കൊവിഡ് 19 മഹാമാരി കാരണം നിരവധി ആളുകൾക്കാണ് ജോലി നഷ്‌ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്നത്. അതിനാൽ ഭവന വാടക ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളെ നേരിടാൻ ബുദ്ധിമുട്ടുകയാണ് പലരും. അതുകൊണ്ട് തന്നെ ഇത്തരം ചെലവുകൾക്കായി ആളുകൾ പണം കടം ലഭിക്കുന്ന ക്രെഡിറ്റ് ഓപ്ഷനുകളാണ് തിരയുന്നത്. ഈ പശ്ചാത്തലത്തിലാണ്, റിയൽ എസ്റ്റേറ്റ് പോർട്ടലായ ഹൌസിംഗ്.കോം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക കൈമാറ്റം ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മൊബൈൽ ആപ്ലിക്കേഷൻ
ഹൌസിംഗ്.കോം മൊബൈൽ ആപ്ലിക്കേഷനിൽ പുതുതായി 'പേ റെന്റ്' പ്ലാറ്റ്ഫോം കൂടിയാണ് ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ ഭൂവുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വാടക കൈമാറാനും ഡിജിറ്റൽ രസീതുകൾ തൽക്ഷണം നേടാനും സാധിക്കും.
വാടക
വാടക ഒരുപക്ഷേ വ്യക്തികൾ പ്രതിമാസ അടിസ്ഥാനത്തിൽ വഹിക്കുന്ന ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ്. വാടക കൈമാറ്റത്തിനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടുത്ത രണ്ട് മാസങ്ങളിൽ ആവശ്യമെങ്കിൽ കൈയിലുള്ള പണം നിലനിർത്താവുന്നതാണെന്നും അതിന് ഹൌസിംഗ്.കോമിന്റെ 'പേ റെന്റ്' പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിക്കുമെന്നും ഹൌസിംഗ് ഡോട്ട് കോം, മകാൻ ഡോട്ട് കോം, പ്രോപ് ടൈഗർ.കോം തുങ്ങിയവയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ധ്രുവ് അഗർവാലാ പ്രസ്താവനയിൽ അറിയിച്ചു.
മറ്റ് കമ്പനികൾ
ഈ സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനിയല്ല ഹൌസിംഗ്.കോം. ഇടനിലക്കാരില്ലാത്ത പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റായ നോബ്രോക്കർ.ഇൻ, യുകെ ആസ്ഥാനമായുള്ള റെന്റ്പേ എന്നിവയിലും ക്രെഡിറ്റ് കാർഡുകൾ വഴി വാടക നൽകാനുള്ള ഓപ്ഷനുകളുണ്ട്. നിലവിൽ, ഹൌസിംഗ്.കോം അതിന്റെ ആപ്ലിക്കേഷനിലൂടെ മാത്രമേ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നുള്ളൂ. ക്രെഡിറ്റ് കാർഡുകൾക്ക് പുറമെ, വാടകയ്‌ക്ക് കൊടുക്കാൻ യുപിഐ, ഡെബിറ്റ് കാർഡുകൾ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റിന്റെ മറ്റ് മോഡുകളും വാടകക്കാർക്ക് ഉപയോഗിക്കാം.
ക്രെഡിറ്റ് കാർഡ് വഴി വാടക നൽകണോ?
നിങ്ങൾ ഒരു വാടകക്കാരനും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യക്തിയുമാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭൂവുടമയുമായി നിലവിലെ സ്ഥിതി ചർച്ച ചെയ്യുക എന്നതാണ്. വാടക നൽകാൽ സാവകാശം ലഭിച്ചാൽ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതില്ല. എന്നാൽ ഈ ഓപ്ഷൻ ലഭ്യമല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ക്രെഡിറ്റ് കാർഡുകൾ വഴി വാടക അടയ്ക്കുന്നത് ഹ്രസ്വകാല സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കും
പലിശയാണ് വില്ലൻ
ക്രെഡിറ്റ് കാർഡ് നൽകുന്ന ആശ്വാസം ഒരു മാസം അല്ലെങ്കിൽ 45 ദിവസം മാത്രമേ നീണ്ടു നിൽക്കൂ, കാരണം ക്രെഡിറ്റ് കാർഡിന്റെ കുടിശ്ശിക അടയ്‌ക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡ് കുടിശികയ്ക്കുള്ള പലിശയാണ് പ്രധാന വില്ലൻ. ഇഎംഐ സൗകര്യം ലഭ്യമാണെങ്കിലും ക്രെഡിറ്റ് കാർഡുകളുടെ പലിശ നിരക്ക് പ്രതിവർഷം 30% വരെ ഉയരുമെന്ന് പ്രത്യേകം ഓർമ്മിക്കുക. അതുകൊണ്ട് സൂക്ഷിച്ച് മാത്രം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
