വിദ്യാഭ്യാസ വായ്പയിലൂടെ നിങ്ങള്‍ ചേരാനുദ്ദേശിക്കുന്ന കോഴ്സിന്റെ ഫീസ് മാത്രമല്ല ലഭിക്കുക എന്ന് നിങ്ങള്‍ക്ക് അറിയാമോ? കോഴ്സുമായി ബന്ധപ്പെട്ടുള്ള മറ്റ് ചിലവുകള്‍ക്കുള്ള തുകയും നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പയിലൂടെ
വിദ്യാഭ്യാസ വായ്പയിലൂടെ നിങ്ങള്‍ ചേരാനുദ്ദേശിക്കുന്ന കോഴ്സിന്റെ ഫീസ് മാത്രമല്ല ലഭിക്കുക എന്ന് നിങ്ങള്‍ക്ക് അറിയാമോ? കോഴ്സുമായി ബന്ധപ്പെട്ടുള്ള മറ്റ് ചിലവുകള്‍ക്കുള്ള തുകയും നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പയിലൂടെ സ്വരുക്കൂട്ടാന്‍ സാധിക്കും. അനുവദിക്കാവുന്ന വായ്പാ തുകയുടെ പരിധി അനുസരിച്ച് നിങ്ങള്‍ക്ക് യാത്രാ ചിലവ് വരെ വായ്പാ ദാതാവ് വിദ്യാഭ്യാസ വായ്പയില്‍ അനുവദിച്ചു നല്‍കിയേക്കാം.

ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഹോസ്റ്റല്‍ ഫീസ്, എക്സാമിനേഷന് ഫീസ്, ലൈബ്രറി ഫീസ്, ലാബ് ഫീസ്, പുസ്തകങ്ങള്‍, മറ്റ് ഉപകരണങ്ങള്‍, യുണിഫോം, കമ്പ്യൂട്ടര്‍, പഠന യാത്ര, പ്രൊജക്ട് വര്‍ക്ക് തുടങ്ങിയ വിവിധ ചിലവുകള്‍ വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ യാത്ര ചിലവും ബാങ്ക് വഹിക്കും.
മിക്ക ബാങ്കുകളും യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്ന റീഫണ്ടബിള്‍ ഡെപ്പോസിറ്റുകളും നല്‍കാറുണ്ട്. ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം തുകയും മിക്ക ബാങ്കുകളും ഏറ്റെടുക്കാറുണ്ട്. എന്നാല്‍ പുറത്തുള്ള കോച്ചിംഗ് ക്ലാസുകള്‍ക്കും മറ്റും ബാങ്കുകള്‍ തുക നല്‍കാറില്ല.
എന്നാ മേല്‍പ്പറഞ്ഞ എല്ലാ ചിലവുകള്‍ക്കും ഉയര്‍ന്ന പരിധി ബാങ്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. മിതമായ നിരക്കിലായിരിക്കണം ചിലവുകള്‍ എന്നത് ബാങ്കുകള്‍ നിഷ്കര്‍ഷിക്കാറുണ്ട്. കോഴ്സിന്റെ ആകെ ട്യൂഷന് ഫീയുടെ 20 ശതമാനമായിരിക്കണം ഈ ചിലവുകള്‍. 20 ശതമാനമാണ് പരിധി നിശ്ചയിച്ചിരിക്കുന്നതെങ്കിലും മിക്ക ബാങ്കുകളും ആകെ ചിലവിന്റെ 75 ശതമാനം മാത്രമാണ് നല്‍കാറുള്ളത്.
ആകെ ട്യൂഷന് ഫീയുടെ 10 ശതമാനമെന്ന പരിധി റീഫണ്ടബിള്‍ നിക്ഷേപങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. ഓരോ ചിലവുകള്‍ക്കും പരമാവധി തുകയും ബാങ്കുകള്‍ നിശ്ചയിക്കും.
വിദേശത്ത് പഠിക്കുവാനായി രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. ഇവയുടെ പലിശ നിരക്ക് എത്രയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
| ബാങ്ക് | പലിശ നിരക്ക് | വായ്പാ തുക |
| ബാങ്ക് ഓഫ് ഇന്ത്യ | 7.55 % - 9.35 | 20 ലക്ഷം രൂപ വരെ |
| ബാങ്ക് ഓഫ് ബറോഡ | 7.55% - 8. 90% | 80 ലക്ഷം രൂപ വരെ |
| പഞ്ചാബ് & സിന്ധ് ബാങ്ക് | 8.60% - 9. 10% | പരിധിയില്ല |
| എസ്ബിഐ | 8.80 % - 9.30% | 1.5 കോടി രൂപ വരെ |
| പഞ്ചാബ് നാഷണല്‍ ബാങ്ക് | 8.80% - 9.55% | പരിധിയില്ല |
| യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ | 8.40% - 10.5% | 30 ലക്ഷം രൂപ വരെ |
| ഫെഡറല്‍ ബാങ്ക് | 10.05 % മുതല്‍ | 20 ലക്ഷം രൂപ വരെ |
| എച്ച്ഡിഎഫ്സി ക്രെഡിലിയ | 11.80 % + | 1 ലക്ഷം രൂപ മുതല്‍ |
| അവാന്‍സെ | 12.65%+ | 1 ലക്ഷം രൂപ മുതല്‍ |
| ആക്സിസ് ബാങ്ക് | 13.7% - 15.20% | 50,000 - 75 ലക്ഷം രൂപ വരെ |
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
