ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിക്കുന്ന കാലത്ത് ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ പേയ്‌മെന്റ് രീതിയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). സൗകര്യപ്രദവും എളുപ്പത്തിലുള്ളതുമായ ഉപയോഗവും വഴി ഇന്ന് ആളുകൾ പണം അയക്കുന്നതിനും വാങ്ങുന്നതിനും യുപിഐയിലേക്ക് തിരിഞ്ഞു. ചെറിയ കടകൾ തൊട്ട് എവിടെയും യുപിഐ സ്വീകരിക്കുന്ന തലത്തിലേക്ക് എത്തി.
ഏതൊരു ഓൺലൈൻ ഇടപാടിലെയും പോലെ യുപിഐ സജീവമാകുമ്പോൾ തട്ടിപ്പുകളും ഉയാരാനുള്ള സാധ്യതയുണ്ട്. യുപിഐ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കുന്നതിനൊപ്പം ചില മുൻകരുതലുകൾ എടുക്കേണ്ടത് നിർണായകമാണ്. ഇവ എന്തെല്ലാമെന്ന് നോക്കാം.
യുപിഐ പിൻ
യുപിഐ ഇടപാട് സാധുവാകാൻ യുപിഐ പിൻ ആവശ്യമാണ്. ഫോൺ നഷ്ടപ്പെട്ടാൽ പോലും യുപിഐ പിൻ ഇല്ലാതെ പണം പിൻവലിക്കാൻ സാധിക്കില്ല. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്ന ഒരു ഇടപാടിന് മാത്രമാണ് യുപിഐ പിൻ ആവശ്യപ്പെടുന്നത്. യുപിഐ വഴി പണം സ്വീകരിക്കുന്നതിന് യുപിഐ പിൻ ആവശ്യമില്ല. ഇത്തരത്തിൽ യുപിഐ പിൻ ആവശ്യപ്പെട്ടാൽ ചതിക്കുള്ള സാധ്യതയുണ്ട്.

പേര് പരിശോധിക്കുക
യുപിഐ വഴി പണമയക്കുമ്പോൾ അക്കൗണ്ടുടമയുടെ പേര് യുപിഐ ആപ്പിൽ കാണിക്കും. പണം കൃത്യമായ അക്കൗണ്ടിലേക്കാണോ അയക്കുന്നത് എന്ന് മനസിലാക്കാൻ ഇത് സഹായിക്കും. കടകളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്ന ഘട്ടത്തിൽ പേര് ചോദിച്ച് ഉറപ്പിക്കുന്നത് തെറ്റായ ഇടപാടുകൾ ഒഴിവാക്കാനാകും.
പിൻ ആപ്പിൽ നൽകുക
ഇ-കോമേഴ്സ് വെബ്സൈറ്റുകൾ, മറ്റ് ആവശ്യങ്ങൾക്കുള്ള ഓൺലൈൻ പേയ്മെന്റ് എന്നിവയ്ക്കായി യുപിഐ പെയ്മെന്റ് രീതി തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന ഘട്ടത്തിൽ പേയ്‌മെന്റ് ആപ്പിനുള്ളിലെ സമർപ്പിത യുപിഐ പിൻ പേജിൽ മാത്രമെ യുപിഐ പിൻ നൽകാൻ പാടുള്ളൂ.
ക്യൂആർ കോഡ് സ്കാനിംഗ്
പണം അയക്കുന്ന ഇടപാടുകൾക്ക് വേണ്ടി മാത്രമാണ് ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നത്. തുടരുന്നതിന് മുമ്പ് ഇടപാടിന്റെ നിയമസാധുത ഉറപ്പാക്കുക.
അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക
ഫോണിൽ ആവശ്യമില്ലാത്ത ആപ്പുകൾ ഒഴിവാക്കണം. സ്ക്രീൻ ഷെയറിംഗ് പോലുള്ള ആപ്പുകൾ ഒരിക്കലും അജ്ഞാതരായ വ്യക്തികളുമായി പങ്കിടരുത്. എസ്എംഎസ് ഫോർവേഡിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. ഉപയോഗത്തിൽ ജാഗ്രത പാലിക്കുകയും അത്തരം ആപ്ലിക്കേഷനുകളുടെ ആവശ്യകത പരിശോധിക്കുകയും ചെയ്യുക.
എസ്എംഎസുകൾ പരിശോധിക്കുക
യുപിഐ ഇടപാട് നടത്തുന്നവരാണെങ്കിൽ എസ്എംഎസുകൾ പതിവായി പരിശോധിക്കുക. ഒരു പണമിടപാട് പൂർത്തിയാകുമ്പോൾ എസ്എംഎസ് നിർബന്ധമായും പരിശോധിക്കണം. ഏതെങ്കിലും അനധികൃത ഡെബിറ്റ് സംബന്ധിച്ച് മനസിലാക്കാൻ ഇത് ആവശ്യമാണ്.
യുപിഐ ആപ്പുകൾ
ഫിഷിംഗ് ആക്രമണത്തിന് ഇരയാകാതിരിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ഔദ്യോഗിക യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
തെറ്റായ അക്കൗണ്ടിൽ പണം അയച്ചാൽ
തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയച്ചാൽ ട്രാൻസ്ഫർ ചെയ്ത തുക വീണ്ടെടുക്കാനാകും. പണമിടാപാട് നടത്തിയ യുപിഐ ആപ്പിലും എൻപിസിഐ വഴിയും പരാതി നൽകാം. ഉപയോഗിക്കുന്ന പേയ്‌മെന്റ് സംവിധാനത്തിലാണ് ആദ്യം പരാതി നൽകേണ്ടത്.
പേടിഎം, ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ കസ്റ്റമർ സർവീസിൽ ഇടപാട് റിപ്പോർട്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്. എൻപിസിഐ പോർട്ടലിലെ ഡിസ്പ്യൂട്ട് റിഡ്രസൽ മെക്കാനിസം എന്ന ടാബിലും പരാതി നൽകാം.
പരാതി നൽകുന്ന സമയത്ത് ഇടപാട് വിശദാംശങ്ങൾ, മെയിൽ ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകണം, എൻപിസിഐ വെബ്സൈറ്റിൽ പരാതി നൽകുന്ന ഭാഗത്ത് മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്ത ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് അപ്‌ലോഡ് ചെയ്‌ത് പരാതി സമർപ്പിക്കുകയും വേണം.
പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, പരാതിക്കാരന് പേയ്‌മെന്റ് സേവന ദാതാവ് (പിഎസ്‌പി) ബാങ്കിന് പരാതി നൽകാം. യുപിഐ സേവനം നൽകുന്ന ബാങ്കാണിത്. തുടർന്ന് ആർബിഐയുടെ ബാങ്കിംഗ് ഓംബുഡ്‌സ്മാനിലും പരാതി നൽകാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications