കിഴക്കന്‍ യൂറോപ്പില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷവും അനന്തരഫലങ്ങളും ഉള്‍ക്കൊള്ളുന്നു എന്നതിന്റെ സൂചനയായി വിപണിയില്‍ മുന്നേറ്റം. കടുപ്പമേറിയ വാര്‍ത്തകളോ സംഘര്‍ഷം പുതിയ തലത്തിലേക്ക് വ്യാപിക്കാതിരുന്നാലോ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള വെടിനിര്‍ത്തലോ സമാധാന ഉടമ്പടിയോ പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലിയും പ്രതീക്ഷിക്കാം. ഇതിനിടെ ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കിന്റെ ഓഹരിയില്‍ നിക്ഷേപത്തിന് നര്ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് ബ്രോക്കിങ് രംഗത്തെത്തി.
ഇന്ത്യന്‍ ബാങ്ക്
രാജ്യത്തെ ഏഴാമത്തെ വലിയ പൊതുമേഖല ബാങ്കിംഗ് സ്ഥാപനമാണ് ഇന്ത്യന്‍ ബാങ്ക്. ചെന്നൈയാണ് ആസ്ഥാനം. സ്വദേശിവത്കരണ പ്രക്ഷോഭങ്ങളുടെ ഭാഗമായി 1907-ലാണ് ബാങ്കിന്റെ രൂപീകരണം. ഇന്ന് രാജ്യമെമ്പാടും 6,000-ത്തിലധികം ശാഖകളിലൂടെ 10 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് സേവനങ്ങളൊരുക്കുന്നു. എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും നല്കുന്നു. നിലവില്‍ 9 ലക്ഷം കോടിയിലേറെയാണ് ബിസിനസ് ഇടപാടുകളുടെ മൂല്യം. 75 രാജ്യങ്ങളിലായി 227 പ്രതിനിധി ഓഫീസുകളും ബാങ്കിനുണ്ട്. നിലവില്‍ 18,000 കോടിയോളം രൂപയാണ് ബാങ്കിന്റെ വിപണി മൂലധനം.
ഓഹരി വിശദാംശം
ഇന്ത്യന്‍ ബാങ്കിന്റെ (BSE: 532814, NSE: INDIANB) 80 ശതമാനത്തോളം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 10.61 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 1.84 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. സമീപകാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരിയുടെ പിഇ റേഷ്യോ 4.02 ആണെന്നതും ശ്രദ്ധേയം. ഡിവിഡന്റ് യീല്‍ഡ് 1.28 ശതമാനമാണ്. ഇന്ത്യന്‍ ബാങ്ക് ഓഹരിയുടെ ബുക്ക് വാല്യൂ 330.25 ആണ്. അതായത് നിലവിലെ ഓഹരി വില ബുക്ക് വാല്യൂവിന്റെ പകുതിക്കും താഴെയാണ്.
സാമ്പത്തികം
ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ വരുമാനത്തില്‍ വളര്‍ച്ച കൈവരിക്കാനായെങ്കിലും അറ്റാദയാത്തില്‍ ഈ നേട്ടം കരസ്ഥമാക്കാനായിരുന്നില്ല. കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയുമാണ് തടസമായി നിന്നത്. നിഷ്ക്രിയ ആസ്തികള്‍ കുറയ്ക്കാനുള്ള നിരന്തര ശ്രമത്തിന്റെ ഫലമെന്നവണ്ണം കഴിഞ്ഞ വര്‍ഷം മുതല്‍ അറ്റാദായവും വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇതിനിടെ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ പലിശയില്‍ നിന്നുള്ള വരുമാനം 4,316 കോടി രൂപയായി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 732 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 37 ശതമാനം ഉയര്‍ച്ചയാണ്. പ്രതിയോഹരി വരുമാനവും 1.13 രൂപയില്‍ നിന്നും 5.87 രൂപയിലേക്ക് വര്‍ധിച്ചു.
ലക്ഷ്യവില 220
വെള്ളിയാഴ്ച രാവിലെ 144 രൂപയിലാണ് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 220 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എഡല്‍വീസ് ബ്രോക്കിങ്ങിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 194.95 രൂപയും കുറഞ്ഞ വില 96.05 രൂപയുമാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഓഹരി വിലയില്‍ 8 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എഡല്‍വീസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
