മിക്ക ധനകാര്യ സ്ഥാപനങ്ങളും ജനങ്ങൾക്കായി നിരവധി നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. അവയൊക്കെയും ഒരു നിശ്ചിത വാർഷിക വരുമാനം വാഗ്ദാനം ചെയ്യുന്നതോടൊപ്പം, വലിയൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്നതാണ്. ഒരു വിദ്യാർത്ഥിയാണെങ്കിലും, ഇന്ന് നിങ്ങൾക്ക് നിക്ഷേപിക്കാനുള്ള അവസരമുണ്ട്. അതായത് ഒരു എസ്.ഐ.പിയിൽ (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) നിക്ഷേപിക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് ഒരു കോടിയിലധികം സമ്പാദ്യം ഉണ്ടാക്കാനും സമ്പന്നരാകാനും സാധിക്കും. അപ്പോൾ ഒരു വിദ്യാർത്ഥിയായിരിക്കെ നിക്ഷേപം ആരംഭിക്കുമ്പോൾ വലിയൊരു തുക കോർപ്പസായി നേടാൻ നിങ്ങൾക്ക് കഴിയുന്നു.
5 ദിവസം കൊണ്ട് 17 ശതമാനം വളർന്ന ഓഹരി, ഇപ്പോൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, നേട്ടം 20 ശതമാനം
മാർക്കറ്റ് റിട്ടേണുമായി കോമ്പൗണ്ടിംഗ് ചെയ്യുന്നതിന്റെ പ്രയോജനം എസ്.ഐ.പിക്കുണ്ട്. അതിൽ വാർഷിക പലിശ നിരക്ക് കൂടിച്ചേരുന്നു. അപ്പോൾ നിക്ഷേപകാലം വർധിക്കുന്നതിനനുസരിച്ച്, വാർഷിക പലിശയിൽ നിന്നുള്ള വരുമാനവും കൂടുന്നു. അങ്ങനെ മികച്ച വരുമാനത്തോടൊപ്പം പണം സമ്പാദിക്കാനും എസ്.ഐ.പി നിങ്ങളെ സഹായിക്കുന്നു. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദിവസവും 20 രൂപ മാറ്റി വെച്ചാൽ നിങ്ങൾക്കൊരു കോടീശ്വരനാകാൻ സാധിക്കും. അതായത് ദിവസവും 20 രൂപ മാറ്റി വെക്കുമ്പോൾ അത് മാസം 600 രൂപയായി വർധിക്കുന്നു. ഇങ്ങനെ 36 വർഷത്തേക്ക്, 15 ശതമാനം വാർഷിക പലിശയിൽ നിക്ഷേപം നടത്തുമ്പോൾ ഏകദേശം 1.03 കോടി രൂപ നിങ്ങൾക്ക് സമ്പാദിക്കാനാകും.

ഇനി നിങ്ങൾക്ക് വാർഷിക പലിശ 12 ശതമാനമാണെങ്കിൽ 40 വർഷം കൊണ്ട് നിങ്ങൾക്ക് ആകെ 71.29 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അത്തരത്തിൽ നിങ്ങൾ 11 ശതമാനം വാർഷിക പലിശ നൽകുന്ന പദ്ധതിയിലാണ് നിക്ഷേപം നടത്തുന്നതെങ്കിൽ നിങ്ങൾക്ക് ആകെ 52.07 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും. കോമ്പൗണ്ടിംഗിന്റെ ശക്തിയെയാണ് ഇത് കാണിക്കുന്നത്. അതായത് നിങ്ങളുടെ നിക്ഷേപത്തോടൊപ്പം അതിലെ പലിശയും കൂടിച്ചേർന്ന് വലിയൊരു തുകയായി വർധിക്കുന്നു. പലിശയും കൂട്ടുപലിശയും ലഭിക്കുന്നത് കൊണ്ട് തന്നെ നിശ്ചിത കാലം കൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് നിങ്ങൾക്ക് എത്താൻ സാധിക്കുന്നു.
ഓണം ആഘോഷിച്ച് സ്വർണവും, പ്രതീക്ഷിക്കുന്നത് 8,000 കോടിയുടെ വിൽപ്പന, ഓഫർ പ്രഖ്യാപിച്ച് ജ്വല്ലറികൾ, വാങ്ങുന്നോ
ഒരു എസ്.ഐ.പി വഴി നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ തികഞ്ഞ അച്ചടക്കം പാലിക്കും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിശ്ചിത പണം എസ്.ഐ.പിക്ക് സ്വയം കൈകാര്യം ചെയ്യാൻ പറ്റുന്ന തരത്തിൽ ക്രമീകരിക്കാനുള്ള സംവിധാനം ഇപ്പൊ നിലവിലുണ്ട്. അത് കൊണ്ട് തന്നെ മാസംതോറുമുള്ള നിക്ഷേപ ബുദ്ധിമുട്ടുകൾ നിങ്ങൾ അറിയേണ്ടതില്ല. എങ്കിലും, ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങള്‍ എസ്ഐപിയിലൂടെ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകളെയും ബാധിക്കുന്നത് കൊണ്ട് തന്നെ അതിലുള്ള റിസ്‌കുകളെ കുറിച്ചും നിക്ഷേപകരെന്ന നിലയിൽ നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. കൂടാതെ, മികച്ച റിട്ടേൺ തരുന്ന എസ്.ഐ.പി ആണെങ്കിൽ കൂടി അഞ്ച് വർഷകാലത്തേക്കെങ്കിലും നിക്ഷേപതുക പിൻവലിക്കാതെ നിക്ഷേപം തുടരുന്നതാണ് കൂടുതൽ ഉചിതം. നിങ്ങൾ എത്രകാലം എസ്.ഐ.പിയിലെ നിക്ഷേപം തുടരുന്നുവോ അത്രയും മികച്ച വരുമാനം നിങ്ങൾക്ക് നേടാൻ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications