സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടേയും ലക്ഷ്യങ്ങളിൽ ഒന്നാണ്. കുടുബമായോ, കൂട്ടുകാരുമായോ യാത്ര പോകാൻ, ദിവസവും ജോലിക്ക് പോകാൻ തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വന്തം വാഹനം വലിയ മുതൽ കൂട്ടാകും. പുതിയ കാലത്ത് സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് അത്ര വലിയ കാര്യമല്ല. കാരണം നിരവധി ധനകാര്യ സ്ഥാപനങ്ങൾ കാർ ലോണുകൾ നൽകുന്നുണ്ട്. പുതിയ കാർ വാങ്ങാനും യൂസ്ഡ് കാർ വാങ്ങാനും ഇന്ന് ലോൺ ലഭിക്കും.
കാർ ലോണുകൾ സാധാരണയായി മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ്. എന്നാൽ ചില ധനകാര്യ സ്ഥാപനങ്ങൾ ഏഴ് വർഷം വരെ ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. തിരിച്ചടവിന്റെ ദൈർഘ്യം കൂടുമ്പോൾ പ്രതിമാസ ഇഎംഐ തുക കുറയും. ഇത് ആകർഷകമായി തോന്നും. പക്ഷെ പലിശയായി കൂടുതൽ തുക നൽകേണ്ടി വരും. മറ്റൊരു കാര്യം കാർ എന്നത് മൂല്യത്തകർച്ചയുള്ള ആസ്തിയാണെന്ന കാര്യം മറക്കരുത്. അതുകൊണ്ടു തന്നെ ഉയർന്ന തുക ലോൺ എടുക്കുന്നത് നല്ല കാര്യമല്ല.

വായ്പാ തുകയ്ക്കും വ്യവസ്ഥകൾ ബാധകമാണ്. ഉദാഹരണത്തിന്, ചില ലെൻഡർമാർ കാറിന്റെ മുഴുവൻ എക്‌സ്-ഷോറൂം വിലയ്ക്കും ലോൺ നൽകും. എന്നാൽ മറ്റു ചിലർ 80 ശതമാനം വരെ മാത്രമെ ലോൺ വാഗ്ദാനം ചെയ്യുകയുള്ളു. ഒരു കാർ ലോണിന്റെ പലിശ നിരക്കിന് പുറമെ, ബാധകമായ പ്രോസസ്സിംഗ് ഫീസും മറ്റ് ചാർജുകളും പരിശോധിക്കണം. ലോൺ തുക 1 ലക്ഷവും തിരിച്ചടവ് കാലാവധി 5 വർഷവുമായ ചില കാർ ലോണുകളുടെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവും പരിശോധിക്കാം.
1. ഇന്ത്യൻ ബാങ്ക്
8.60 മുതൽ 9.50 വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2056 രൂപ മുതൽ 2,100 വരെ
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
8.65 മുതൽ 9.70 വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2059 രൂപ മുതൽ 2,110 വരെ
3. ബാങ്ക് ഓഫ് മഹാരാഷ്ട്ര
8.70 മുതൽ 13 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2061 രൂപ മുതൽ 2,275 രൂപ വരെ
4. കനാറ ബാങ്ക്
8.70 മുതൽ 11.95 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2061 രൂപ മുതൽ 2,222 രൂപ വരെ
5. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
8.70 മുതൽ 10.15 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2061 രൂപ മുതൽ 2,132 രൂപ വരെ
6. ബാങ്ക് ഓഫ് ബറോഡ
8.75 മുതൽ 12.05 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2064 രൂപ മുതൽ 2,227 രൂപ വരെ
7. പഞ്ചാബ് നാഷണൽ ബാങ്ക്
8.75 മുതൽ 9.65 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2064 രൂപ മുതൽ 2,105 രൂപ വരെ
8. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
8.75 മുതൽ 10.5 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2064 രൂപ മുതൽ 2,149 രൂപ വരെ
9. ബാങ്ക് ഓഫ് ഇന്ത്യ
8.75 മുതൽ 10.5 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2064 രൂപ മുതൽ 2,162 രൂപ വരെ
10. എച്ച് ഡി എഫ് സി ബാങ്ക്
8.80 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസ തിരിച്ചടവ് 2066 രൂപ
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
