നിക്ഷേപിക്കുന്നതിന് പണം മാത്രമാണ് ഘടകം എന്ന് കരുതിയാൽ തെറ്റി. എപ്പോൾ നിക്ഷേപിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും നിക്ഷേപത്തിൽ നിന്ന് റിട്ടേൺ ലഭിക്കുന്നത് പോലും. പലരും ജോലി കിട്ടി കഴിഞ്ഞാലുടൻ നിക്ഷേപിക്കുന്നതിന് പകരം ജീവിതത്തിന്റെ തുടക്ക കാലഘട്ടം ആഘോഷങ്ങൾക്കായി മാറ്റിവെയ്ക്കും. ആഘോഷങ്ങൾക്കൊപ്പം പറ്റുന്നൊരു തുക മാറ്റിവെച്ചാൽ ലക്ഷങ്ങളോ കോടികളോ സമ്പാദിക്കാൻ സാധിക്കുമായിരുന്നു എന്നാണ് നിക്ഷേപ കാൽക്കുലേറ്ററുകൾ കാണിക്കുന്നത്.
നിക്ഷേപം ആരംഭിക്കാൻ ഞൊടിയിടയിൽ സാധിക്കുമെന്നതിനാൽ ഇന്നത്തെ കാലത്ത് മടിക്കാതെ നിക്ഷേപം തുടങ്ങുന്നതാണ് ഉചിതം. വരുമാന മാർഗം ഒരു പ്രായം കഴിഞ്ഞാൽ അടയുമെന്നതിനാൽ വിരമിക്കൽ കാലത്തേക്ക് മികച്ച തുക സമ്പാദിക്കാൻ നേരത്തെ നിക്ഷേപം തുടങ്ങണം. നേരത്തെ നിക്ഷേപം തുടങ്ങിയാലുള്ള നേട്ടം വിശദമാക്കാം.
എവിടെ നിക്ഷേപിക്കും
പലരും ആശയകുഴപ്പത്തോടെ ചിന്തിക്കുന്ന കാര്യമാണ് എവിടെ നിക്ഷേപിക്കുമെന്നത്. ഓഹരി വിപണിയിൽ നിക്ഷേപിച്ച് മികച്ച റിട്ടേൺ പ്രതീക്ഷിക്കുന്നവർ ആദ്യം കൃത്യമായ പഠനം നടത്തണം. ഓഹരി വിപണിയുടെ സങ്കീർണതകളിലേക്കിറങ്ങാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി ഓഹരി വിപണിയുടെ നേട്ടം ലഭിക്കും. വിവിധ ഓഹരികളിൽ ഫണ്ട് മാനേജർമാർ വഴി നിക്ഷേപിച്ചാണ് മ്യൂച്വൽ ഫണ്ടുകൾ റിട്ടേണുകൾ നൽകുന്നത്. മ്യൂച്വൽ ഫണ്ടിൽ കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുന്നതിനാൽ ദീർഘകാലം നിക്ഷേപിക്കുമ്പോൾ നല്ല ആദായം ലഭിക്കും.

മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നൊരാൾക്ക് ദീർഘകാലത്തേക്ക് മികച്ച നേട്ടം നൽകുന്നവയാണ് ഇക്വിറ്റി ഫണ്ടുകൾ. ദീർഘകാലം നിക്ഷേപിക്കുന്നൊരാൾക്ക് വിപണി ഇടിയുന്ന സമയത്ത് വാങ്ങിയ വില ശരാശരി (കോസ്റ്റ് ആവറേജിംഗ്) ചെയ്യാൻ സാധിക്കുന്നതിന്റെ ഗുണവും ലഭിക്കും. ഒപ്പം നേരത്തെ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് കൂട്ടിച്ചേര്‍ക്കലിന്റെ ഗുണം നേടാനാകും. അതേസമയം അപകട സാധ്യത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലുമുണ്ട്.
നേരത്തെ തുടങ്ങാം
കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുന്നതിന് പകരം കയ്യിലുള്ളത് നിക്ഷേപത്തിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. നേരത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയാലുള്ള നേട്ടം വിശദമാക്കുന്ന ഉദാഹരണമിതാ. 25-ാം വയസില്‍ ഒരു വ്യക്തി മാസത്തില്‍ 10,000 രൂപ വീതം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 60-ാം വയസില്‍ 6,43,09,595 രൂപ ലഭിക്കും.
30-ാം വയസിലാണ് നിക്ഷേപം ആരംഭിച്ചതെങ്കില്‍ 3,49,49,641 രൂപ മാത്രമാണ് സമാന കാലയളവില്‍ ലഭിക്കുന്നത്. 5 വര്‍ഷത്തിന്റെ വ്യത്യാസം 3 കോടിയോളം രൂപയുടെ വ്യത്യാസമാണ് ഉണ്ടാക്കിയത്.
ഇക്വിറ്റിക്ക് പകരം
ഇക്വിറ്റിക്ക് പകരം റിസ്കെടുക്കാൻ സാധിക്കാത്തവരാണെങ്കിൽ ആവർത്തന നിക്ഷേപത്തിലേക്ക് പണം നിക്ഷേപിക്കാം. ഉദാഹരണത്തിന് 30 വർഷത്തേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 8 ശതമാനം പലിശ ലഭിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ സമ്പാദ്യം 12 ലക്ഷം രൂപയായി മാറുമായിരുന്നു. സ്ഥിരമായി, ചെറിയ തുകയിൽ പോലും നിക്ഷേപം നടത്തേണ്ടതിന്റെ സാധ്യതയാണിത് ചൂണ്ടിക്കാണിക്കുന്നത്.
20ാം വയസില്‍ 10,000 രൂപ നിക്ഷേപം ആരംഭിച്ചൊരാളും 20 വര്‍ഷത്തിന് ശേഷം 20,000 രൂപയുടെ നിക്ഷേപം നടത്തിയൊരാളെയും പരിഗണിക്കാം. 7 ശതമാനം പലിശ നിരക്ക് പ്രതീക്ഷിച്ചാൽ 20ാം വയസില്‍ നിക്ഷേപം തുടങ്ങിയൊരാള്‍ക്ക് 60ാം വയസില്‍ 2.49 കോടിയും 40ാം വയസില്‍ നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 1.02 കോടിയും ലഭിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
