കുട്ടികൾ പണം കൈകാര്യം ചെയ്ത് തുടങ്ങേണ്ടതുണ്ടോ? സാമ്പത്തിക സാക്ഷരത നേടാൻ രക്ഷിതാക്കൾക്ക് ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്കൂൾ പഠന കാലത്ത് സഞ്ചയിക യിൽ പണം നിക്ഷേപിച്ച് തുടങ്ങിയവരാകും ഭൂരിഭാ​ഗവും. അക്കാലത്ത് കുട്ടികളിലെ സമ്പാദ്യ ശീലം ഉയർത്തുന്നതിനുള്ള മാർ​ഗമായിരുന്നു സഞ്ചയിക. കയ്യിൽ കിട്ടുന്ന പണം കണക്കാക്കി ആഴ്ചയിൽ സ്കൂളിലെ സഞ്ചയിക നിധിയിലേക്ക് എത്തിക്കുകയായിരുന്നു പലരുടെയും ആദ്യത്തെ സമ്പാദ്യം. ഇവിടെ നിന്നാണ് ബാങ്ക് എഫ്ഡിയും മ്യൂച്വൽ ഫണ്ടും ഓഹരി വിപണിയും ഒക്കെയുള്ള വൈവിധ്യങ്ങളുടെ നിക്ഷേപ ലോകത്തേക്ക് പലരും എത്തിയത്. സഞ്ചയികയിൽ നിക്ഷേപിച്ചത് കൊണ്ട് എല്ലാവരും സാമ്പത്തിക സാക്ഷരത നേടിയിട്ടുമില്ല.

സാമ്പത്തിക പ്ലാൻ

സാമ്പത്തിക ഞെരുക്കമില്ലാത്തൊരു ജീവിതം ആ​ഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ മുന്നിലുണ്ട്. പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ഇത് സാധ്യമാക്കുന്നുണ്ടാകില്ല. എന്നാല്‍ ഇത്തരമൊരു അവസ്ഥയിലേക്ക് മക്കളെ തള്ളിവിടണോ. എല്ലാവരും പറയുന്നത് വേണ്ടെന്നായിരിക്കും. പലരും ജീവിതത്തില്‍ സാമ്പത്തിക പ്ലാനില്ലാതെ ബുദ്ധിമുട്ടുകയാണ്. ചെറുപ്രായത്തില്‍ സാമ്പത്തിക ആസൂത്രണമുണ്ടാകേണ്ടതിന്റെ ആവശ്യകത ഇതു തന്നെയാണ്. മികച്ച പണ വിനിയോഗത്തിന് ചെറുപ്രായത്തില്‍ തന്നെ മക്കളെ നല്ല സാമ്പത്തിക ശീലങ്ങള്‍ പഠിപ്പിക്കണം. പണത്തിന്റെ വിലയറിഞ്ഞ് എങ്ങനെയാണ് പണം ജീവിതത്തെ ബാധിക്കുന്നതെന്ന് ചെറിയ പ്രായത്തിലെ അറിയേണ്ടതുണ്ട്.

Also Read: മാലപ്പടക്കം പോലെ 35 അപ്പര്‍ സര്‍ക്യൂട്ടുകള്‍; നില്‍ക്കാതെ കുതിക്കുന്നു ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി!Also Read: മാലപ്പടക്കം പോലെ 35 അപ്പര്‍ സര്‍ക്യൂട്ടുകള്‍; നില്‍ക്കാതെ കുതിക്കുന്നു ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി!

സമ്പാദ്യം ചെറുപ്രായത്തിലെ

സമ്പാദ്യം ചെറുപ്രായത്തിലെ

2019 ല്‍ നടത്തിയ സര്‍വെയില്‍ രാജ്യത്ത് 27 ശതമാനത്തിന് മാത്രമാണ് സാമ്പത്തിക സാക്ഷരതയുള്ളത്. കുട്ടികളിൽ ചെറുപ്പത്തിലെ നടത്തുന്ന ചെറിയ ഇടപെടലുകൾ സാമ്പത്തിക സാക്ഷതര ഉറപ്പാക്കും. ഡിജിറ്റല്‍ ബാങ്കിംഗ് കൂടുതല്‍ സജീവമായ കാലത്ത് കുട്ടികളുടെ പേരില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുടങ്ങുക എന്നത് സമ്പാദ്യ ശീലം വളർത്തുന്നതിന് ഉപകാരപ്പെടും. ഈ ബാങ്ക് അക്കൗണ്ട് കയ്യിൽ ലഭിക്കുന്ന ചെറിയ തുകയെ നിക്ഷേപിക്കാനുളള താല്‍പര്യം വളര്‍ത്തും. ബാങ്ക് അക്കൗണ്ടിനെ പറ്റിയും കൂടുതല്‍ ലാഭം കിട്ടുന്നത് എവിടയെണാന്നും പറഞ്ഞു മനസിലാക്കുക. ഇത് അച്ചടക്കമുള്ള സമ്പാദ്യം വളര്‍ത്തും. സമ്പാദ്യം മാത്രമല്ല പഠിക്കേണ്ടത്, തെറ്റായ സാമ്പത്തിക മാര്‍ഗങ്ങളിലേക്ക് കടക്കാതിരിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശവും കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്.

