പത്ത് വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കുക എന്നത് പലർക്കും ഒരു ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാൽ, കൃത്യമായ ലക്ഷ്യത്തോടെയും നിക്ഷേപങ്ങളോടെയും അത് നിങ്ങൾക്ക് നേടാൻ സാധിക്കും. നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനാവശ്യമായ നിരവധി നിക്ഷേപ പദ്ധതികൾ ഇപ്പോൾ ലഭ്യമാണ്. എങ്കിലും, മൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) ഉപയോഗിക്കുന്നത് കാലക്രമേണ സമ്പത്ത് ഉണ്ടാക്കിയെടുക്കുന്നതിനുള്ള വളരെ മികച്ചൊരു മാർഗമാണ്. കാരണം, എസ്.ഐ.പികൾ നിങ്ങളുടെ മൂച്വൽ ഫണ്ടിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു തുക കൃത്യമായി നിക്ഷേപിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. ഇത് പണം ചെലവഴിക്കുന്നതിൽ ഒരു പരിധി വെക്കുകയും കോമ്പൗണ്ടിംഗിലൂടെ കൂടുതൽ പണം നേടിത്തരികയും ചെയ്യുന്നു.
10,000 രൂപ നിക്ഷേപിച്ച് 37.68 ലക്ഷം രൂപ സമ്പാദിക്കാം; സർക്കാർ ഉറപ്പിൽ ഒരു സുരക്ഷിത നിക്ഷേപം
എസ്.ഐ.പി ശക്തമായ ഒരു നിക്ഷേപ സംവിധാനമായി പ്രവർത്തിക്കുന്നു. സാധാരണയായി പ്രതിമാസ അടിസ്ഥാനത്തിൽ, ഒരു മൂച്വൽ ഫണ്ടിലേക്ക് സ്ഥിരമായ ഇടവേളകളിൽ തന്നെ മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നിക്ഷേപിക്കാൻ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സ്ഥിരമായി നിക്ഷേപം നടത്തുന്നതിലൂടെ, വിപണിയിലെ മാറ്റങ്ങൾ കാരണമായുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും അതുവഴി നിങ്ങളുടെ യൂണിറ്റുകളുടെ വില ശരാശരിയാകുകയും ചെയ്യുന്നു. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർക്ക് ഏറ്റവും ഉചിതമായത് എസ്.ഐ.പി വഴിയുള്ള മൂച്വൽ ഫണ്ട് നിക്ഷേപങ്ങളാണ്. 10 വർഷം കൊണ്ട് ഒരു കോടി രൂപയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, അതിലേക്കുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു കോടി രൂപ സമ്പാദിക്കുന്നതിനായി മൂച്വൽ ഫണ്ടുകളിലെ എസ്.ഐ.പികൾ വഴി പ്രതിമാസം 45,000 രൂപ നിക്ഷേപിക്കുന്ന ഉദാഹരണം പരിഗണിക്കാം. അതിലെ പ്രതീക്ഷിക്കുന്ന ശരാശരി വാർഷിക വരുമാനം 12 ശതമാനവുമാണ്. അങ്ങനെ 10 വർഷത്തേക്ക് നിങ്ങൾ നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപം 54 ലക്ഷം രൂപയായിരിക്കും. പലിശയും കൂട്ടുപലിശയും ലഭിക്കുന്നത് കൊണ്ട് തന്നെ 12 ശതമാനം വാർഷിക പലിശയിൽ ഒരു മികച്ച കോമ്പൗണ്ടിംഗ് തന്നെ നമുക്ക് ലഭിക്കുന്നു. അതായത് പലിശയിനത്തിൽ മാത്രം നിങ്ങൾക്ക് 50.55 ലക്ഷം രൂപ ലഭിക്കുന്നതാണ്. അങ്ങനെ കാലയളവ് പൂർത്തിയാകുമ്പോൾ മൂച്വൽ ഫണ്ട് വഴിയുള്ള നിങ്ങളുടെ മൊത്തം സമ്പാദ്യം 1.05 കോടി രൂപയാകുന്നു.
ഇവിടെ 12 ശതമാനം വാർഷിക നിരക്ക് പരിഗണിക്കാൻ കാരണം, മുമ്പുള്ള വാർഷിക പലിശയെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയിലെ ഇക്വിറ്റി മൂച്വൽ ഫണ്ടുകൾ, പ്രത്യേകിച്ച് ലാർജ് ക്യാപ്, മിഡ് ക്യാപ് തുടങ്ങിയവ ദീർഘകാലാടിസ്ഥാനത്തിൽ ശരാശരി വരുമാനം 10-15 ശതമാനം വരെ നൽകിയിട്ടുണ്ട്. അപ്പോൾ, നിങ്ങൾ കൃത്യമായി തിരഞ്ഞെടുത്ത മൂച്വൽ ഫണ്ടുകളിൽ നിന്ന് ഏകദേശം 12 ശതമാനം റിട്ടേൺ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ എസ്.ഐ.പികൾ വഴി നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുന്നു. ഇത് നിങ്ങളുടെ റിട്ടേണിൽ നിന്ന് വരുമാനം നേടാൻ നിങ്ങളെ സഹായിക്കുന്നു. കാലക്രമേണ മികച്ച ഒരു സമ്പാദ്യം ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രധാന ഘടകം ഇതാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications