താരതമ്യേന സുരക്ഷിതമായ നിക്ഷേപങ്ങളില്‍ നിന്ന് പ്രതിമാസ വരുമാനം നേടാന്‍ തിരഞ്ഞെടുക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. പ്രതിമാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതിനാല്‍ സ്ഥിര വരുമാനം തേടുന്നവര്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച ഓപ്ഷനാണിത്. ഒറ്റത്തവണയായി നിക്ഷേപിക്കുന്ന തുക കാലാവധിക്ക് ശേഷം തിരികെ ലഭിക്കുകയും ചെയ്യും.
ഒറ്റത്തവണയായി നിശ്ചിത തുക നിക്ഷേപിക്കുകയും എല്ലാ മാസവും നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. പദ്ധതിയുടെ നിക്ഷേപ പരിധിയും പലിശയും 2023 ഏപ്രില്‍ 1 മുതല്‍ വര്‍ധിപ്പിച്ചു. പുതിയ നിരക്കില്‍ എത്ര രൂപ മാസ വരുമാനം ലഭിക്കുമെന്ന് നോക്കാം.
നിക്ഷേപ പരിധി
2023 ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധിയും ഉയര്‍ത്തിയാണ് കേന്ദ്ര ധനമന്ത്രാലയം നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ നിക്ഷേപ പരിധി 4.50 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു.

പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്യാറുണ്ട്. 2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പലിശ നിരക്ക് പ്രതിവര്‍ഷം 7.4 ശതമാനമായാണ് ഉയര്‍ത്തിയത്.
നേരത്തെ 7.10 ശതമാനമായിരുന്നു പലിശ നിരക്ക്. പലിശ മാസത്തില്‍ വിതരണം ചെയ്യും. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയായാല്‍ മാസ പലിശ വിതരണം ചെയ്യും. മാസത്തില്‍ പിന്‍വലിക്കാത്ത പലിശ നിരക്കിന് അധിക പലിശയൊന്നും ലഭിക്കില്ല.
ആര്‍ക്കൊക്കെ അക്കൗണ്ടെടുക്കാം
വ്യക്തിഗത അക്കൗണ്ടും പ്രായ പൂര്‍ത്തിയായവര്‍ക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പ്രായപൂര്‍ത്തിയാവാത്തവരുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് ഫോട്ടോ, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.
നിക്ഷേപം
ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം 9 ലക്ഷം രൂപ വരെ ഉയര്‍ത്താം. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷമാണ് പരിധി. നിക്ഷേപ പരിധിയേക്കാള്‍ തുക പോസ്റ്റ് ഓഫീസ് മാസവരുമാന പദ്ധതിയിലേക്ക് നിക്ഷേപിച്ചാല്‍ തുക തിരികെ നല്‍കും. തിരികെ ലിഭിക്കുന്നത് വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ ലഭിക്കും. ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അക്കൗണ്ടുടമകള്‍ക്ക് തു്യ പങ്കാളിത്തമായിിക്കും.
കാലാവധി
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നത് വരെ പിന്‍വലിക്കുന്നതിനെ പറ്റി ചിന്തിക്കേണ്ടതില്ല.1 വര്‍ഷം പൂര്‍ത്തിയായ അക്കൗണ്ട് മൂന്ന് വര്‍ഷത്തിന് മുന്‍പ് ക്ലോസ് ചെയതാല്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് 2 ശതമാനം കുറച്ചാണ് അനുവദിക്കുക. 5 വര്‍ഷത്തിന് മുന്പ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം തുക കുറയ്ക്കും.
നികുതി
നിക്ഷേപത്തിനും പലിശയ്ക്കും നികുതി ഇളവുകളൊന്നും ലഭിക്കാത്തൊരു ലഘു സമ്പാദ്യ പദ്ധതിയാണിത്. മാസത്തില്‍ ലഭിക്കുന്ന പലിശ നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി ഈടാക്കും.
കാല്‍ക്കുലേറ്റര്‍
പുതുക്കിയ നിക്ഷേപ പരിധിയും പലിശ നിരക്കും വഴി പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി വ്യക്തി?ഗത അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്ന മാസ വരുമാനം 5,500 രൂപയാണ്. 9 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 7.4 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തേക്ക് മാസത്തില്‍ 5,500 രൂപ ലഭിക്കും. 15ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 9,250 രൂപ പ്രതിമാസം നേടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications