ആഗോള തലത്തിലെ പ്രതികൂല വാര്‍ത്തകളും പണപ്പെരുപ്പ ഭീഷണിയുമാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം പ്രകടമാണ്. ഇതിനിടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ ടെക്നിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ ഹ്രസ്വകാലയളവിലേക്ക് പരിഗണിക്കുന്നതിനായി 3 ഓഹരികളെ ശുപാര്‍ശ ചെയ്തു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 15 മുതല്‍ 35 ശതമാനം വരെ നേട്ടം നല്കാവുന്ന ഓഹരികളാണ് ഇവ
1) ബിപിസിഎല്‍
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്പ്പറേഷന് അഥവാ ബിപിസിഎല്‍. ഇന്ത്യയിലെ 25 ശതമാനം ഇന്ധന വിതരണവും നിയന്ത്രിക്കുന്നു. 1976-വരെ ബര്‍മ ഷെല്‍ എന്ന പേരില്‍ നെതര്‍ലാന്‍ഡ്സിലെ റോയല്‍ ഡച്ച് ഷെല്‍, ബ്രിട്ടനിലെ ബര്‍മ ഓയില്‍ കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സ്വകാര്യ സംരഭമായിരുന്നു. യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിന് എണ്ണ നല്കാന് സ്വകാര്യ എണ്ണ കമ്പനികള്‍ മടികാട്ടിയതാണ് ദേശസാല്‍ക്കരണത്തിന് ഇടയാക്കിയത്. ബിപിസിഎല്ലിനെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഏറെയായെങ്കിലും അനുയോജ്യ നിക്ഷേപകനെ കണ്ടെത്താന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ കൈമാറ്റം അനിശ്ചിതത്വത്തിലാണ്.
ലക്ഷ്യവില 450
കഴിഞ്ഞ ദിവസം 393 രൂപയിലാണ് ബിപിസിഎല്‍ (BSE: 500547, NSE : BPCL) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 450 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 3 മാസത്തിനകം 15 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 365 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 503 രൂപയും കുറഞ്ഞ വില 331 രൂപയുമാണ്.
2) മഹീന്ദ്ര ഹോളിഡേയ്സ്
മഹീന്ദ്ര ഗ്രൂപ്പിന്റെ വിനോദ സഞ്ചാര മേഖലയിലെ സംരംഭമാണ് മഹീന്ദ്ര ഹോളിഡേയ്സ് & റിസോര്‍ട്ട്സ് (BSE: 533088, NSE: MHRIL). അംഗത്വം നേടി കുടുംബത്തെ കേന്ദ്രീകരിച്ചുള്ള പാക്കേജുകളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഹ്രസ്വ, ദീര്‍ഘ കാലയളവിലെ പ്രധാനപ്പെട്ട ഇഎംഎ നിലവാരങ്ങള്‍ക്കു മുകളിലാണ് ഓഹരി തുടരുന്നത്. വെള്ളിയാഴ്ച 252 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 340 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 3 മാസത്തിനുള്ളില്‍ 35 ശതമാനം നേട്ടം കരസ്ഥമാക്കാനാകും. അതേസമയം ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 230 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
3)എല്‍ജി എക്വിപ്മെന്റ്സ്
എയര്‍ കംപ്രസര്‍, ഓട്ടോമോട്ടീവ് എക്വിപ്മെന്റ്സ് എന്നിവയുടെ നിര്‍മാണവും വില്പനാന്തര സേവനങ്ങളും നല്കുന്ന മിഡ് കാപ് കമ്പനിയാണ് എല്‍ജി എക്വിപ്മെന്റ്സ് (BSE: 522074, NSE: ELGIEQUIP). അടുത്തിടെ നേരിട്ട തിരുത്തലിനു ശേഷം നിര്‍ണായക സപ്പോര്‍ട്ട് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് തിരിച്ചു വരവിന്റെ പാതയിലാണ്. അതേസമയം വെള്ളിയാഴ്ച 9 ശതമാനം ഉയര്‍ന്ന് 338 രൂപയിലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്. ഈ നിലവാരത്തില്‍ നിന്നും 400 രൂപ ലക്ഷ്യമിട്ട് എല്‍ജി എക്വിപ്മെന്റ്സ് ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 3 മാസത്തിനുള്ളില്‍ 18 ശതമാനം ലാഭം നേടാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 310 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications