കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ക്രെഡിറ്റ് സ്കോര്‍ എന്നതിന്റെ പ്രാധാന്യം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക് വായ്പാദാതാക്കള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ക്രെഡിറ്റ് സ്കോര്‍ എന്നതിന്റെ പ്രാധാന്യം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക് വായ്പാദാതാക്കള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ വാദ്ഗാനം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ ഓരോ സമയത്തും കൃത്യമായി ക്രെഡിറ്റ് സ്കോര്‍ വിലയിരുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.

നിലവില്‍ രാജ്യത്ത് നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് (സിഐസി) അഥവാ ക്രെഡിറ്റ് ബ്യുറോകളാണ് ഉള്ളത്. ട്രാന്‍സ് യൂണിയന് ബില്‍, സിബില്‍, എക്സ്പീരിയന്, ഇക്വിഫാക്സ്, സിആര്‍ഐഫ് ഹൈമാര്‍ക്ക് എന്നിവയാണവ. ഈ ഏജന്‍സികളെല്ലാം വായ്പയ്ക്കായി അപേക്ഷിക്കുന്നവരുടെ വായ്പാ ചരിത്രം വിശകലനം ചെയ്യുകയും 300 മുതല്‍ 900 വരെയുള്ള നമ്പറിനിടയില് ഒരു ക്രെഡിറ്റ് സ്കോര്‍ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്.
ക്രെഡിറ്റ് സ്കോര്‍ കണക്കാക്കുന്നതിനായി തിരിച്ചടവ് ചരിത്രം, വായ്പയുടെ തരം, വായ്പയുടെ പ്രായം, വായ്പാ വിശകലനം, വായ്പാ അന്വേഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ക്രെഡിറ്റ് ബ്യൂറോകള്‍ പരിഗണിക്കുന്നത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടായി വായ്പാ ചരിത്രവും ക്രെഡിറ്റ് സ്കോറും ഈ ഏജന്‍സികള്‍ പങ്കുവയ്ക്കുകയും ചെയ്യും.
ക്രെഡിറ്റ് സ്കോര്‍ കണക്കാക്കുന്ന മാര്‍ഗങ്ങള്‍ നാല് ബ്യൂറോകളിലും സമാനമാണ്. എന്നിരുന്നാലും ഓരോ ബ്യൂറോകള്‍ക്കും അവരുടേതായ വേരിയബിളുകളും കണക്ക് കൂട്ടല്‍ യുക്തികളുമുണ്ട്. ആവരുടെ അപഗ്രഥനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതാണവ.
സമാന രീതിയില്‍ ഒരേ വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍ വ്യത്യസ്ത ഏജന്‍സികളില്‍ വ്യത്യാസപ്പെട്ടിരിക്കാം. രണ്ട് ഏജന്‍സികളുടെ ക്രെഡിറ്റ് സ്കോര്‍ താരതമ്യം ചെയ്യുമ്പോള്‍ 50 പോയിന്റ് മുതല്‍ 60 പോയിന്റ് വരെയുള്ള വ്യത്യാസം സാധാരണയാണ്.
വായ്പാദാതാക്കള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ ക്രെഡിറ്റ് ബ്യൂറോയെ സ്വീകരിക്കാം. അവര്‍ വാഗ്ദാനം ചെയ്യുന്ന സേവനം, അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഗുണമേന്മ, മൂല്യം, പിന്നെ ഏത് ക്രെഡിറ്റ് ബ്യൂറോയാണ് മികച്ച രീതിയില്‍ ക്രെഡിറ്റ് സ്കോര്‍ കണക്കാക്കുന്നത് എന്ന സ്ഥാപനത്തിന്റെ വിലയിരുത്തല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക.
ഒരു ഉപയോക്താവന് ഓരോ വര്‍ഷവും ഓരോ ക്രെഡിറ്റ് ബ്യൂറോയില്‍ നിന്നും നാല് സൗജന്യ ക്രെഡിറ്റ് സ്കോറുകള്‍ക്ക് അര്‍ഹതയുണ്ട്. ഓരോ ഉപയോക്താവും ഈ ഈ സേവനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കൃത്യമായ ക്രെഡിറ്റ് സ്കോര്‍ വിലയിരുത്തലുകള്‍ ഇതുവഴി സാധിക്കും.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിലവിലുള്ള വായ്പകളെക്കുറിച്ചും ക്രെഡിറ്റ് കാര്ഡുകളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഓരോ മാസവും ക്രെഡിറ്റ് ബ്യൂറോയുമായി നിര്‍ബന്ധമായും പങ്കുവയ്ക്കണമെന്ന് ആര്‍ബിഐയുടെ നിബന്ധനയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications