ആഗോള ഘടകങ്ങള്‍ അനുകൂലമാകുന്നതും ക്രൂഡ് ഓയില്‍ വിലയില്‍ തിരുത്തലുണ്ടായതും ആഭ്യന്തര വിപണിയിലും ആവേശം സൃഷ്ടിക്കുകയാണ്. ഇതോടെ സമീപകാല താഴ്ന്ന നിലവാരത്തില്‍ നിന്നും 10 ശതമാനത്തോളം പ്രധാന സൂചികകള്‍ കരകയറി. ആകര്‍ഷകമായ നിലവാരത്തിലുള്ള മികച്ച ഓഹരികളിലും നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ച ബാങ്കിംഗ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ഫെഡറല്‍ ബാങ്ക്
കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1.12 കോടി ഉപഭോക്താക്കളും 1,300-ഓളം ശാഖകളും 1,400-ലേറെ എ.ടി.എമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കിന് ശാഖകളുണ്ട്. പ്രവാസികളുടെ സ്ഥിരനിക്ഷേപത്തിലും ഗണ്യമായ വിഹിതം ഫെഡറല്‍ ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.
സാമ്പത്തികം
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫെഡറല്‍ ബാങ്കിന്റെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗതമായ വളര്‍ച്ച കാണിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പലിശയില്‍ നിന്നുള്ള വരുമാനം 1,634 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 540 കോടി രൂപയാണ്. ഇതും വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വളര്‍ച്ച കാണിക്കുന്നു. പ്രതിയോഹരി വരുമാനം 2.10 രൂപയില്‍ നിന്നും 2.57-ലേക്ക് മെച്ചപ്പെട്ടു.
ഓഹരി വിശദാംശം
ഫെഡറല്‍ ബാങ്കിന്റെ (BSE: 500469, NSE: FEDERALBNK) വിപണി മൂലധനം 20,678 രൂപയാണ്. ബാങ്കിന്റെ ഓഹരികളില്‍ 31.55 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും 25.92 ശതമാനം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെയും 42.54 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും കൈവശമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഡിവിഡന്റ് യീല്‍ഡ് 0.71 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 83.86 ആണ്.
ലക്ഷ്യവില 130
ബുധനാഴ്ച 98 രൂപ നിലവാരത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 130 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 107.65 രൂപയും കുറഞ്ഞ വില 70.20 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരികള്‍ 7 ശതമാനത്തോളം മുന്നേറിയിട്ടുണ്ട്. ഒരു വര്‍ഷ കാലയളവില്‍ 18 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
ഫെഡ്ഫിന ഐപിഒ
ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ്ഫിനയും ഓഹരി വിപണിയിലേക്ക് ചുവടു വയ്ക്കുകയാണ്. റീട്ടെയില്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഫെഡ്ഫിന. 2010-ലാണ് തുടക്കം. സ്വര്‍ണ പണയവും ചെറുകിട, സുക്ഷ്മ വ്യവസായങ്ങള്‍ക്കുള്ള വായ്പ വിതരണത്തിലുമാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ ഫെഡ്ഫിനയുടെ 73.31 ശതമാനം ഓഹരികളാണ് ഫെഡറല്‍ ബാങ്കിന്റെ കൈവശമുള്ളത്. ഐപിഒയ്ക്കു ശേഷവും ഫെഡ്ഫിനയുടെ 51 ശതമാനം ഓഹരി വിഹിതം ഫെഡറല്‍ ബാങ്കിന് നിലനിര്ത്തനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
