ശമ്പളക്കാരായ ജീവനക്കാര്ക്കുള്ളൊരു നേട്ടമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം. വലിയ ബുദ്ധിമുട്ടില്ലാതെ വലിയൊരു തുക തന്നെ സമ്പാദിക്കാൻ സാധിക്കുന്നൊരു നിക്ഷേപ പദ്ധതിയാണിത്. ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന നിശ്ചിത ശതമാനവും അതേ ഓഹരി തൊഴിലുടമയും ചേര്‍ത്ത് നിക്ഷേപിക്കുന്നതാണ് ഇപിഎഫിലെ രീതി. ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലയളവില്‍ മികച്ച സമ്പാദ്യമായി ഇപിഎഫ് നിക്ഷേപം വളര്‍ന്നിട്ടുണ്ടാകും.
ഇതോടൊപ്പം നികുതിയിളവുകളും ഇപിഎഫിനുണ്ട്. നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവുണ്ട്. കാലാവധിയില്‍ പിന്‍വലിക്കുന്ന ഇപിഎഫ് നിക്ഷേപത്തിനും ആദായ നികുതി ഇളവുണ്ട്. നേരത്തെയുള്ള പിന്‍വലിക്കലുകള്‍ ഇപിഎഫ് നിക്ഷേപം അനുവദിക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങളാലോ ഭവന വായ്പ തിരിച്ചടവിനോ ഇപിഫിലെ പണം ഭാഗികമായി പിന്‍വലിക്കാനാകും. എന്നാല്‍ 5 വര്‍ഷത്തിന് മുന്‍പായി നിക്ഷേപം പിന്‍വലിച്ചാല്‍ നികുതി അടയ്ക്കണം.
പ്രൊവിഡന്റ് ഫണ്ട് പ്രവർത്തിക്കുന്നത് എങ്ങനെ
ഇപിഎഫ് നിക്ഷേപങ്ങളെ ബാധിക്കുന്നത് തൊഴിലാളിയുടെ അടിസ്ഥാന നിരക്ക്, ക്ഷാമബത്ത, നിക്ഷേപത്തിന്റെ പലിശ നിരക്ക് എന്നിവയാണ്. പലിശ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.1 ശതമാനമാണ് നിശ്ചയിച്ചിട്ടുള്ളത്.ഇപിഎഫിലെ നിക്ഷേപം മാസ അടിസ്ഥാനത്തിലാണ്. തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 24 ശതമാനം മാസത്തില്‍ ഇപിഎഫില്‍ അടക്കണം.
ഇതിൽ തൊഴിലാളിയുടെ 12 ശതമാനം ഇപിഎഫ് നിക്ഷേപത്തിലേക്കും തൊഴിലുടമ നിക്ഷേപിക്കുന്ന 12 ശതമാനത്തില്‍ 8.33 ശമാനം എംപ്ലോയീസ് പെന്ഷന് പദ്ധതിയിലേക്കും പോകും. പെൻഷനായി മാറ്റിവെയ്ക്കുന്ന തുകയ്ക്ക് പലിശ കണക്കാക്കില്ല. ബാക്കി വരുന്ന 3.67 ശതമാനം മാത്രമാണ് ഇപിഎഫ് നിക്ഷേപത്തിലേക്കുമാണ് മാറ്റുന്നത്.
ഇപിഎഫ് പണം തരുന്നത് എങ്ങനെ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇപിഎഫ് നിക്ഷേപം ഏകോപിപ്പിക്കുന്നത്. തൊഴിലാളികളുടെ നിക്ഷേപം സർക്കാർ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നൽകുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും ഡെബ്റ്റ് ഇന്സ്ട്രുമെന്റുകളായ സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബോണ്ടുകളിലുമാണ് ഇപിഎഫ്ഒ നിക്ഷേപിക്കുന്നത്. ബാക്കി വരുന്ന 15 ശതമാനം മാത്രമാണ് ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നത്.
കോടിപതിയാകുന്നത് എങ്ങനെ
2021-22 വര്‍ഷത്തിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നല്കിയ പലിശ നിരക്ക് 8.1 ശതാനമാണ്. ഈ നിരക്ക് പ്രകാരമുള്ള ഇപിഎഫ് വരുമാനമാണ് കണക്കാക്കുന്നത്. ഈ പലിശ നിരക്ക് തുടര്‍ന്നും ലഭിച്ചാല്‍ 25,000 രൂപ മാസത്തില്‍ അടിസ്ഥാന ശമ്പളം വാങ്ങുന്നൊരാള്‍ക്ക് കോടിപതിയാകാന്‍ സാധിക്കും. നിക്ഷേപം പിൻവലിക്കാതെ ഇക്കാലളവിൽ തുടർന്നാൽ മാത്രമാണ് ഈ നേട്ടം ലഭിക്കുക. ഇത് എങ്ങനെ ആണെന്ന് നോക്കാം.
21ാം വയസില്‍ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ത്ത് 25,000 രൂപ വാങ്ങുന്നൊരാള്‍ക്ക് മാസത്തിൽ 3,000 രൂപയാണ് ഇപിഎഫിലേക്ക് അടയ്ക്കേണ്ടി വരിക. പലിശ 8.1ൽ തുടർന്നാൽ 60ാം വയസില്‍ വിരമിക്കുമ്പോള്‍ 1.35 കോടി രൂപ ലഭിക്കും. 39 വര്‍ഷമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കേണ്ടത്. 58 വയസില്‍ വിരമിക്കുക ആണെങ്കില്‍ 1.22 കോടി രൂപ ലഭിക്കും.
വര്‍ഷത്തില്‍ 5 ശതമാനം ശമ്പളം വര്‍ധിച്ചാല്‍ 60ാം വയസില്‍ വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുക 2.54 കോടി രൂപയാണ്. 10 ശതമാനം വാര്‍ഷിക വര്‍ധനവ് ലഭിച്ചാല്‍ ഇപിഎഫ് 6 കോടിയാകും. 58ാം വയസില്‍ വിരമിക്കുന്നൊരാള്ക്ക് 5 ശതമാനം ശമ്പള വര്‍ധനവ് ലഭിച്ചല്‍ 2.51 കോടി രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
