ആഗോളതലത്തില്‍ തന്നെ വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഉദാര ധനനയം ഉപേക്ഷിക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് വിവിധ കേന്ദ്രബാങ്കുകള്‍ കടക്കുന്നതിന്റേയും പശ്ചാത്തലത്തിലാണ് രാജ്യാന്തര വിപണികളില്‍ തിരിച്ചടി തുടരുന്നത്. ആഗോള സൂചനകളുടെ പ്രതികൂല സ്വാധീനമുണ്ടെങ്കിലും ആഭ്യന്തര വിപണിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും ദൃശ്യമാണ്. അടിസ്ഥാനപരമായി മികച്ച മൂല്യവും വിലക്കുറവിലുമുള്ള ഓഹരികള്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇത്തരത്തില്‍ ധനകാര്യ മേഖലയില്‍ നിന്നുളള പ്രമുഖ കമ്പനിയുടെ ഓഹരികളാണ് മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മാക്സ് ഫിനാന്‍ഷ്യല്‍
പഞ്ചാബിലെ നവന്ഷെഹര് ആസ്ഥാനമായി വിവിധ സേവന മേഖലകളിലെ ബിസിനസ് സംരംഭങ്ങളുള്ള കോര്‍പ്പറേറ്റ് കമ്പനിയാണ് മാക്സ് ഇന്ത്യ ലിമിറ്റഡ്. രണ്ട് വിഭാഗങ്ങളിലാണ് മുഖ്യ പ്രവര്‍ത്തനം. ബിസിനസ് ഇന്വസ്റ്റ്മെന്റ്സും പാക്കിങ്ങിനു വേണ്ട സവിശേഷ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാക്സ് ഇന്ത്യക്ക് ഹെല്‍ത്ത് കെയര്‍, ലൈഫ് ഇന്‍ഷുറന്‍സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, എന്നി വിഭാഗങ്ങളിലേക്കും ഉപകമ്പനികളിലൂടെ പ്രവര്‍ത്തനം വൈവിധ്യവത്ക്കരിച്ചിട്ടുണ്ട്.
അനുകൂല ഘടകം
ഏജന്‍സികളുടെ പ്രവര്‍ത്തന സമയം 50 ശതമാനം വരെ ലാഭിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (BSE: 500271, NSE: MFSL) ഡിജിറ്റല്‍വത്കരണം നടത്തുന്നു. ഇതിനോടൊപ്പം ക്രോസ് സെല്ലിങ്ങിനും ഡിജിറ്റല്‍വത്കരണം സഹായിക്കും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ മുഖേന പ്രവര്‍ത്തിക്കുന്ന മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാകാനാണ് ശ്രമം.
ലക്ഷ്യവില 1,290
വെള്ളിയാഴ്ച 933.25 രൂപ നിലവാരത്തിലാണ് മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത 12 മാസക്കാലയളവിലേക്ക് 1,290 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 40 ശതമാനത്തോളം നേട്ടം കരസ്ഥാമാക്കാമെന്നും ബ്രോക്കറേജ്് സ്ഥാപനത്തിന്റെ റിപ്പോര്‍്ട്ടില്‍ സൂചിപ്പിച്ചു. ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 1148.05 രൂപയും താഴ്ന്ന നിലവാരം 659.10 രൂപയുമാണ്. ഓഹരിക്ക് 983 രൂപ നില്‍ക്കുമ്പോഴാണ് നിക്ഷേപത്തിനുള്ള നിര്‍ദേശം വന്നിരുന്നത്.
സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ മാക്സ് ഫിനാന്‍ഷ്യലിന്റെ സംയോജിത വരുമാനം 9,327 കോടി രൂപയാണ്. ഇക്കാലയളവിലെ അറ്റാദായം 47.65 കോടി രൂപയുമാണ്. അതേസമയം, അടുത്ത 5 വര്‍ഷത്തിനകം വില്‍പ്പന 9 മടങ്ങ് വരെ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക പ്രീമിയം വരുമാനം 21 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
