മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ജനപ്രീയമായി കൊണ്ടിരിക്കുമ്പോൾ തന്നെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിരവധിയായ സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. 2,500 ഓളം മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിന്ന് അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുക്കുക എന്നതാണ് തുടക്കകാരായ നിക്ഷേപകർക്ക് ശ്രമകരം. ഇക്വിറ്റി, ഡെബ്റ്റ്, രണ്ടും ചേർന്ന ഹൈബ്രിഡ്, ഗോൾഡ് ഫണ്ടുകൾ തുടങ്ങിയ വിവിധ വിഭാഗം മ്യൂച്വൽ ഫണ്ട് സ്കീമുകളുണ്ട്.
ഇതിന് പിന്നാലെ ഓരോ വിഭാഗത്തിലും വ്യത്യസ്തങ്ങളായ നിവരധി ഫണ്ടുകളും കാണാം. ഒന്നാമതായി മ്യൂച്വല്‍ ഫണ്ട് എന്നത് പല നിക്ഷേപകരില്‍ നിന്നുമായി പണം ശേഖരിച്ച് പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ വഴി ഓഹരികള്‍, ബോണ്ടുകള്‍ മുതലായവ വാങ്ങുന്നതിന് നിക്ഷേപിക്കുന്നു രീതിയാണ്.
മ്യൂച്വൽ ഫണ്ടിൽ റീട്ടെയില്‍ നിക്ഷേപിക്കാര്ക്ക് അനുയോജ്യമായ മാര്‍ഗമായാണ് എസ്ഐപികള്‍ കണക്കാക്കപ്പെടുന്നത്.രാജ്യത്ത് 44 രജിസ്ട്രേഡ് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വ്യത്യസ്തങ്ങളായ സ്കീമുകള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. ഓരോ മ്യൂച്വല്‍ ഫണ്ട് സ്കീമിനും വ്യത്യസ്ത നിക്ഷേപ ലക്ഷ്യമായതിനാല്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ളവ വേണം തിരഞ്ഞെടുക്കാന്‍. വിവിധ ഫണ്ടുകളിലേക്ക് കണ്ണോടിക്കുമ്പോൾ ആദ്യം മുന്നിലെത്തുന്നത് നെറ്റ് അസറ്റ് വാല്യു കുറഞ്ഞതാണ്.
കുറഞ്ഞ വിലയുള്ളവ കൂടുതൽ യൂണിറ്റുകൾ വാങ്ങാമെന്നുള്ള ധാരണയിലും കുറഞ്ഞ നെറ്റ് അസറ്റ് വാല്യുയുള്ള ഫണ്ടുകൾ വലിയ ആദായം നൽകുമെന്ന ധാരണയിലും ഫണ്ട് തിരഞ്ഞെടുക്കുന്നവരുണ്ട്. ഇത് ശരിയായ രീതിയാണോ എന്നാണ് ചുവടെ വിശദമാക്കുന്നത്.
എന്താണ് നെറ്റ് അസറ്റ് വാല്യു
കുറഞ്ഞ നെറ്റ് അസറ്റ് വാല്യുയുള്ള നിക്ഷേപങ്ങളാകുമ്പോള്‍ വലിയ ആദായം ലഭിക്കുമെന്ന ധാരണ നിക്ഷേപകരില്‍ ഒരു വിഭാഗത്തിനുണ്ട്. നെറ്റ അസറ്റ് വാല്യു എന്നത് മ്യൂച്വല്‍ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ വിലാണ്. മ്യൂച്വൽ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു അടിസ്ഥാനപരമായി കമ്പനിയുടെ ഓഹരി വില പോലെയാണ്.
മ്യൂച്വൽ ഫണ്ട് ഹൗസുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക തിരികെ ലഭിക്കുന്നത് നെറ്റ് അസറ്റ് വാല്യു അടിസ്ഥാനമാക്കി നിശ്ചിത യൂണിറ്റുകളാണ്. ഇവ മ്യൂച്വൽ ഫണ്ടിന്റെ ആദായത്തിൽ പങ്കുവഹിക്കുന്നില്ല.
100 രൂപ നെറ്റ് അസ്റ്റ് വാല്യു ഉള്ളതും 10 രൂപ നെറ്റ് അസ്റ്റ് വാല്യു ഉള്ളതുമായ ഫണ്ടുകളില്‍10,000 രൂപ വീതം നിക്ഷേപിച്ചാലുണ്ടാകുന്ന വ്യത്യാസം പരിശോധിക്കാം. 100 രൂപ വിലയുള്ള ഫണ്ടില്‍ നിന്ന് 100 യൂണിറ്റും 10 രൂപ വിലയുള്ള ഫണ്ടില്‍ നിന്ന് 1,000 യൂണിറ്റും ലഭിക്കും.
രണ്ട് ഫണ്ടുകളും 1 വർഷത്തിന് ശേഷം 10 ശതമാനം ആദായം നല്കിയാല് രണ്ട് ഫണ്ടില്‍ നിന്നും ലഭിക്കുന്ന തുക 11,000 രൂപയായിരിക്കും. ഇതിനാല്‍ നെറ്റ് അസറ്റ് വാല്യു കുറഞ്ഞാല്‍ വലിയ ആദായം ലഭിക്കുമെന്നുള്ള ധാരണ തെറ്റാണ്.
നെറ്റ് അസറ്റ് വാല്യു കൂടിയാൽ
കമ്പനി നിയന്ത്രിക്കുന്ന മൊത്തം ആസ്തിയെ മൊത്തം യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാലാണ് നെറ്റ് അസറ്റ് വാല്യു ലഭിക്കുന്നത്. കൂടുതൽ യൂണിറ്റുകള്‍ ഉള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു കുറയ്ക്കുകയും കുറച്ച് യൂണിറ്റുകളുള്ള ഫണ്ടിന് ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുമാണ് പൊതുവെ കാണുന്നത്.
ഫണ്ടിന് വളരെ പഴക്കമില്ലെങ്കിലോ മുന്‍കാല വിപണിയുടെ പ്രകടനം മോശമായതു കൊണ്ടോ നെറ്റ് അസറ്റ് വാല്യു കുറഞ്ഞിരിക്കാം. ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യു ഫണ്ടിന് അത് റിട്ടേണ്‍ ഉണ്ടാക്കിയെന്നതിന്റെ സൂചനയാണ്. എന്നാൽ മുൻകാല പ്രകടനം മാത്രം അടിസ്ഥാനമാക്കി ഒരു ഫണ്ട് തിരഞ്ഞെടുക്കുന്നത് ഉചിതമായ തീരുമാനമല്ല.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications