നേരത്തെ നിക്ഷേപം തുടങ്ങുകയും ദീര്‍ഘകാലത്തേക്ക് നിക്ഷേപം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നവര്‍ക്ക് കോമ്പൗണ്ടിംഗിന്റെ ഗുണം വളരെയധികം ലഭിക്കും. പലരും നേരിടുന്ന സാമ്പത്തിക തെറ്റാണ് ഇരുപതുകളില്‍ നിക്ഷേപം ആരംഭിക്കുന്നില്ല എന്നത്. ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപം ചെറിയ പ്രായത്തിൽ തുടങ്ങുമ്പോൾ നിക്ഷേപിക്കേണ്ട തുക കുറവായിരിക്കും എന്നതാണ് ഒരു ഗുണം. വൈകി ആരംഭിക്കുന്നവരേക്കാൾ മികച്ച റിട്ടേൺ നേരത്തെ നിക്ഷേപം ആരംഭിക്കുന്നവർക്ക് നേടാം.
വിരമിക്കല്‍ കാലത്തേക്കുള്ള പ്ലാനിംഗുകള്‍ ഇരുപതുകളില്‍ നടത്തുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള വിരമിക്കല്‍ നല്‍കും. ഇതിന് കയ്യിലെത്തുന്നതിൽ നിന്ന് മിച്ചമുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് പകരം ലാഭമുണ്ടാക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കണം. ഇതിനായി 4 മികച്ച അവസരങ്ങൾ നോക്കാം.

മ്യൂച്വല്‍ ഫണ്ട്
നേരത്തെ എളുപ്പത്തിൽ ആരംഭിക്കാൻ സാധിക്കുന്നൊരു നിക്ഷേപാണ് മ്യൂച്വൽ ഫണ്ട്. മാസം സമ്പാദിക്കുന്നതിൽ നിന്ന് നിശ്ചത തുക മാറ്റിവെച്ച് എസ്ഐപി വഴി നിക്ഷേപിക്കുന്നതിലൂടെ മ്യൂച്വൽ ഫണ്ടിനെ ഫലപ്രദമായ റിട്ടയര്‍മെന്റ് നിക്ഷേപ ഓപ്ഷനാക്കി മാറ്റാം. വൈവിധ്യവല്‍ക്കരണം, വിദഗ്ധരായ ഫണ്ട് മാനേജർമാരുടെ നിർവഹണം, വിവിധ നിക്ഷേപ സാധ്യതകള്‍ എന്നിവ മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നു.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് പണം വൈവിധ്യമാര്‍ന്ന ഓഹരികളിൽ നിക്ഷേപിക്കുന്നതിന് സഹായിക്കുന്നു. തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡും മിതമായ ചെലവ് അനുപാതവുമുള്ള ഫണ്ടുകള്‍ ദീർഘകാല നിക്ഷേപത്തിനായി കണ്ടെത്തണം.
സോവറിൻ ഗോൾഡ് ബോണ്ട്
പണപ്പെരുപ്പത്തെ മറികടക്കുന്നൊരു നിക്ഷേപ ടൂളാണ് സ്വർണം. പരമ്പരാഗത രീതിയിൽ സ്വർണാഭരണങ്ങളോ നാണയങ്ങളോ വാങ്ങി സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് പകരം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ദീർഘകാല നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്ര സർക്കാർ ഇഷ്യൂ ചെയ്യുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ സുരക്ഷയും സ്വർണത്തിലൂടെ പലിശ വരുമാനവും തരുന്ന നിക്ഷേപമാണ്.
ഒപ്പം നികുതി ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആഭ്യന്തര വിപണിയിലെ സ്വർണയെ ട്രാക്ക് ചെയ്യുന്നൊരു നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ട്. 8 വർഷം കാലാവധിയുള്ള സോവറിൻ ഗോൾഡ് ബോണ്ടിന്റെ 2018 ലെ ആദ്യ ഇഷ്യു ഈ നവംബറിൽ കാലാവധി പൂർത്തിയാകും. ഇതുവരെ 100 ശതമാനത്തിലധികം റിട്ടേൺ ഇത് നൽകിയിട്ടുണ്ട്.
ആർഇഐടി
റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വിരമിക്കൽ കാലത്തേക്ക് മാസ വരുമാനം കണ്ടെത്തുന്നതിനുള്ളൊരു നിക്ഷേപമായി പരിഗണിക്കപ്പെടാറുണ്ട്. എന്നാൽ നേരിട്ട് ഒരു വാണിജ്യ, താമസ കെട്ടിടം ഉണ്ടാക്കുന്നതിന് വരുന്ന നിക്ഷേപം വലുതാണ്. ഇവിടെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഒരു ജനപ്രിയ ബദലായി മാറുന്നത് ആർഇഐടി അഥവാ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ആണ്.
വരുമാനം ഉണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ ഉള്ള കമ്പനികളാണ് ആർഇഐടി. ആർഇഐടിയിൽ നിക്ഷേപിക്കുന്നതിലൂടെ വാടക വരുമാനം നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി ലഭിക്കും.
ഓഹരി നിക്ഷേപം
ദീർഘകാലത്തേക്ക് ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുക എന്നത് സമ്പത്തുണ്ടാക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്. വളർച്ച സാധ്യതയുള്ള മികച്ച അടിത്തറയുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന റിട്ടേണുകൾ നൽകും. ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന കമ്പനികളെ പറ്റി പഠിക്കുകയും നിക്ഷേപത്തിന് ശേഷം അവയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പരിശോധിക്കുകയും വേണം.
അധികം റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഇൻഡെക്സുകളെ പിന്തുടരുന്ന ഇടിഎഫുകളിൽ നിക്ഷേപിക്കാം. അതാത് ഇൻഡെക്സുകളുടെ വളർച്ചയ്ക്ക് അനുസരിച്ച് മികച്ച റിട്ടേൺ ഇത് നൽകുന്നു. ഒരു ഓഹരിയിൽ നേരിടേണ്ടി വരുന്ന റിസ്ക് ഒഴിവാക്കാമെന്നതാണ് ഇതിന്റെ നേട്ടം.
നേരത്തെ നിക്ഷേപിച്ചാൽ
നേരത്തെ നിക്ഷേപം ആരംഭിച്ചാൽ വലിയ റിട്ടേൺ ലഭിക്കുന്നതിന്റെ ഒരു ഉദാഹരണം നോക്കാം. 25-ാം വയസില്‍ ഒരു വ്യക്തി മാസത്തില്‍ 10,000 രൂപ വീതം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 60-ാം വയസില്‍ 6,43,09,595 രൂപ ലഭിക്കും. 30-ാം വയസിലാണ് നിക്ഷേപം ആരംഭിച്ചതെങ്കില്‍ 3,49,49,641 രൂപ മാത്രമാണ് സമാന കാലയളവില്‍ ലഭിക്കുന്നത്. 5 വര്‍ഷമാണ് നിക്ഷേപിക്കാനെടുത്ത വ്യത്യാസമെങ്കിലും റിട്ടേണിൽ 3 കോടിയോളം രൂപയുടെ വ്യത്യാസമാണ് ഉണ്ടാക്കിയത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications