നിങ്ങളൊരു ശമ്പളമുള്ള വ്യക്തിയോ, ഒരു ചെറുകിട ബിസിനസ് ഉടമയോ, അല്ലെങ്കിൽ ഒരു സാധാരണ വ്യക്തിയോ ആകട്ടെ, റിട്ടയർമെന്റിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ആസൂത്രണം ചെയ്യുകയും വേണം. അങ്ങനെ ചെയ്യുന്നത് സാമ്പത്തിക സ്വാതന്ത്ര്യവും പിരിമുറുക്കമില്ലാത്ത ജീവിതവും നേടാൻ സഹായിക്കും. റിട്ടയർമെന്റിനായി എത്ര നേരത്തെ ആസൂത്രണം ചെയ്യുന്നുവോ അത്രയും വലിയ കോർപ്പസ് നിങ്ങൾക്ക് നേടിയെടുക്കാനാവും.
ദിവസവും 100 രൂപ മാറ്റിവച്ച് 3.5 കോടി നേടാം; ഇതാണ് ശരിയായ നിക്ഷേപം
മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) നിക്ഷേപത്തിലൂടെ നല്ലൊരു സമ്പാദ്യം റിട്ടയർമെന്റ് സമയത്ത് കെട്ടിപ്പടുക്കാൻ സാധിക്കും. എസ്ഐപിയുടെ ദൈർഘ്യം കൂടുന്നതിനനുസരിച്ച് നേട്ടങ്ങളും കൂടും. മൂച്വൽഫണ്ടുകളിൽ കുറഞ്ഞ് 100 രൂപ മുതൽ തവണവ്യവസ്ഥയിലൂടെ നിക്ഷേപിക്കാവുന്ന മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി). 100 രൂപ മുതൽ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ പ്രത്യേകത.

മ്യൂച്വൽ ഫണ്ട് എസ്ഐപികൾ ലാഭകരമാകണമെങ്കിൽ ശരിയായ ഫണ്ട് കണ്ടെത്തുകയും ദീർഘകാല നിക്ഷേപം നടത്തുകയും ചെയ്യണം. മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ 20 അല്ലെങ്കിൽ 30 വർഷങ്ങൾകൊണ്ട് നല്ലൊരു തുക സ്വന്തമാക്കാൻ കഴിയും. ഒരു മ്യൂച്വൽ ഫണ്ട് കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് മികച്ച മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിനും കാലക്രമേണ നിങ്ങളുടെ നിക്ഷേപ വളർച്ച നിരീക്ഷിക്കുന്നതിനും സഹായിക്കും.
റിട്ടയർമെന്റ് സമയത്ത് നല്ലൊരു തുക നേടാൻ എസ്ഐപിയിലെ നിക്ഷേപങ്ങൾ സഹായിക്കും. 25-ാം വയസിൽ റിട്ടയർമെന്റിനായി പ്ലാൻ ചെയ്യാൻ തുടങ്ങിയാൽ, എസ്ഐപിയിൽ നിക്ഷേപിക്കാനും ഫണ്ട് ശേഖരിക്കാനും ഏകദേശം 35 വർഷം ലഭിക്കും. നിങ്ങൾ ഇതിനോടകം 30 വയസ് കഴിഞ്ഞിട്ടുണ്ടെങ്കിലും ഏകദേശം 3.7 കോടി രൂപയുടെ കോർപ്പസ് ശേഖരിക്കാനാകും. പ്രതിമാസം 20,000 രൂപ നിക്ഷേപിച്ച് 25 വർഷത്തിനുള്ളിൽ എങ്ങനെ കോടികൾ നേടാമെന്ന് മനസിലാക്കാം.
25 വർഷത്തിനുള്ളിൽ 3.7 കോടി രൂപ എങ്ങനെ സമ്പാദിക്കാം
25 വർഷത്തിനുള്ളിൽ വിരമിക്കുമ്പോൾ, നിങ്ങളുടെ വിരമിക്കൽ കാലാവധിയും ആവശ്യമായ കോർപ്പസും കണക്കാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് 35 വയസ് പ്രായമുണ്ടെങ്കിൽ, 3.7 കോടി രൂപ നേടാൻ 25 വർഷത്തേക്ക് പ്രതിമാസം 20,000 രൂപ വീതം നിക്ഷേപിക്കണം. 25 വർഷത്തിനുള്ളിൽ മൊത്തം 60,00,000 രൂപ നിക്ഷേപിക്കും. 12 ശതമാനം പലിശ നിരക്കിൽ കിട്ടുക 3,19,52,702 രൂപയാണ്. 25 വർഷാവസാനം, പ്രധാന നിക്ഷേപവും പലിശയും ഉൾപ്പെടെ ആകെ 3,79,52,702 രൂപ ലഭിക്കും.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
