കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയോ? ബാങ്കുകളോട് സഹായം ആവശ്യപ്പെടാം!

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതീവ ഗുരുതര സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ രോഗ വ്യാപനം ഏത് വിധേയനെയും തടയുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങള്‍ തയ്യാറാക്കുകയാണ് ഭരണകൂടങ്ങളും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതീവ ഗുരുതര സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ രോഗ വ്യാപനം ഏത് വിധേയനെയും തടയുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങള്‍ തയ്യാറാക്കുകയാണ് ഭരണകൂടങ്ങളും. പ്രാദേശിക ലോക്ക് ഡൗണുകള്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണ നയങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നത്. ദേശീയതലത്തിലുള്ള ലോക്ക്ഡൗണുകളോ അടച്ചു പൂട്ടലുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പ്രാദേശിക തലത്തില്‍ ഓരോ സ്ഥലങ്ങളിലെയും വ്യാപനത്തിന്റെ തോത് അനുസരിച്ച് കര്‍ശനമായ നിയന്ത്രണ നയങ്ങള്‍ പ്രഖ്യാപിച്ചു വരുന്നുണ്ട്. 

 

 വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നോ?

വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നോ?

വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിടുന്നതും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പാതിയായി കുറച്ചുമൊക്കെയാണ് പ്രതിരോധ സംവിധാനങ്ങള്‍ തയ്യാറാക്കുന്നത്്. ഇതോടെ പല പ്രദേശങ്ങളിലും പൂര്‍ണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ തന്നെയാണ് നിലവില്‍ ഉള്ളത്. ആള്‍ക്കാരുടെ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. കോവിഡ് കാരണം ജോലി സമയം കുറയ്ക്കുന്നത് കാരണം ജീവനക്കാരുടെ ശമ്പളത്തിലും പാതിയോളം കുറവാണ് ഉണ്ടായിരിക്കുന്നത്.

എന്ത് ചെയ്യാം?

എന്ത് ചെയ്യാം?

തൊഴിലെടുക്കുക്കാന്‍ സാധിക്കാത്തതിനാല്‍ ദിവസ വരുമാനക്കാരുടെ വരുമാനത്തിന്റെ കാര്യം പ്രതിസന്ധിയില്‍ തന്നെ. മാസ വരുമാനത്തിലുണ്ടായിരിക്കുന്ന ഈ ഇടിവ് വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നതിന് ഒരു പ്രധാന കാരണമാവുകയാണ്. നിത്യച്ചിലവിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ കയ്യില്‍ പണമില്ലാത്ത അവസ്ഥ. എന്നാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാലും പ്രശ്‌നമാണ്. ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് അത് നമ്മെ നയിക്കുക. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളാല്‍ വരുമാനം കുറയുവാന്‍ ഇടയാവുകയും അതുവഴി വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്താല്‍ പരിഭ്രമിക്കേണ്ട, ആ സാഹചര്യം തരണം ചെയ്യുവാന്‍ ചില വഴികളും പരിഹാര മാര്‍ഗങ്ങളും നമുക്ക് മുന്നിലുണ്ട്.

മൂന്ന് മാസം മുടങ്ങിയാല്‍ കിട്ടാക്കടം

മൂന്ന് മാസം മുടങ്ങിയാല്‍ കിട്ടാക്കടം

ഒരു വായ്പയുടെ തിരിച്ചടവ് തുടര്‍ച്ചയായി മൂന്ന് മാസത്തോളം മുടങ്ങിയാല്‍ പിന്നെ ആ വായ്പ കിട്ടാക്കടമായാണ് ബാങ്ക് പരിഗണിക്കുക. തുടര്‍ന്ന് ബാങ്കുകള്‍ അക്കൗണ്ട് ഉടമയ്ക്ക് നോട്ടീസ് അയച്ച് വായ്പാ തുക തിരിച്ചു പിടിക്കുന്നതിനുള്ള നിയമ നടപടികളിലേക്ക് കടക്കും. നിലവിലുള്ള കോവിഡ് സാഹചര്യമോ സമാനമായ മറ്റെന്തെങ്കിലും അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടോ നിങ്ങള്‍ക്ക് വായ്പാ തിരിച്ചടവ് സാധിക്കില്ല എന്ന് മുന്‍കൂട്ടിക്കാണുകയാണെങ്കില്‍ നേരത്തെത്തന്നെ മുന്‍കൂറായി നിങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടാം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ പ്രതിസന്ധി ബോധ്യമാക്കിക്കൊടുക്കുകയും സംയുക്തമായി പരിഹാര മാര്‍ഗങ്ങള്‍ ആലോചിക്കുകയും ചെയ്യാം.

