അക്ഷയ തൃതീയ ആഘോഷങ്ങള്‍ ഈ ശനിയാഴ്ച നടക്കാന്‍ പോവുകയാണ്. പൊതുവെ സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമായാണ് അക്ഷയ തൃതീയ ദിനത്തെ കാണുന്നത്. ഈ ദിവസങ്ങളില്‍ വലിയ വില്പന ജുവലറികള്‍ പ്രതീക്ഷിക്കുന്നുണ്ട്. 2022 ല്‍ നടന്ന 2,250 കോടി രൂപയുടെ വില്പനയാണ് അക്ഷയ തൃതീയ ദിനത്തില്‍ കേരള വിപണിയില്‍ നടന്നത്. ഇത് മറികടന്ന്3,000 കോടി രൂപയിലേക്ക് എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
വില ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇവിടെ സ്വര്‍ണം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. 44,680 രൂപയാണ് വ്യാഴാഴ്ചത്തെ സ്വര്‍ണ വില. ഇന്ന് 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,585 രൂപയിലുമെത്തി.
പണിക്കൂലിയും ജിഎസ്ടിയും സ്വർണ ഹാൾമാർക്കിംഗ് ചാർജും അടക്കം 50,000 രൂപയോളം ഒരു പവൻ ആഭരണത്തിന് കേരളത്തിൽ വില വരും. നിക്ഷേപിക്കാൻ സ്വർണം വാങ്ങുന്നവരാണെങ്കിൽ പണിക്കൂലിയടക്കമുള്ള ചെലവുകളില്ലാതെ സ്വർണം വാങ്ങാം. ഇത്തരത്തിലുള്ള നാല് നിക്ഷേപ മാർഗങ്ങൾ പരിചയപ്പെടാം.

ഡിജിറ്റല്‍ ഗോള്‍ഡ്
ഇന്ന് ഇന്ത്യയില്‍ വിവിധ കമ്പനികള്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. മൊബൈല്‍ ഇ-വാലറ്റുകള്‍, ബ്രോക്കറേജ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി സ്വര്‍ണം വാങ്ങാം. ഭൗതിക സ്വർണത്തിന്റെ വിപണി വിലയെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ സ്വർണത്തിൽ വരുമാനം തീരുമാനിക്കുന്നത്. ഡിജിറ്റല്‍ സ്വര്‍ണ്ണം 100 ശതമാനം ശുദ്ധവും സുരക്ഷിതമായി സംഭരിക്കാൻ സാധിക്കുന്നതും പൂര്‍ണമായും ഇന്‍ഷ്വര്‍ ചെയ്തതുമാണ്.
ഗോള്‍ഡ് ഇടിഎഫ്
ഭൗതിക സ്വര്‍ണ്ണത്തിന്റെ ആഭ്യന്തര വില ട്രാക്ക് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകളെ ഗോള്‍ഡ് ഇടിഎഫുകൾ. ഗോൾഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് പൂർണമായ സുരക്ഷിതത്വം ലഭിക്കുന്ന നിക്ഷേപങ്ങളാണ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുന്നവയുമായതിനാൽ ഉയർന്ന ലിക്വിഡിറ്റിയുള്ളവയാണ് ഗോൾഡ് ഇടിഎഫുകൾ. ഏത് സമത്ത് വില്പന നടത്താനും സാധിക്കും. ഇടിഎഫിന്റെ ഒരു യൂണിറ്റിന്റെ വില ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായിരിക്കും. 1 ഗ്രാം മുതൽ നിക്ഷേപം നടത്താം.
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍
സ്വർണ ഇടിഎഫ്, ഗോൾഡ് മൈനിംഗ് കമ്പനികൾ മുതലായവയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് സ്വർണ മ്യൂച്വൽ ഫണ്ട്. സ്വർണ മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകളുടെ മൂല്യം ട്രാക്ക് ചെയ്യുന്നു. ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കാതെ തന്നെ സ്വർണത്തിലുള്ള നിക്ഷേപം ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴി ലഭിക്കും.
നെറ്റ് അസ്റ്റ് വാല്യു അടിസ്ഥാനമാക്കിയാണ് നിക്ഷേപം നടത്തേണ്ടത്. എസ്ഐപി വഴി മാസ തവണകളായും നിക്ഷേപം നടത്താം. കുറഞ്ഞ ചെലവ് അനുപാതമുള്ള ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് മികച്ച നേട്ടം ലഭിക്കാന്‍ സഹായിക്കും.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്
ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. സോവറിൻ ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന് പ്രതിവർഷം 2.50 ശതമാനം പലിശ നൽകും. 1 ഗ്രാം മുതൽ നിക്ഷേപിക്കാം. സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യൂ ചെയ്യുന്ന സമയത്തെ സ്വർണ വിലയെ അടിസ്ഥാനമാക്കിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വില നിശ്ചയിക്കുന്നത്.
ബോണ്ടുകള്‍ക്ക് എട്ട് വര്‍ഷത്തെ കാലാവധിയുണ്ട്, അഞ്ചാം വര്‍ഷത്തിന് ശേഷം പിൻവലിക്കാൻ സാധിക്കും. 8 വർഷത്തിന് ശേഷം പിൻവലിക്കുമ്പോൾ നികുതി നൽകേണ്ടതില്ല. കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ നികുതി ബാധകമാണ്.
നികുതി
സോവറിൻ ഗോൾഡ് ബോണ്ടുകൾ ഒഴികെ മറ്റുള്ളവയ്ക്ക് നികുതി ബാധ്യതയുണ്ട്. 2023 ഏപ്രിൽ 1 മുതൽ ഇൻഡക്സേഷൻ ഒഴിവാക്കിയതോടെ വലിയ നികുതി ബാധ്യതയായി. 36 മാസത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ ഇൻഡക്സേഷന് ശേഷം ദീര്‍ഘകാല മൂലധന നേട്ട നികുതിയായി 20 ശതമാനമാണ് നിലവിൽ ഈടാക്കിയിരുന്നത്. 2023 ഏപ്രില്‍ 1-ന് ശേഷം നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