Also Read: പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കുകയാണോ; നഷ്ടം വലുതാണ്; അറിയേണ്ടതെല്ലാംAlso Read: പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കുകയാണോ; നഷ്ടം വലുതാണ്; അറിയേണ്ടതെല്ലാം

പഠനത്തിനൊപ്പം ജോലി

 

പഠനത്തിന് ശേഷം മാത്രം ജോലിയെന്ന ചിന്ത പൊതുവെയുള്ളതാണ്, ഇത് മാറ്റിവെയ്ക്കണം. പഠനത്തിന്റെ ഇടവേളകളിലും അവധിക്കാലത്തെയും പാര്‍ട്ട് ടൈം ജോലികളില്‍ നിന്ന് സമ്പാദിക്കാന്‍ അനുവദിക്കണം. ഇത് ഉന്നത പഠനകാലത്ത് ജോലിയെടുത്ത് പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇത് ഉത്തരവാദിത്വമുള്ളവരാക്കി കുട്ടികളെ മാറ്റും.

Also Read: വായ്പയ്ക്ക് ഇനി നല്ല നടപ്പ്; തിരിച്ചടവ് ക്രമീകരിക്കാൻ വഴികളിതാAlso Read: വായ്പയ്ക്ക് ഇനി നല്ല നടപ്പ്; തിരിച്ചടവ് ക്രമീകരിക്കാൻ വഴികളിതാ

സാമ്പത്തിക ആശ്രയത്വം കുറയ്ക്കുക

സാമ്പത്തിക ആശ്രയത്വം കുറയ്ക്കുക

വീട്ടിലെ ചെറിയ സാമ്പത്തിക കാര്യങ്ങളില്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തണം. ഇത് വീട്ടിലെ ചെലവുകളെ പറ്റി ധാരണയുണ്ടാക്കാന്‍ സഹായിക്കും. വാടക, വീട്ടു ചെലവ്, മറ്റ് അവശ്യ ചെലവുകള്‍ എന്നിവയെ പറ്റി ധാരണയുണ്ടാക്കാന്‍ സഹായിക്കും. സാമ്പത്തിക പ്രശ്‌നങ്ങളുമായി കുട്ടികള്‍ വരുമ്പോള്‍ അതിന് പൂര്‍ണമായും പരിഹരിച്ച് നല്‍കാതിരിക്കുക. എല്ലാതവണയും സഹായത്തിന് ആളുണ്ടാകുമ്പോള്‍ ആശ്രയത്വം കൂടും. സാമ്പത്തിക സഹായത്തിനുള്ള പരിധി നിശ്ചയിക്കണം.

കുട്ടികള്‍ക്ക് എവിടെയൊക്കെ നിക്ഷേപിക്കാം

കുട്ടികള്‍ക്ക് എവിടെയൊക്കെ നിക്ഷേപിക്കാം

സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങും പോലെ നിക്ഷേപത്തിന്റെ വഴികളും പഠിക്കണം. കുട്ടിയുടെ പേരില്‍ നിക്ഷേപമുണ്ടാകുന്നത് ഉത്തരവാദിത്വ ബോധമുണ്ടാക്കുന്നു. കുട്ടികൾക്ക് നിക്ഷേപിക്കാവുന്ന നിരവധി നിക്ഷേപ മാർ​ഗങ്ങൾ ഇന്നുണ്ട്. മാതാപിതാക്കളുടെ രക്ഷകര്‍തൃത്വത്തില്‍ കുട്ടികളുടെ പേരില്‍ നിരവധി സമ്പാദ്യ പദ്ധതികളില്‍ ചേരാം. തപാൽ വകുപ്പ് നടത്തുന്ന സമ്പാദ്യ പദ്ധതിയിൽ മിക്കതും ഇത്തരത്തിലുള്ളതാണ്. 100 രൂപ നിക്ഷേപിച്ച് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ കുട്ടികൾക്കും അംഗമാകാം. പ്രായപൂര്‍ത്തിയാകുന്നതോടെ ഈ അക്കൗണ്ട് കുട്ടികൾക്ക് ഉപയോഗിക്കാം. 15 വര്‍ഷമാണ് കാലാവധി. വേണമെങ്കില്‍ അഞ്ച് വർഷം കാലാവധി നീട്ടാം. പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പത്ത് വയസ് പൂര്‍ത്തിയായാല്‍ കുട്ടിക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാം

Read more about: investment savings
English summary

Educate Children About Savings And Investments To Get Financial Literacy ; Here's How

Educate Children About Savings And Investments To Get Financial Literacy ; Here's How
Story first published: Sunday, May 29, 2022, 22:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X