കയ്യിലെ പണം നിഷേപിക്കും മുൻപ് വലിയ രീതിയിൽ റിസർച്ച് നടത്തുന്നവരെ കണ്ടിട്ടുണ്ട്. ഇതിൻെറ നേട്ടം അത്തരക്കാർക്ക് ലഭിക്കുന്നുമുണ്ട്. വരുമാനം പരിധി കടക്കുന്നവരാണെങ്കിൽ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. നിക്ഷേപത്തിന് മികച്ച ആദായവും പരമാവധി നികുതി ഇളവും ലഭിക്കുന്ന നിക്ഷേപങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഇതോടൊപ്പം ഇത്തരത്തിലുള്ള നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പത്തെ മറികടക്കുന്നവയാകാൻ ശ്രമിക്കണം. പണപ്പെരുപ്പ ഭീഷണിയില്‍ പ്രതീക്ഷിക്കുന്ന തുക ദീര്‍ഘകാലത്തേക്കുള്ള ചെലവിന് ആവശ്യമായി വരണമെന്നില്ല. ഇദാഹരണത്തിന് പണപ്പെരുപ്പം 6 ശതമാനമാണെങ്കില്‍ ഇന്ന് 15 ലക്ഷം രൂപ കൊണ്ട് നടക്കുന്ന ചെലവ് 20 വര്‍ഷത്തിന് ശേഷം 48.10 ലക്ഷം രൂപ ആവശ്യമാണ്. ഇവിടെയാണ് നിക്ഷേപകർക്ക് പിഴയ്ക്കുന്നത്. ഇതിന് പരിഹാരമായി നിക്ഷേപകർക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎല്‍എസ്എസ്) തിരഞ്ഞെടുക്കാം.
ഇഎല്‍എസ്എസ്
ഒരുതരം മ്യൂച്വല്‍ ഫണ്ടാണ് ഇഎല്‍എസ്എസ്. ഇക്വിറ്റിയിലും ഇക്വിറ്റി ലിങ്ക്ഡ് സെക്യൂരിറ്റികളിലുമാണ് ഈ ഫണ്ട് ഭൂരിഭാഗം നിക്ഷേപവും നടത്തുന്നത്. ഇതോടൊപ്പം നികുതി ഇളവ് ലഭിക്കുന്ന ഏക മ്യൂച്വല്‍ ഫണ്ട് സ്കീമാണ് ഇഎല്‍എസ്എസുകള്‍. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ ലോക്ക ഇന്‍ പിരിയഡ് ഈ നിക്ഷേപത്തിനുണ്ട്. ഇതിന് ശേഷം മാത്രമെ നിക്ഷേപകന് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. പരമ്പരാഗത നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തെ ലോക്ക് ഇൻ പിരിയഡ് വലിയ കാലയളനവല്ല. ഇഎൽഎസ്എസുകളിൽ അഞ്ച് വർഷത്തിന് മുകളിൽ നിക്ഷേപം നടത്തുന്നതാണ് മികച്ച ആദായം ലഭിക്കാൻ സഹായിക്കും.
യൂണിയൻ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്- ഡയറക്ട് പ്ലാൻ
ഈ വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന ഒരു ഫണ്ടാണ് യൂണിയൻ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്. 013 ജൂംണ് ഒന്നിന് യൂണിയന് മ്യൂച്വൽ ഫണ്ട് ഹൗസില്‍ നിന്നാണ് ഈ ഫണ്ട് പുറത്തിറക്കിയത്. 489 കോടി രൂപയാണ് എ.എം.യു. 2022 ജൂണ്‍ പത്തിനുള്ള നെറ്റ് അസ്റ്റ് വാല്യു 40.37 രൂപയാണ്. അഞ്ച് വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കാണ് അനുയോജ്യം. ഒറ്റത്തവണ നിക്ഷേപത്തിനും എസ്ഐപി നിക്ഷേപത്തിനുമുള്ള ചുരുങ്ങിയ തുക 500 രൂപയാണ്. അധിക നിക്ഷേപത്തിനും 500 രൂപ മതി. എക്സപെന്‍സ് നിരക്ക് 1.63 ശതമാണമാണ്. എനര്‍ജി, ഫിനാന്‍ഷ്യല്‍ ടെക്നോളജി മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം, റിലായന്‍സ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്. ഐസിഐസിഐ ബാങ്ക്, ഇഫോസിസ് എന്നീ കമ്പനികളിലാണ് പ്രധാന നിക്ഷേപമുള്ളത്.
ആദായം
അഞ്ച് വര്‍ഷം മുന്‍പ് യൂണിയൻ ലോംഗ് ടേം ഇക്വിറ്റി ഫണ്ടിൽ 10,000 മാസ എസ്ഐപി നടത്തിയ ആള്‍ക്ക് 44.54 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. 6 ലക്ഷം രൂപ നിക്ഷേപിച്ച് 8,67,216 രൂപ തിരികെ ലഭിച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 30.73 ശതമാനം ലഭിച്ചു. 3.60 ലക്ഷം രൂപ 4.70 ലക്ഷമായി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തേക്ക് 11.9 ശതമാനമാണ് വാര്‍ഷിക ആദായം. മൂന്ന് വര്‍ഷത്തേക്ക് ഇത് 16.1 ശതമാനമാണ്.
നികുതിയിളവ്
ഇല്‍എസ്എസ് നിക്ഷേപങ്ങൾ നികുതിയിളവ് തേടുന്നവർക്ക് അനുയോജ്യമാണ്. വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്കും ആദായത്തിനും നികുതിയിളവുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ ഇഎല്‍എസ്എസിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ആദായ നികുതി നിയമത്തിലെ 80സി പ്രകാരം നികുതിയിളവുണ്ട്. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ദീര്‍ഘകാല മൂലധന നേട്ടമായാണ് കണക്കാക്കുക. 1 ലക്ഷം രൂപ വരെയുള്ള ആദായത്തിന് നികുതിയില്ല. ശേഷമുള്ള തുകയ്ക്ക് 10 ശതമാനം നികുതി അടക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
