എങ്ങനെ കോടീശ്വരനാകാം എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ടാകും. സാമ്പത്തിക ഭദ്രതയ്ക്കും വിവിധ ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും ഇക്കാലത്ത് വലിയ തുക ആവശ്യമാണ്. മക്കളുടെ വിദ്യാഭ്യാസം, വിരമിക്കൽ കാല ജീവിതം തുടങ്ങിയ ചെലവുകൾക്ക് ഇന്ന് 1 കോടി മതിയാകുമോ എന്നാണ് ആലോചിക്കേണ്ടത്.
നേരത്തെ നിക്ഷേപം ആരംഭിച്ച് അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ടു പോവുകയാണെങ്കിൽ 1 കോടി രൂപ സമ്പാദിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. മാസത്തിൽ നിശ്ചിത തുക നിക്ഷേപിച്ചും ഒറ്റത്തവണയായും നിക്ഷേപങ്ങൾ ആരംഭിക്കാം. മാസത്തിൽ അച്ചടക്കത്തോടെ നിക്ഷേപിക്കുന്നവർക്കും ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർക്കും എത്ര രൂപ എത്ര കാലം എവിടെ നിക്ഷേപിച്ചാലാണ് 1 കോടിയെന്ന നാഴികകല്ല് പിന്നിടുകയെന്ന് നോക്കാം.
ബാങ്ക് സ്ഥിര നിക്ഷേപം
ബാങ്ക് സ്ഥിര നിക്ഷേപത്തിൽ ഒറ്റത്തവണയായാണ് നിക്ഷേപിക്കേണ്ടത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ ഫിക്സഡാണ്. നിലവില്‍ 8 ശതമാനം വരെയാണ് ബാങ്ക് പലിശ നല്‍കുന്നത്. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 8 ശതമാനം പലിശ ലഭിച്ചാല്‍ 39 വര്‍ഷത്തിന് ശേഷം മാത്രമെ 1 കോടി രൂപ നേടാനാകൂ. 15 ശതമാനം പലിശ ലഭിച്ചാല്‍ 21 വര്‍ഷം കൊണ്ട് നിക്ഷേപം 1 കോടിയിലെത്തും.
10 ലക്ഷം രൂപ നിക്ഷേപിച്ച് 8 ശതമാനം പലിശ ലഭിച്ചാല്‍ 30 വര്‍ഷത്തിന് ശേഷം 1 കോടി രൂപ നേടാം. 20 ലക്ഷം 8 ശതമാനം പലിശ നിരക്കില്‍ 1 കോടിയിലെത്താന്‍ 21 വര്‍ഷം കാത്തിരിക്കണം.
പ്രതിമാസ എസ്ഐപി
പ്രതിമാസ എസ്ഐപി ചെയ്യാന്‍ അനുയോജ്യമായ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് സാധാരണ 12 ശതമാനത്തിലധികം പലിശ നല്‍കുന്നുണ്ട്. പ്രതിമാസം 5,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാള്‍ക്ക് 12 ശതമാനം ആദായം് ലഭിച്ചാല്‍ 25 വര്‍ഷം കൊണ്ട് 1 കോടി നേടാം. 15 ശതമാനം ആദായം ലഭിച്ചാല്‍ 17 വര്‍ഷം മതിയാകും.
മാസം 10,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചാല്‍ 20 വര്‍ഷം കൊണ്ട് 1 കോടിയിലെത്താന്‍ 12 ശതമാനം ആദായം ലഭിക്കണം. 15 ശതമാനം ആദായം ലഭിച്ചാല്‍ 17 മാസം മതിയാകും. 20,000 രൂപ നിക്ഷേപിക്കുന്ന ഫണ്ടില്‍ നിന്നും 12 ശതമാനം ആദായം ലഭിച്ചാല്‍ 15 വര്‍ഷം കൊണ്ട് 1 കോടി രൂപ സ്വന്തമാക്കാം. 15 ശതമാനം ആദായം ലഭിച്ചാല്‍ 13 വര്‍ഷം മതിയാകും.
1 കോടിയുടെ ആവശ്യം
1 കോടി എന്ന് കേൾക്കുമ്പോൾ പലർക്കും വലിയ കാര്യമായി തോന്നുന്നുണ്ടാകാം. പണപ്പെരുപ്പം തട്ടിച്ച് നോക്കുമ്പോൾ ഭാവിയിലെ ചെലവുകളെ നേരിടാൻ വലിയ സംഖ്യ ആവശ്യമാണ്. അഞ്ച് വർഷത്തിന് ശേഷവും 10 വർഷത്തിന് ശേഷവും കാലങ്ങൾ കഴിയുന്തോറും പണത്തിന്റെ മൂല്യം ഉയരും.
പണപ്പെരുപ്പമാണ് ഇതിന് കാരണം. 6 ശതമാനം വാർഷിക പണപ്പെരുപ്പ നിരക്കിൽ, ഇന്ന് നിങ്ങൾക്ക് ഒരു കോടി ചെലവ് വരുന്ന ഒരു കാര്യത്തിന് അഞ്ച് വർഷത്തിന് ശേഷം 1.34 കോടി രൂപ ചെലവാക്കേണ്ടി വരും. 10 വർഷത്തിന് ശേഷം 1.79 കോടി രൂപയും 20 വർഷത്തിന് ശേഷം 3.21 കോടി രൂപ ആവശ്യമായി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
