സ്ഥിര നിക്ഷേപത്തില്‍ പണത്തിന് മികച്ച പലിശ ലഭിക്കുമെങ്കിലും നിക്ഷേപ കാലാവധിക്കുള്ളില്‍ പിന്‍വലിക്കാന്‍ നിബന്ധനയുണ്ട്. പിന്‍വലിച്ചാല്‍ തന്നെ അതിനുള്ള പിഴ നിക്ഷേപകന് നല്‍കേണ്ടി വരും. ഇതിന് ബദലായി പലരും പണം സേവിംഗ്സ് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. സ്ഥിര നിക്ഷേപത്തെ അപേക്ഷിച്ച് പലിശ നിരക്ക് താരതമ്യേന കുറവാണ് സേവിംഗ്സ് അക്കൗണ്ടിൽ.
എന്നാല്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് ആരംഭിച്ച ആക്ടീവ് മണി ഫീച്ചര്‍ എന്ന പദ്ധതി 7 ശതമാനം പലിശ നല്‍കുകയും ആവശ്യമുള്ള ഏത് സമയത്തും പിഴയില്ലാതെ പിന്‍വലിക്കാനും അനുവദിക്കുന്നു. സ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ 'സ്വീപ് ഇന്‍' സൗകര്യം വഴി നേരത്തെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം നല്‍കുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടിലെ പോലെ പണം ഉപയോഗിക്കാനും എങ്ങനെ സ്ഥിര നിക്ഷേപ പലിശ നേടാമെന്നും നോക്കാം.
കൊട്ടക് മഹീന്ദ്ര ബാങ്ക് ആക്ടീവ് മണി
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ആക്ടീവ് മണി പദ്ധതി വഴി അക്കൗണ്ടിലുള്ള അധിക ഫണ്ടുകള്‍ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ സ്ഥിര നിക്ഷേപത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. അതുവഴി ഉപഭോക്താക്കളുടെ പണത്തിന് ഉയര്‍ന്ന പലിശ നേടാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടിലെ പലിശ വരുമാനം വര്‍ധിപ്പിക്കുന്നു. 180 ദിവസത്തേക്കാണ് 7 ശതമാനം പലിശ നല്‍കുന്നത്. നേരത്തെ പിന്‍വലിച്ചാല്‍ നിരക്കുകളൊന്നും ഈടാക്കില്ല.

സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന തുക അക്കൗണ്ടുകള്‍ അനുസരിച്ച് വ്യത്യാസപ്പെടും. 10,000 രൂപയുടെ ഗുണിതങ്ങളായാണ് പണം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുക.
സ്വീപ് ഇന്‍ നിക്ഷേപം
'സ്വീപ്പ്-ഇന്‍ നിക്ഷേപം' വഴി മറ്റു ബാങ്കുകളിലും സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് സ്ഥിര നിക്ഷേപത്തിന്റെ പലിശ നേടാം. ഒരു സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഉപഭോക്താവ് നിശ്ചയിച്ചിട്ടുള്ള തുകയേക്കാള്‍ കൂടുതലുള്ള ബാലന്‍സ് ബാങ്ക് സ്വീപ്പ്-ഇന്‍ നിക്ഷേപത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. ഇത് സ്ഥിര നിക്ഷേപം പോലെ പലിശ ലഭിക്കും. ചില ബാങ്കുകള്‍ സ്ഥിര നിക്ഷേപ കാലാവധി തിരഞ്ഞെടുക്കുന്നതിന് അനുവദിക്കും.
ഉദാഹരണം
പ്രകാശ് സ്വന്തം ബാങ്കിലെ സേവിംഗ്സ് അക്കൗണ്ട് സ്വീപ് ഇന്‍ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടിനെ ഒരു വര്‍ഷത്തെ കാലാവധിക്കുള്ള സ്ഥിര നിക്ഷേപ അക്കൗണ്ടുമായാണ് ലിങ്ക് ചെയ്തിട്ടുള്ളത്. സ്വീപ്പ്-ഇന്‍ സൗകര്യം തിരഞ്ഞെടുക്കുകയും 50,000 രൂപ പരിധി തിരഞ്ഞെടുക്കുകയും ചെയ്തതിനാല്‍ അക്കൗണ്ടില്‍ വരുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറും.
അക്കൗണ്ടില്‍ 35,000 രൂപ ബാലന്‍സ് വരുന്ന ഘട്ടത്തില്‍ 40,000 രൂപയുടെ ചെക്ക് ലഭിച്ചാല്‍ അക്കൗണ്ടില്‍ 75,000 രൂപയാകും. ഈ സമയം 25,000 രൂപ സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റും.
സ്ഥിര നിക്ഷേപ പലിശ നിരക്ക്
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 3 വര്‍ഷത്തേക്ക് 7.75 ശതമാനം പലിശ നല്കുന്നു. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 1 വര്‍ഷത്തേക്ക് 8.20 ശതമാനം പലിശ നല്കുന്നു. ഫിന്‍കെയര്‍ ബാങ്ക് 3,5 വര്‍ഷ കാലയളവില്‍ 8 ശതമാനം പലിശ നല്‍കുന്നുണ്ട്. സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 5 വര്‍ഷത്തേക്ക് 9.10 ശതമാനം പലിശ നല്കുന്നു.
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് 5 വര്‍ഷത്തേക്ക് 8.25 ശതമാനം പലിശ നല്കുന്നു. സ്വകാര്യ ബാങ്കുകളില്‍ ഡിസിബി ബാങ്ക് 3 വര്‍ഷത്തേക്ക് 8 ശതമാനം പലിശ നല്കുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 1 വര്‍ഷത്തേക്ക് 7.75 ശതമാനം പലിശ നല്‍കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ എസ്ബിഐ 5 വർഷത്തേക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും നൽകുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications