കാലത്തിനൊത്ത മാറ്റം അതിവേഗം ഉള്‍ക്കൊണ്ടും നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാനും ശ്രമിക്കുന്ന ഊര്‍ജ മേഖലയിലെ ഒരു മിഡ് കാപ് കമ്പനിയെ കുറിച്ചാണ് ഈ ലേഖനം. ഈ ഓഹരികള്‍ സമീപ ഭാവിയിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. ഹ്രസ്വകാലയളവില്‍ ഓഹരിയില്‍ നിന്നും 35 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ഇവരുടെ റിപ്പോര്‍ട്ടല്‍ സൂചിപ്പിക്കുന്നു.
സി.ഇ.എസ്.സി
ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജോത്പാദന, വിതരണ കമ്പനിയാണ് സി.ഇ.എസ്.സി. ലിമിറ്റഡ്. കൊല്‍ക്കത്ത നഗരത്തിലെ വൈദ്യുതി വിതരണമാണ് മുഖ്യ ഉത്തരവാദിത്തം. സ്വന്തമായുള്ള നാല് തെര്‍മല്‍ പവര്‍ സ്റ്റേഷനുകളിലായി 1,225 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. ഇതിനോടൊപ്പം 20 മെഗാവാട്ടിന്റെ ഗ്യാസ് ടര്‍ബൈനും കമ്പനിക്കുണ്ട്. നവീന സാങ്കേതിക വിദ്യകള്‍ തല്‍സമയ ഊര്‍ജ്ജ വിതരണത്തിനും പരിശോധനകള്‍ക്കുമായി ഉപയോഗപ്പെടുത്തുന്നു. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കും കടന്നു. വാണിജ്യ, ഗാര്‍ഹിക മേഖലകളിലായി 30 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്.
അനകൂല ഘടകം
കഴിഞ്ഞ ഒന്നര മാസത്തിനിടെ സി.ഇ.എസ്.സി ഓഹരികള്‍ തിരുത്തല്‍ നേരിട്ടു. അത് പശ്ചിമ ബംഗാളിലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 2019-20 വര്‍ഷത്തെ താരീഫുകള്‍ പ്രസിദ്ധീകരിച്ചതിനു ശേഷമാണ്. നിലവിലെ താരിഫില്‍ കമ്പനിയുടെ ചെലവുകളെ ഉള്‍ക്കൊണ്ടുള്ള നിരക്കല്ല അനുവദിച്ചത്. എന്നാല്‍ നടപ്പ് വര്‍ഷം കമ്പനിയുടെ ആശങ്കയും പരിഗണിക്കാമെന്ന് വൈദ്യുതി കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം വരുമാനത്തെ ബാധിക്കില്ലെന്നാണ് അനുമാനം. വിതരണ ശൃംഖല ശക്തിപ്പെടുത്തി വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകും. ഇതിനോടൊപ്പം നിലവിലെ ഓഹരി വിലയില്‍ ഡിവിഡന്റ് യീല്‍ഡ് 5.98 ശതമാനമാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
സി.ഇ.എസ്.സി.യുടെ (BSE: 500084, NSE: CESC) സാമ്പത്തിക സ്ഥിതി ശരാശരിക്ക് മുകളിലാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 4.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 2.8 ശതമാനവും അറ്റാദായത്തില്‍ 13.4 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ സി.ഇ.എസ്.സിയുടെ വരുമാനം 2,826 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനത്തിലധികം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 329 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നത്.
ലക്ഷ്യ വില 101
ബുധനാഴ്ച 75.20 രൂപയിലാണ് സി.ഇ.എസ്്.സി.യുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 101 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബലിന്റെ നിര്‍ദേശം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 35 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 102.45 രൂപയും കുറഞ്ഞ വില 57.70 രൂപയുമാണ്. ഒരു വര്‍ഷത്തിനിടെ 25 ശതമനം നേട്ടം ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