മറികടക്കുവാനുള്ള മാര്‍ഗങ്ങള്‍

മറികടക്കുവാനുള്ള മാര്‍ഗങ്ങള്‍

പ്രതിമാസ വരുമാനം അപ്രതീക്ഷിതമായി നിലച്ചതോ, അതോ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ കൊണ്ട് വലിയ ഇടിവുണ്ടായതോ കാരണമാണ് നിങ്ങളുടെ വായ്പാ തിരിച്ചടവ് മുടങ്ങിയത് എങ്കില്‍ അത് ബാങിനെ കൃത്യമായി ധരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാസം അടയ്‌ക്കേണ്ടുന്ന ഇഎംഐ തുകയില്‍ കിഴിവ് വരുത്താനും നിങ്ങള്‍ക്ക് ആവശ്യപ്പെടാം. എന്നാല്‍ ബാങ്ക് ഇത് അനുവദിച്ച് തരണമെങ്കില്‍ സാധാരണഗതിയില്‍ വായ്പയുടെ മുതല്‍ തുകയില്‍ ഒരു ഭാഗം തിരിച്ചടയ്‌ക്കേണ്ടതായി വരും. എന്നാല്‍ പൂര്‍ണമായും വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കില്ല എങ്കില്‍ എന്താണ് ചെയ്യുക? ഭവന വായ്പയില്‍ ലഭിക്കുന്ന ഓവര്‍ ഡ്രാഫ്റ്റ് സംവിധാനം ഉള്‍പ്പെടെ ഇതിനായി ഉപയോഗിക്കുവാന്‍ സാധിക്കും. കൈയ്യില്‍ പണമെത്തുന്ന സമയത്ത് ഈ അധിക തുകകള്‍ അടച്ചു തീര്‍ക്കുകകയുമാവാം.

ഇഎംഐ ഫ്രീ പിരീയഡ്

ഇഎംഐ ഫ്രീ പിരീയഡ്

ഇനി ജോലി നഷ്ടപ്പെട്ടതിനാലോ, ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നതിനാലോ കുറച്ചുകാലത്തേക്ക് വരുമാനം മുഴുവനായും നിലയ്ക്കുന്ന അവസ്ഥ വരികയാണെങ്കില്‍ ബാങ്കിനോട് ഇഎംഐ ഫ്രീ പിരീയഡ് അനുവദിച്ചു തരാന്‍ ആവശ്യപ്പെടാവുന്നതാണ്. ആറു മാസക്കാലയളവിലേക്കാണ് സാധാരണ ഗതിയില്‍ ബാങ്ക് ഇഎംഐ ഫ്രീ പീരിയഡ് അനുവദിച്ചു നല്‍കാറ്. ഇതിന് പലിശയും ബാങ്കുകള്‍ ഈടാക്കാറുണ്ട്. എന്നാല്‍ ഇഎംഐ പ്രതിമായ അടവ് ഒഴിവാക്കിത്തരണമെങ്കില്‍ അതിന് തക്കതായ നിങ്ങളുടെ സാഹചര്യം ബാങ്കിന് കൃത്യമായി ബോധ്യപ്പെടേണ്ടതുണ്ട്.

Read more about: loan
English summary

EMI payment failed? bank will help you to over come the same|കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയോ? ബാങ്കുകളോട് സഹായം ആവശ്യപ്പെടാം!

EMI payment failed? bank will help you o over come the same
Story first published: Sunday, May 2, 2021, 10:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X