പെൻഷൻ മാതൃകയിൽ മാസത്തിൽ നല്ലൊരു തുക കയ്യിൽ വന്നാൽ പലർക്കും അത് ഗുണമുള്ള കാര്യമാണ്. നിക്ഷേപത്തിനൊരുങ്ങുമ്പോൾ അത്തരത്തിലുള്ള സൗകര്യങ്ങൾ ലഭിക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കണം. ഒരു സ്ഥിര വരുമാനവും ഒപ്പം നഷ്ട സാധ്യത തീരെയില്ലാത്ത ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപമാണ് നോക്കുന്നതെങ്കിൽ ഇത്തരക്കാർക്ക് തപാൽ വകുപ്പിന്റെ നിവരവധിയായ സമ്പാദ്യ പദ്ധതികളിലേക്ക് തിരിയാം. ആദായ നികുതിയിളവുകളും ഉയർന്ന പലിശയും പോസ്റ്റ് ഓഫീസ് സ്കീമുകൾ വഴി ലഭിക്കുന്നു. മാസത്തിൽ നല്ലൊരു തുക കയ്യിൽ ലഭിക്കണമെങ്കിൽ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം നിങ്ങള്‍ക്ക് പ്രയോജനപ്പെടും. 6.6 ശതമാനം വാര്‍ഷിക പലിശ നല്‍കുന്ന പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ (പോസ്റ്റ് ഓഫീസ് എംഐ.എസ്) ചേർന്നാൽ മാസത്തിൽ പണത്തിന് പഞ്ചമില്ല.
ആർക്കൊക്കെ ചേരാം
പ്രായപൂര്‍ത്തിയായവർക്കും പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടിക്കും സ്വന്തം പേരിൽ പോസ്റ്റ് ഓഫീസ് എംഐ.എസ് തുറക്കാം. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കാം. സ്‌കീമില്‍ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനുള്ള സൗകര്യമുണ്ട്. മൂന്ന് പേർക്കാണ് ജോയിന്റ് അക്കൗണ്ടിൽ ചേരാൻ സാധിക്കുക. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് എംഐഎസ് നിക്ഷേപത്തിന്റെ കാലാവധി. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ മാത്രമെ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
നിക്ഷേപ പരിധി
പോസ്റ്റ് ഓഫീസി എംഐഎസിൽ കുറഞ്ഞ നിക്ഷേപ പരിധി 1,000 രൂപയാണ്. ഉയർന്ന പരിധി വ്യക്തിഗത അക്കൗണ്ടിൽ 4.5 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷവുമാണ്. എന്നാൽ ജോയിന്റ് അക്കൗണ്ടിൽ ഒരാളുടെ വിഹിതം 4.5 ലക്ഷത്തിൽ കടക്കാൻ പാടില്ല. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കല്‍ അനുവദിക്കില്ല. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം എന്നാല്‍ മൂന്ന് വര്‍ഷത്തിന് മുന്നേ അവസാനിപ്പിക്കുകയാണെങ്കില്‍ നിക്ഷേപത്തില്‍ നിന്ന് 2 ശതമാനം കുറച്ച് ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുക. മൂന്ന് വര്‍ഷം പൂര്‍ത്തിയായി അഞ്ച് വര്‍ഷത്തിനിടെ അവസാനിപ്പിച്ചാല്‍ 1 ശതമാനം കുറച്ചാണ് നിക്ഷേപകന് തുക അനുവദിക്കുക. അഞ്ച് വര്‍ഷം പൂര്‍ത്തിയായ ശേഷം അപേക്ഷ സമര്‍പ്പിച്ച് പാസ് ബുക്കും ഹാജരാക്കിയാല്‍ പണം അനുവവദിക്കും. കാലാവധിക്ക് മുൻപെ അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് അവകാശിക്ക് പണം കൈമാറും.
മാസന്തോറും വരുമാനം നേടാം
6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന്റെ പലിശ നിരക്ക്. പലിശ മാസത്തിൽ നിക്ഷേപകന് ലഭിക്കും. ഇത് പ്രകാരം 50,000 രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിച്ച ഒരാൾക്ക് 6.6 ശതമാനം പലിശ നിരക്കില്‍ 3,300 രൂപയാണ് പലിശയായി വര്‍ഷത്തില്‍ ലഭിക്കുക. അഞ്ച് വര്‍ഷത്തേക്ക് ആകെ 16,500 രൂപ പലിശയായി ലഭിക്കും. നിക്ഷേപകന് മാസത്തിൽ 275 രൂപ ലഭിക്കും. ഒരുലക്ഷം നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 6,600 രൂപയാണ് പലിശ ലഭിക്കുക. മാസത്തില്‍ ഇത് 550 രൂപയാണ്. 2475 രൂപ മാസന്തോറും ലഭിക്കാൻ വ്യക്തിഗത അക്കൗണ്ടിൽ പരമാവധി നിക്ഷേപമായ 4.5 ലക്ഷം രൂപ നിക്ഷേപിക്കണം. ഇത് പ്രകാരം വർഷത്തിൽ 29,700 രൂപ പലിശ ലഭിക്കും. അഞ്ച് വർഷത്തെ പലിശ 1,48.500 രൂപയായിരിക്കും. ഇത് മാസത്തേക്ക് വീതിച്ചാൽ ഒരു മാസം 2,475 രൂപ ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications