പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ കഴിഞ്ഞ രണ്ട് ദിവസമായി ആഭ്യന്തര വിപണിയില്‍ മുന്നേറ്റം പ്രകടമായില്ല. പ്രധാന സൂചികകളില്‍ ഇടിവ് നേരിട്ടെങ്കിലും മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. അഡ്വാന്‍സ്- ഡിക്ലൈയിന്‍ റേഷ്യോയും വിപണിയിലെ പൊതു സാഹചര്യം അനുകൂലമായി തുടരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. സമീപകാലത്ത് നേരിട്ട തിരുത്തലിന് ശേഷം ആകര്‍ഷകമായ നിലവാരത്തില്‍ തുടരുന്ന നാല് ഇന്‍ഷുറന്‍സ് ഓഹരികള്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ കഴിഞ്ഞ ആറ് മാസക്കാലയളവിലുള്ള പ്രകടനം നിരാശജനകമാണ്. കോവിഡ് മഹാമാരിയില്‍ ഇന്‍ഷുറന്‍സ് ക്ലെയിം കൂടിയതു കൊണ്ട് നഷ്ടം നേരിടുന്നതാണ് കാരണം. കൂടാതെ, റീഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ധിച്ചതും തിരിച്ചടിയായി. ഇതിനോടൊപ്പം പൊതുമേഖല ഇന്ഷുറന് കമ്പനിയായ എല്‍ഐസി, പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നതും വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതും ഇന്‍ഷുറന്‍സ് ഓഹരികളെ പിന്നോട്ടടിച്ചു. എന്നാല്‍ ഭാവി സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ മൂല്യത്തെ അവഗണിക്കാനാവില്ലെന്ന് എംകെ ഗ്ലോബല്‍ ചൂണ്ടിക്കാട്ടി.
എല്‍ഐസിയെ പേടിക്കണോ ?
എല്‍ഐസി ഐപിഒ, നിലവിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ അടിസ്ഥാനപരമായ പ്രകടനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാണിക്കുന്നു. കാരണം ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നതിലും പോളിസി വിതരണം ചെയ്യുന്നതിലും എല്‍ഐസിയുടെ സംവിധാനങ്ങളുമായി സ്വകാര്യ കമ്പനികള്‍ക്ക് വ്യത്യാസമുണ്ട്. കൂടാതെ, യുവാക്കളെയും ഉയര്‍ന്ന വരുമാനമുള്ളവരേയും നവീന സേവനങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ ലക്ഷ്യമിടുന്നു. കൂടാതെ ഐപിഒയ്ക്കു ശേഷം എല്‍ഐസി, നിലവില്‍ നല്കികൊണ്ടിരിക്കുന്ന ബോണസ് റേറ്റുകളില്‍ കുറവ് വരുത്താം. അങ്ങനെയെങ്കില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് പോളിസിയുമായുള്ള അന്തരം കുറയുന്നതും ബിസിനസ് സാധ്യത വര്‍ധിപ്പിക്കും.
- എച്ച്ഡിഎഫ്സി ലൈഫ് (BSE: 540777, NSE: HDFCLIFE)- കഴിഞ്ഞ ദിവസം 556 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 670 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. സമീപ കാലയളവില്‍ 21 ശതമാനം നേട്ടം കരസ്ഥമാക്കാമെന്ന് എംകെ ഗ്ലോബല്‍ ചൂണ്ടിക്കാട്ടി.
- മാക്സ് ഫിനാന്‍ഷ്യല്‍സ് (BSE: 500271, NSE: MFSL)- ഓഹരി ഇന്നലെ 777 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,130 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ സമീപ ഭാവിയില്‍ 45 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- എസ്ബിഐ ലൈഫ് (BSE: 540719, NSE: SBILIFE)- ഓഹരികള്‍ കഴിഞ്ഞ ദിവസം 1,107 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,615 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 46 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും എംകെ ഗ്ലോബല്‍ വ്യക്തമാക്കി.
- ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ (BSE: 540133, NSE: ICICIPRULI)- ഓഹരികള്‍ ഇന്നലെ 516 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 620 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ സമീപ കാലയളവില്‍ 21 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസേർച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications