സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴിയുള്ള മ്യൂച്വൽ ഫണ്ടിലേക്കുള്ള നിക്ഷേപം ഇന്ന് ജനപ്രീയ മാർഗമായി മാറിയിട്ടുണ്ട്. ചെറിയ തുകയിൽ പോലും തുടങ്ങാൻ സാധിക്കുന്നതും അച്ചടക്കത്തോടെയുള്ള നിക്ഷേപ ശീലം വളർത്തിയെടുക്കുന്നതും കോമ്പൗണ്ടിംഗിന്റെ പ്രയോജനവും നിക്ഷേപ രീതിയോടുള്ള താൽപര്യത്തിന് കാരണമാകുന്നുണ്ട്. ആരംഭിക്കാനും നിർത്താനും പ്രത്യേക നിബന്ധനകളില്ലെന്നതും എസ്ഐപി രീതിയുടെ നേട്ടമാണ്.
വിപണി ഉയരുമ്പോൾ എസ്ഐപി നിക്ഷേപത്തിന് പ്രധാന്യമുണ്ടെങ്കിലും വിപണിയിലെ തിരുത്തൽ ഘട്ടത്തിൽ പലരും നിക്ഷേപത്തോട് മുഖം തിരിക്കുന്നതും കാണാം. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ആരംഭിക്കുന്നവർക്ക് എസ്‌ഐപി വഴി ശരാശരി 12 ശതമാനം റിട്ടേൺ ലഭിക്കുന്നുണ്ട് എന്നത് ഇവിടെ എടുത്ത് കാണേണ്ടതാണ്.
ഒരൊറ്റ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന നിലവാരമുള്ള സെക്യൂരിറ്റികൾ അടങ്ങുന്ന വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ലഭിക്കും എന്നതിനാൽ വൈവിധ്യവത്കരണത്തിന്റെ റിസ്ക് നിക്ഷേപത്തിലില്ല. ഉദാഹരണമായി പ്രതിമാസം 500 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന നിഫ്റ്റി 50 ഫണ്ടിൽ എസ്ഐപി ചെയ്യുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയതും മികച്ച ട്രാക്ക് റെക്കോർഡുള്ള ഏറ്റവും ലാഭകരമായ 50 കമ്പനികളിലേക്കാണ് എക്സ്പോഷർ ലഭിക്കുന്നത്. മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിക്കുന്നവർക്ക് കൂടുതൽ സമ്പാദിക്കാൻ ചില പൊടിക്കൈകൾ നോക്കാം.

നേരത്തെ തുടങ്ങാം
എസ്‌ഐപി നിക്ഷേപം ആരംഭിക്കേണ്ടത് കഴിവതും നേരത്തെയാണ്. നേരത്തെ നിക്ഷേപം ആരംഭിക്കുകയും ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ക്ഷമയുണ്ടെങ്കിൽ 50 വയസാകുമ്പോഴേക്കും വലിയ സമ്പത്ത് ഉണ്ടാക്കിയെടുക്കാനും സാധിക്കും. പ്രതിമാസം 10,000 രൂപ വീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് 12 ശതമാനം സിഎജിആർ നിരക്കിൽ റിട്ടേൺ ലഭിച്ചാൽ 5 വർഷം, 10 വർഷം, 15 വർഷം, 20 വർഷത്തേക്ക് പണം എത്ര കണ്ട് വളരുമെന്ന് നോക്കാം.
5 വർഷത്തിന്റെ അവസാനത്തോടെ ഈ നിക്ഷേപത്തിൽ നിന്ന് 8 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. 10 വർഷം നിക്ഷേപിച്ചാൽ 23 ലക്ഷം രൂപയും 15 വർഷം നിക്ഷേപിച്ചാൽ 50 ലക്ഷവും 20 വർഷം കൊണ്ട് 98 ലക്ഷം രൂപയും സമ്പാദിക്കാം. 20 വർഷകാലത്തോളം വലിയ തുക നിക്ഷേപിക്കണമെങ്കിൽ നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്.
25-ാം വയസിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയും അടുത്ത 25 വർഷത്തേക്ക് 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയും ചെയ്താൽ സമ്പാദ്യം ഒരു കോടി കടക്കും. നിക്ഷേപ കാലയളവിൽ 30 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിൽ നിന്ന് മൂലധന നേട്ടമടക്കം പ്രതീക്ഷിക്കുന്ന വരുമാനം 1.90 കോടി രൂപ ആയിരിക്കും. 50 വയസാകുമ്പോഴേക്കും കോർപ്പസിൽ ഏകദേശം 2 കോടി രൂപ ഉണ്ടായിരിക്കും.
അച്ചടക്കത്തോടെ നിക്ഷേപം
മുകളിൽ പറഞ്ഞ നേട്ടം എസ്ഐപിയിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നവർക്കുള്ളതാണ്. അതിനാൽ എസ്ഐപി വഴി നല്ല തുക സമ്പാദിക്കാൻ നിക്ഷേപത്തിൽ അച്ചടക്കം പാലിക്കേണ്ടതുണ്ട്. എന്നാൽ വിപണി താഴുകയും മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ടമാകുന്ന സമയത്ത് പലരും എസ്ഐപികൾ നിർത്തുന്നത് പതിവാണ്. നിക്ഷേപത്തിൽ കോസ്റ്റ് ആവറേജിംഗിന്റെ ഗുണം ലഭിക്കാൻ മാർക്കറ്റ് തിരുത്തലുകളുടെ സമയത്തും നിക്ഷേപം തുടരണം. കുറഞ്ഞ മൂല്യത്തിൽ യൂണിറ്റുകൾ സ്വന്തമാക്കുന്നതിലൂടെ നെറ്റ് അസറ്റ് വാല്യു ആവറേജ് ചെയ്യാൻ സാധിക്കും.
നിക്ഷേപ തുക ഉയർത്താം
ശമ്പളം വർധിപ്പിക്കുന്നതിനൊപ്പം വർഷത്തിൽ എസ്ഐപി തുക ഉയർത്തുക എന്നത് സമ്പാദ്യം വളർത്താനുള്ള മാർഗമാണ്. എല്ലാ വർഷവും എസ്ഐപി തുക 10 ശതമാനം വർധിപ്പിക്കുകയാണെങ്കിൽ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാം. പ്രതിമാസം 50,000 രൂപ ശമ്പളമുള്ള വ്യക്തി മാസം 10,000 രൂപയും നിക്ഷേപിക്കുകയും തൊട്ടടുത്ത വർഷം എസ്ഐപി 10 ശതമാനം ഉയർത്തുകയും ചെയ്താൽ തൊട്ടടുത്ത വർഷം മുതൽ 11,000 രൂപ നിക്ഷേപിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
