വെള്ളത്തിനും കാലാവധിയോ! കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോൾ കാലാവധി നോക്കാറുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്ത് ഒരു ദിവസം 150 കോടി കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിലൊന്നാണ് വനിങ്ങൾ വാങ്ങുന്നതും. വേനൽ കാലത്താണ് കുപ്പവെള്ളത്തിന് ആവശ്യക്കാർ കൂടുന്നത്. ഇക്കാലത്ത് കുപ്പിവെള്ളം കടയില്‍ നിന്ന് വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ശ്രദ്ധിക്കാറുള്ളത്. ആവശ്യത്തിന് തണുപ്പുണ്ടോയെന്ന് നോക്കും. ഭദ്രമായി സീല്‍ ചെയ്തതാണോയെന്ന് നോക്കും. ഇതും രണ്ടും ഓക്കെയാണെങ്കില്‍ നേരെ കാശും കൊടുത്തിങ്ങ് പോരും. ഇതാണ് സാധാരണയായി നടക്കുന്നത്.

 

ഒരു കടയില്‍ ചെന്ന് ബിസ്‌ക്കറ്റ് വാങ്ങിയിട്ട് നേരെ വാങ്ങി വരുകയാണോ ചെയ്യുന്നത്. അത് കാലാവധി കഴിഞ്ഞതാണോയെന്ന് കൂടി നോക്കിയ ശേഷമെ വാങ്ങാറുള്ളൂ. പിന്നെന്താണ് കുപ്പിവെള്ളം വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാത്തത്.

വെള്ളത്തിന് കാലാവധി

അതിനുള്ള കാരണം വെള്ളത്തിന് കാലാവധിയില്ല എന്നത് തന്നെയാണ്, പിന്നെന്തിനാണ് വെള്ളം നിറച്ച ഒരോ പ്ലാസ്റ്റിക്ക് കുപ്പികൾക്ക് മുകളിലും കാലാവധി കൃത്യമായി എഴുതി വെയ്ക്കുന്നത്. ഓരോ കുപ്പിവെള്ളത്തിനും മുകളിലും കൃത്യമായി എക്‌സ്പാരി ഡേറ്റ് രേഖപ്പെടുത്താറുണ്ട്. പരമാവധി 6 മാസമാണ് വെള്ളകുപ്പികളിലെ കാലാവധി. എന്നാല്‍ ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ല. എന്നു മാത്രമല്ല പലര്‍ക്കും അറിയുകയമില്ല. ഇതിനുള്ള കാരണങ്ങള്‍ എന്താണെന്ന് നോക്കാം. 

Also Read: ₹ 99, 499, 999; വില 9-തിൽ അവസാനിക്കുന്നതിന് കാരണമെന്താണ്; 1 രൂപ ആർക്കാണ് ലാഭം

 സര്‍ക്കാര്‍ നടപടി

ഒന്നാമത് വരുന്നത് സര്‍ക്കാര്‍ നടപടി ക്രമങ്ങളാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ പ്രകാരം രാജ്യത്ത് പാക്ക്ഡ് ഭക്ഷണവും വെള്ളവും വിൽപ്പന നടത്തുന്ന കമ്പനികള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷ്യ വസ്തുവില്‍ അടങ്ങിയിരിക്കുന്ന പോഷക മൂല്യം, ചേരുവകളുടെ പട്ടിക, നിർമിച്ച രീതി, പാക്ക് ചെയ്ത രീതി, പായ്ക്ക് ചെയ്ത ഭക്ഷണ പാനീയങ്ങള്‍ എത്ര കാലത്തിനുള്ളില്‍ ഉപയോഗിക്കാം എന്നിവ പ്രദര്‍ശിപ്പിക്കണം. 

Also Read: സൂക്ഷിക്കുക, നിങ്ങളുടെ ഈ 46 ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്

സൂര്യപ്രകാശം

അതേസമയം ഇത് മാത്രമാല്ല കാരണം. പാക്കിംഗ് നടത്തുമ്പോഴും പാരിസ്ഥിതിക ഘടകങ്ങളും വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. നേരിട്ട് സൂര്യ പ്രകാശം കൊള്ളുന്നത് പ്ലാസ്റ്റിക്ക് കുപ്പിയിലെ രാസഘടകങ്ങള്‍ ഉരുകി വെള്ളത്തില്‍ ചേരാനുള്ള സാധ്യതയുണ്ട്.ഇത് വെള്ളത്തിന് രുചി വ്യത്യാസമുണ്ടാകുന്നതിന് കാരണമാകും. ബിപിഎ (ബൈഫെനൈല്‍ എ) പോലുള്ള രാസ ഘടകങ്ങള്‍ സ്തനാര്‍ബുദം, ബ്രെയിന്‍ ലൈനിംഗ് തകരാറുകള്‍, പുരുഷന്മാരിലെ വന്ധ്യത, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്.

Also Read: 16 ദിവസത്തിനിടെ നിരക്കുയർത്തിയത് 2 തവണ; ഉയർന്ന പലിശ നൽകും ഈ 'കോർപ്പറേറ്റ് എഫ്ഡി'

കുപ്പിവെള്ളം

അതായത് കുപ്പയിലെ വെള്ളമല്ല, കുപ്പി തന്നെയാണ് പ്രശ്നക്കാരൻ. കാലങ്ങൾ കഴിയുന്തോറും വെള്ളം ശേഖരിക്കുന്ന കുപ്പിയിലെ പ്ലാസ്റ്റിക്ക് രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ് പ്രശ്ന കാരണം. എന്നാൽ എത്ര കാലം കഴിഞ്ഞാൽ പ്ലാസ്റ്റിക്ക് രാസപ്രവർത്തനം നടക്കുമെന്നത് പറയാൻ സാധിക്കില്ല. താപവുമായി
പ്രവർത്തിക്കുമ്പോഴാണ് പ്ലാസ്റ്റിക്ക് പ്രശ്നക്കാരനാകുന്നത്. അതിനാല്‍ നേരിട്ട് സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് ഇവ സൂക്ഷിക്കാന്‍ പാടില്ല. ട്രക്കിലെ ചൂടേറിയ കണ്ടെയിനറിൽ ദീർഘ നേരത്തെ യാത്ര കഴിഞ്ഞെത്തുന്ന പുതിയ സറ്റോക്ക് കുപ്പിവെള്ളം മലിനമാകാനുള്ള സാധ്യതയുണ്ട്.

പോംവഴി

വെള്ളം വാങ്ങിയ ഉടനെ ഉപയോ​ഗിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ വെയിൽ തട്ടുന്ന ഭാ​ഗങ്ങളിൽ കുപ്പിവെള്ളം സൂക്ഷിക്കരുത്. പ്രത്യേകിച്ച് വേനൽ കാലങ്ങളിലെ ഉയർന്ന താപനിലയിൽ ഇത്തരം രാസപ്രവർത്തനങ്ങൾ വേ​ഗത്തിൽ നടക്കാൻ സാധ്യതയുണ്ട്.

Read more about: business
English summary

Does Water Expiry; Why Mineral Water Battles Have Expiry Date; Details

Does Water Expiry; Why Mineral Water Battles Have Expiry Date; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X