റഷ്യ- ഉക്രൈന് യുദ്ധം അയവില്ലാതെ തുടരുന്നതും ക്രൂഡ് ഓയില്‍ വില 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതുമൊക്കെ ആഭ്യന്തര വിപണിയെ സമ്മര്‍ദത്തിലാഴ്ത്തുന്നു. കമ്മോഡിറ്റികളിലെ വില വര്‍ധനവ് പിന്നാലെ വരാനിരിക്കുന്ന പണപ്പെരുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ വിപണി ഓവര്‍ സോള്‍ഡ് മേഖലയിലാണെങ്കിലും പൊതുവികാരം നെഗറ്റീവായി മാറിയിട്ടുണ്ടെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമെയാണ് ഇടതടവില്ലാതെയുള്ള വിദേശ നിക്ഷേപകരുടെ വില്‍പ്പന.
ഇതോടെ 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും പ്രധാന സൂചികകള്‍ 15 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഏഴ് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചികകള്‍ ഇറങ്ങിയിരിക്കുന്നു. എന്നാല്‍ ഓഹരികളിലെ ഇടിവ് ഇതിലും രൂക്ഷമാണ്. ബിഎസ്ഇ-500 സൂചികയിലെ എല്ലാ ഓഹരികളും അവയുടെ സര്‍വകാല റെക്കോഡില്‍ നിന്നും താഴെയാണ്. സമാനമായി മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗങ്ങളിലെ 80 ശതമാനം ഓഹരികളും 20 ശതമാനത്തിലേറെ തിരുത്തല്‍ നേരിടുകയാണ്. ഇതിനിടെ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കണമെന്ന നിര്‍ദേശവുമായി എംകെ ഗ്ലോബല്‍ രംഗത്തെത്തി.
യെസ് ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് യെസ് ബാങ്ക് ലിമിറ്റഡ്. 2004-ല്‍ റാണാ കപൂര്‍, അശോക് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കോര്‍പ്പറേറ്റ് ബാങ്ക് സ്ഥാപിച്ചത്. സിന്‍ഡിക്കേറ്റഡ് വായ്പകള്‍ ക്രമീകരിക്കുന്നതിലൂടെയും കോര്‍പ്പറേറ്റ് ബാങ്കിംഗ് വഴിയും വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നു. യെസ് ബാങ്ക്, യെസ് ക്യാപിറ്റല്‍, യെസ് അസറ്റ് മാനേജ്മെന്റ് എന്നിങ്ങനെ മൂന്ന് ഉപകമ്പനികളും സ്വന്തമായുണ്ട്. കിട്ടാക്കടവും നിഷ്ക്രിയ ആസ്തികളും പെരുകിയതിനെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തി ബാങ്കിനെ 2020 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏറ്റെടുത്ത് രക്ഷിച്ചു. തുടര്‍ന്ന് പ്രമോട്ടര്‍മാരെ ഒഴിവാക്കി പുതിയ നേതൃത്വം ബാങ്കിന്റെ ചുമതലയേറ്റെടുത്തു.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി യെസ് ബാങ്കിന്റെ വരുമാനത്തില്‍ 2.8 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 1.7 ശതമാനവും ഇടിവ് രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31 ശതമാനത്തോളം ഇടിഞ്ഞ് 1,763 കോടി രൂപയായി. അതേസമയം അറ്റാദായം 76 ശതമാനം വര്‍ധിച്ച് 266 കോടിയിലേക്കെത്തി. അതേസമയം, യെസ് ബാങ്ക് ഓഹരികളുടെ 45.56 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും 8.17 ശതമാനം വിദേശ നിക്ഷേപകരും കൈവശം വെച്ചിരിക്കുന്നു. ബാക്കി 46.28 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്.
ലക്ഷ്യവില 10
ചൊവ്വാഴ്ച 12.75 രൂപയിലാണ് യെസ് ബാങ്ക് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരികള്‍ 10 രൂപ നിലവാരത്തിലേക്ക് ഇറങ്ങിയേക്കുമെന്നാണ് എംകെ ഗ്ലോബല്‍ സൂചിപ്പിച്ചത്. നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 21 ശതമാനത്തിലേറെ താഴെയാണ് പുതുക്കിയ ലക്ഷ്യവില. അതിനാല്‍ യെസ് ഓഹരികളില്‍ നിന്നും മാറി നില്‍ക്കാനാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ ഓഹരികളുടെ കൂടിയ വില 20.75 രൂപയും കുറഞ്ഞ വില 10.50 രൂപയുമാണ്. ഒരു മാസത്തിനിടെ ഓഹരി വില 10 ശതമാനത്തോളം ഇറങ്ങിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
