്യൂച്വൽ ഫണ്ടുകൾ 1 കോടി എന്ന ലക്ഷ്യത്തിനായി നിക്ഷേപിക്കാൻ അനുയോജ്യമാണ്. ഇതിന് പിന്തുടരാവുന്ന ഫോർമുലകളിലൊന്നാണ് 12-15-20 ഫോര്‍മുല. ഇത് എന്താണെന്നും എങ്ങനെ 1 കോടി രൂപ സ്വന്തമാക്കാന്‍ സാധിക്കുമെന്നും നോക്കാം.

40-ാം വയസില്‍ നിങ്ങള്‍ക്ക് കോടിപതിയാകണോ? ഈ നിക്ഷേപ തന്ത്രം പിന്തുടരാം

12-15-20 ഫോര്‍മുല

12 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരു മ്യൂച്വല്‍ ഫണ്ടില്‍ 15 വര്‍ഷത്തേക്ക് പ്രതിമാസം 20,000 രൂപ വീതം എസ്‌ഐപി ആയി നിക്ഷേപിക്കുക എന്നതാണ് 12-15-20 ഫോര്‍മുല പറയുന്നത്. ഇതിലൂടെ ഒരാള്‍ക്ക് കോടിപതിയാകാം.

ഇവിടെ 36 ലക്ഷം രൂപയുടെ നിക്ഷേപത്തിലൂടെ 64.92 കോടി രൂപ ലാഭം നേടാനും 15-ാം വര്‍ഷത്തില്‍ 1.01 കോടി രൂപ നേടാനും സാധിക്കും. 25 വയസിൽ നിക്ഷേപിക്കുന്നൊരാളാണെങ്കിൽ ഇവിടെ 40 വയസിൽ 1 കോടി രൂപ നേടാം. നിക്ഷേപിക്കാന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് 12 ശതമാനം ആദായം പ്രതീക്ഷിക്കാവുന്ന റിട്ടേണാണ്.

കോര്‍- സാറ്റ്‌ലൈറ്റ് നിക്ഷേപ രീതി പ്രയോഗിക്കാം

12-15-20 നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നതിനൊപ്പം നിക്ഷേപ ചെലവ് കുറയ്ക്കാനും, നികുതി ബാധ്യത, ചാഞ്ചാട്ട സാധ്യത എന്നിവ കുറച്ച് മികച്ച ആദായം നേടാനും ഉപയോഗിക്കുന്നൊരു പോര്‍ട്ട്‌ഫോളിയോ നിര്‍മാണ രീതിയാണ് കോര്‍ സാറ്റ്‌ലൈറ്റ് നിക്ഷേപം.

ഇതില്‍ ലാര്‍ജ്കാപ് ഫണ്ടുകളും മിഡ് കാപ് ഫണ്ടുകളും സ്‌മോള്‍ കാപ് ഫണ്ടുകളും ഉപയോഗിച്ച് പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ സുരക്ഷിതമാക്കാം. നിക്ഷേപകര്‍ക്ക് കോടീശ്വരനാവുക എന്ന ലക്ഷ്യത്തോടെ 15,000 രൂപ ലാർജ് കാപ്, മൾട്ടി കാപ് ഫണ്ടുകളിലും 5,000 രൂപ മിഡ് കാപ്, സ്മോള്‍ കാപ് ഫണ്ടുകളിലും നിക്ഷേപിക്കാം. 

40-ാം വയസില്‍ നിങ്ങള്‍ക്ക് കോടിപതിയാകണോ? ഈ നിക്ഷേപ തന്ത്രം പിന്തുടരാം

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

നിക്ഷേപ തന്ത്രങ്ങൾക്കൊപ്പം മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചെലവ് അനുപാതം, ഡയറക്ട്/ റെ​ഗുലർ പ്ലാൻ, ​ഗ്രോത്ത് പ്ലാൻ, ഐഡിസിഡബ്ലു പ്ലാൻ എന്നിവ. പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാരാണ് വിപണി സാഹചര്യങ്ങളെ പറ്റി പഠിച്ച് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള നിക്ഷേപം നടത്തുന്നത്. ഇതിനാൽ ഫണ്ട് മാനേജർമാരുടെ ട്രാക്ക് റെക്കോർഡ് അവലോകനം ചെയ്യണം.

40-ാം വയസില്‍ നിങ്ങള്‍ക്ക് കോടിപതിയാകണോ? ഈ നിക്ഷേപ തന്ത്രം പിന്തുടരാം

മ്യൂച്വൽ ഫണ്ടിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കുന്നതാണ് ഡയറക്ട് പ്ലാൻ. ബ്രോക്കർമാർ വഴി നിക്ഷേപിക്കാവുന്നതാണ് റെ​ഗുലർ പ്ലാനും. മ്യൂച്വൽ ഫണ്ടുകളെ പറ്റി അധികം പരിചയമില്ലാത്തവർക്ക് റെ​ഗുലർ പ്ലാനുകളാണ് അനുയോജ്യം.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് നിക്ഷേപകനിൽ നിന്ന് ഈടാക്കുന്ന ചെലുകളെയാണ് ചെലവ് അനുപാതം എന്ന് പറയുന്നത്. ഡയറക്ട് പ്ലാനിലും റെ​ഗുലർ പ്ലാനിലും ചെലവ് അനുപാതം ഈടാക്കും. റെ​ഗുലർ പ്ലാനിലാണ് പൊതുവെ ചെലവ് അനുപാതം കൂടുതൽ ഈടാക്കുന്നത്.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X