രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കുകളുടെ കൂട്ടത്തിലുള്ള മൂന്ന് ബാങ്കുകളാണ് എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ. മികച്ച മാനേജ്മെന്റ്, കര്‍ശന നിയന്ത്രണം, മികച്ച സാമ്പത്തികം എന്നിവ കാരണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നതില്‍ ആദ്യ പരിഗണന ഈ ബാങ്കുകള്‍ക്കാവും.
റിപ്പോ നിരക്കിനെ തുടർന്ന് പലിശ നിരക്കുയർന്നതോടെ ഈ ബാങ്കുകളിലെ സ്ഥിര നിക്ഷേപവും ആകർഷകമായി. സുരക്ഷിതത്വം നോക്കി വലിയ തുക നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ഈ ബാങ്കുകള്‍ പ്രത്യേക പരിഗണന നൽകുന്നുണ്ട്.
ഉയർന്ന പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന പ്രീമിയം നിരക്കിനൊപ്പം ബാങ്കുകൾ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപം പദ്ധതി വഴി അധിക നിരക്ക് ഈ ബാങ്കുകൾ നൽകുന്നുണ്ട്. എസ്ബിഐയിൽ വീകെയർ സ്ഥിര നിക്ഷേപം വഴി 0.50 ശതമാനം അധിക നിരക്കും എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്ഡിക്ക് 0.25 ശതമാനം അധിക നിരക്കും ലഭിക്കുന്നുണ്ട്. 5 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ ലഭിക്കുക.
ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളെ അപേക്ഷിച്ച് 5-10 വര്‍ഷ കാലത്തേക്കുള്ള നിക്ഷപങ്ങള്‍ക്ക് ഈ ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കും. 7.75 ശതമാനം വരെ മുതിര്‍ന്ന പൗരന്മാര്ക്ക് പലിശ ലഭിക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്കും ആദായവും നോക്കാം.
എസ്ബിഐ സ്ഥിര നിക്ഷേപം
എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന ഉയർന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 2 വർഷം മുതൽ 3 വർഷം വരെയുള്ള കാലാവധിയിലും 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലും മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ലഭിക്കും.
5 വർഷം മുതൽ 10 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് വീകെയർ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരമാണ് 7.50 ശതമാനം പലിശ ലഭിക്കുന്നത്. 10 വര്‍ഷകാലത്തേക്ക് നിക്ഷേപിക്കുന്ന 50,000 രൂപ കാലാവധിയില്‍ 1,05,117 രൂപയായി തിരികെ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ 7.75 ശളമാനമാണ്. 15 മാസം മുതൽ 18 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.60 ശതമാനവും 18 മാസം മുതൽ 5 വർഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
5 വർഷം 1 ദിവസം മുതൽ 10 വര്‍ഷ കാലത്തെ സ്ഥിര നിക്ഷേപത്തിനാണ് 7.75 ശതമാനം പലിശ ലഭിക്കുന്നത്. ഈ മൂന്ന് ബാങ്കുകളിലും ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നതും എച്ച്ഡിഎഫ്സി ബാങ്കാണ്. 50,0000 രൂപ 10 വര്‍ഷ കാലത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധിയിൽ 1.07 ലക്ഷം രൂപ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കില്‍ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.60 ശതമാനമാണ്. 15 മാസം മുതൽ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്കാണ് ലഭിക്കുന്നത്. 2 വർഷം മുതൽ 10 വർഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. 7.50 ശതമാനം പലിശ നിരക്കിൽ 10 വർഷത്തേക്ക് 50,000 രൂപ സ്ഥിര നിക്ഷേപമിട്ടാൽ കാലാവധിയിൽ 1.05 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications