വായ്പ തിരിച്ചടവിൽ വായ്പക്കാർക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് അനുവദിച്ചതോടെ, പല ബാങ്കുകളും തങ്ങളുടെ വായ്പക്കാർക്ക് ആനുകൂല്യങ്ങൾ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദുരിതാശ്വാസ പാക്കേജ് എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ ധാരണയില്ല. എന്നാൽ വായ്പ എടുത്തവർ അറിയേണ്ട പ്രധാനപ്പെട്ട കാര്യം മൊറട്ടോറിയം ഒരു ഗ്രേസ് പിരീഡ് മാത്രമാണെന്നും മൊറട്ടോറിയം കാലയളവിൽ ബാങ്ക് അടയ്ക്കാത്ത തുകയ്ക്ക് പലിശ ഈടാക്കും എന്നതുമാണ്.
കാലാവധിയും ഇഎംഐയും
നിങ്ങൾ മൊറട്ടോറിയം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭവനവായ്പയുടെ കാലാവധി 1-15 മാസം വരെ നീളാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ നിങ്ങളുടെ ഇഎംഐ തുക 1.5% വർദ്ധിച്ചേക്കാം. എന്തായാലും മൊറട്ടോറിയം അവസാനിച്ചു കഴിഞ്ഞാൽ തുക തിരിച്ചടയ്ക്കാൻ വായ്പക്കാർക്ക് മൂന്ന് ഓപ്ഷനുകളുണ്ട്. മൊറട്ടോറിയം ലഭിക്കുന്നതു വഴി നിങ്ങളുടെ വായ്പയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള മൂന്ന് ഓപ്ഷനുകൾ ഇതാ.
ഓപ്ഷനുകൾ
- ജൂൺ മാസത്തിൽ പലിശയ്ക്കും കുടിശ്ശികയ്ക്കുമായി അടയ്ക്കേണ്ട മുഴുവൻ തുകയും അടയ്ക്കാൻ നിങ്ങളുടെ ബാങ്ക് നിങ്ങളെ അനുവദിച്ചേക്കാം.
- നിങ്ങളുടെ ബാങ്ക് കുടിശ്ശികയുള്ള വായ്പ പ്രിൻസിപ്പലിലേക്ക് വർദ്ധിച്ച പലിശ ചേർക്കുകയും ശേഷിക്കുന്ന കാലവധിയിൽ ഇഎംഐ വർദ്ധിപ്പിക്കുകയും ചെയ്യാം.
- നിങ്ങളുടെ ഇഎംഐ മാറ്റമില്ലാതെ തുടരാം, പക്ഷേ നിങ്ങളുടെ വായ്പാ കാലാവധി നീട്ടിയേക്കാം.
കാലാവധി അനുസരിച്ച്
മൂന്നാമത്തെ ഓപ്ഷനിൽ, അധിക ഇഎംഐകളുടെ എണ്ണം വായ്പയുടെയും പലിശനിരക്കിന്റെയും ശേഷിക്കുന്ന കാലാവധിയെ ആശ്രയിച്ചിരിക്കും. ഒരു ഉദാഹരണം ഉപയോഗിച്ച് നമുക്ക് ഇത് മനസ്സിലാക്കാം. 25 വർഷത്തെ കാലാവധിക്കായി 8.5% പലിശ നിരക്കിൽ നിങ്ങൾ 30 ലക്ഷം രൂപ ഭവനവായ്പ എടുത്തിട്ടുണ്ടെന്നും ബാക്കി കാലാവധി 24 വർഷമാണെന്ന് കരുതുക. നിങ്ങളുടെ ഇഎംഐ 24,157 രൂപയാണ്. 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ നിങ്ങൾ ഇഎംഐ ഒഴിവാക്കുകയാണെങ്കിൽ, 41,964 രൂപയും 6,350 രൂപ പലിശയും 2020 ജൂണിൽ നിങ്ങളുടെ കുടിശ്ശികയായ 29,60,563 രൂപയിലേക്ക് ചേർക്കും. അതിനാൽ നിങ്ങളുടെ പുതിയ വായ്പ കുടിശ്ശിക 30,08,877 രൂപയായിരിക്കും 2020 ജൂൺ മാസത്തിൽ നിങ്ങൾ ഓപ്ഷൻ ഒന്ന് തിരഞ്ഞെടുത്താൽ മൊറട്ടോറിയം കാലയളവിനുള്ള പലിശ സഹിതം 48,314 രൂപ നൽകണം, അതുവഴി നിങ്ങളുടെ ഇഎംഐയും ശേഷിക്കുന്ന കാലാവധിയും മാറ്റമില്ലാതെ തുടരും.
മാറ്റങ്ങൾ ഇങ്ങനെ
നിങ്ങൾ ഓപ്ഷൻ 2 തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ കാലാവധി അതേപടി തുടരും, എന്നാൽ നിങ്ങൾ ഇഎംഐ നേരത്തത്തെ 24,157 രൂപയിൽ നിന്ന് 24,525 രൂപയായി ഉയരും. അതായത് 1.52% വർദ്ധനവ്. ഓപ്ഷൻ 3 ന്റെ കാര്യത്തിൽ, നിങ്ങളുടെ ഇഎംഐ സ്ഥിരമായി 24,157 രൂപയിൽ നിലനിർത്തുകയാണെങ്കിൽ, നിങ്ങളുടെ വായ്പാ കാലവഝി 15 മാസം വർദ്ധിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications